ഫെബ്രുവരി 18, 19 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷത്തിനായുള്ള പ്രത്യേക വെബ്ബ്സൈറ്റ് തദ്ദേശ ഭരണ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീൽ പ്രകാശനം ചെയ്തു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിലാണ് പരിപാടി. സംസ്ഥാനത്തെ ഗ്രാമ / ബ്ലോക്ക് / ജില്ലാ പഞ്ചായത്തുകളുടെ അദ്ധ്യക്ഷന്മാരും സെക്രട്ടറിമാരുമാണ് പഞ്ചായത്ത് ദിനാഘോഷത്തിൽ പ്രധാനമായും പങ്കെടുക്കേണ്ടത്. പ്രതിനിധികൾക്കുള്ള രജിസ്ട്രേഷൻ, താമസ സൗകര്യം ഇവ വെബ്ബ്സൈറ്റ് വഴി സാധിക്കും. ഇൻഫർമേഷൻ കേരളാ മിഷനാണ് വെബ്ബ്സൈറ്റ് തയ്യാറാക്കിയത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷണൻ അദ്ധ്യക്ഷനായി. എം.എൽ എ മാരായ അഡ്വ കെ എൻ എ ഖാദർ, പി.ഉബൈദുള്ള, ടി.വി ഇബ്രാഹിം, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, DPC സർക്കാർ നോമിനി ഇ എൻ മോഹൻ ദാസ്' തുടങ്ങിയവർ സംബസിച്ചു . ഐ കെ.എം ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജൻ സ്വാഗതവും സീനിയർ സൂപ്രണ്ട് സദാനന്ദൻ നന്ദിയും പറഞ്ഞു.
https://panchayatday.lsgkerala.gov.in
- 1097 views