ډ ഡിഡിയുജികെവൈ സ്റ്റുഡന്റ് സപ്പോര്‍ട്ട് സെന്റര്‍ മന്ത്രി ഉദ്ഘാടനം ചെയ്തു
ډ വിദ്യാര്‍ത്ഥികള്‍ക്ക് മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്റര്‍, ജോബ് പോര്‍ട്ടല്‍, കോള്‍ സെന്റര്‍ സേവനങ്ങള്‍ ലഭ്യമാകും
ډ കോള്‍ സെന്റര്‍ നമ്പര്‍: 0484 2301212
തിരുവനന്തപുരം: തൊഴില്‍ മേഖലയിലെ എല്ലാത്തരത്തിലുമുള്ള ചൂഷണം അവസാനിപ്പിക്കുന്നതി നുള്ള ഉത്തമ ഉപാധിയാണ് സ്റ്റുഡന്റ് സപ്പോര്‍ട്ട് സെന്ററെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന നൈപുണ്യ പരിശീലന പരിപാടി യായ ഡിഡിയുജികെവൈ (ദീന് ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന)യുടെ സ്റ്റുഡന്റ് സപ്പോര്‍ട്ട് സെന്റര്‍ തിരുവനന്തപുരം കനകക്കുന്ന് പാലസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു മന്ത്രി. മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്റര്‍, ജോബ് പോര്‍ട്ടല്‍, കോള്‍ സെന്റര്‍ എന്നിവ ഉള്‍പ്പെട്ട സ്റ്റുഡന്റ് സപ്പോര്‍ട്ട് സെന്റര്‍ വഴി കേരളത്തിലെ ഡിഡിയുജികെവൈ പദ്ധതി ദേശീയ തലത്തിലാകെ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാള്‍ക്ക് ഏത് മേഖലയിലാണോ താത്പര്യമുള്ളത് ആ മേഖലയില്‍ പ്രത്യേക നൈപുണ്യ പരിശീലനം നല്കി അതേ മേഖലയില്‍ തന്നെ തൊഴില്‍ നേടിക്കൊടുക്കുകയാണ് ഡിഡിയുജികെവൈ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു . തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷനായ ചടങ്ങില്‍ കോള്‍ സെന്റര്‍ നമ്പരിലേക്ക് വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു കൊണ്ടാണ് ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.
നാട്ടിലുള്ള തൊഴിലവസരങ്ങളെക്കുറിച്ച് തൊഴിലന്വേഷകര്‍ക്ക് വ്യക്തമായ ധാരണയുണ്ടാക്കുന്നതി നും തൊഴില്‍ ദാതാക്കള്‍ക്ക് വേണ്ട യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിനും ജോബ് പോര്‍ട്ടല്‍ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി. 15നും 35നും ഇടയില്‍ പ്രായമുള്ള ഗ്രാമീണ യുവതീ യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനവും തൊഴിലും ലഭ്യമാക്കുന്ന ഡിഡിയുജികെവൈ പദ്ധതി വഴി നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ ഇതുവരെ 35568 പേര്‍ക്ക് പരിശീലനം നല്കി. അതില്‍ 20564 പേര്‍ക്ക് ജോലി ലഭിച്ചു. പദ്ധതിയുടെ മികച്ച നടത്തിപ്പിന് 2016-17 കാലഘട്ടത്തില്‍ ദേശീയ തലത്തില്‍ മൂന്നാം സ്ഥാനവും 2017-18 വര്‍ഷത്തില്‍ രണ്ടാം സ്ഥാനവും കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു. കൂടാതെ 20000 പേര്‍ക്ക് കൂടി നൈപുണ്യ പരിശീലനം നല്‍കുന്നതിന് 200 കോടി രൂപ കൂടി അധികമായും കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീയ്ക്ക് അനുവദിക്കുകയും ചെയ്തിരുന്നു.
ഡിഡിയുജികെവൈ പദ്ധതി വഴി കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമായിട്ടുള്ളത് എറണാകുളത്താണ്. അതിനാല്‍ തന്നെ എറണാകുളത്താണ് മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്റര്‍ ആരംഭിച്ചിരിക്കുന്നതും. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും എറണാകുളത്ത് ജോലി ലഭ്യമായെത്തുന്നവര്‍ക്ക് താമസ സൗകര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍, കൗണ്‍സിലിങ്, തുടര്‍ പരിശീലനം, ഒത്തുചേരാനുള്ള പൊതു ഇടം, വിവിധ പിന്തുണാ സഹായങ്ങള്‍ എന്നിവ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്റര്‍ വഴി ലഭിക്കും. ഡിഡിയുജികെവൈ പദ്ധതിയുടെ വിശദവിവങ്ങള്‍ ലഭ്യമാക്കുന്ന തിനും കോഴ്സുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും നിലവില്‍ ജോലി ലഭിച്ചവര്‍ക്ക് പിന്തുണ സംവിധാനങ്ങളെ പ്പറ്റിയുള്ള വിശദ വിവരങ്ങള്‍ നല്‍കുന്നതിനുമെല്ലാമാണ് കോള്‍ സെന്റര്‍. പൂര്‍ണ്ണമാ യും ഓണ്‍ലൈന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജോബ് പോര്‍ട്ടലില്‍ തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ ദായകര്‍ക്കും രജിസ്ട്രര്‍ ചെയ്യാനാകും. പദ്ധതിയിലൂടെ പരിശീലനം ലഭിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ ക്കും പോര്‍ട്ടലില്‍ രജിസ്ട്രര്‍ ചെയ്യാനാകും.
മികച്ച പ്രകടനം കാഴ്ചവച്ച പ്രൊജക്ട് ഇംപ്ലിമെന്റിങ് ഏജന്‍സികള്‍ക്ക് (പിഐഎ) മന്ത്രി ഡോ. കെ.ടി. ജലീല്‍ ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്തു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഒന്നാം സ്ഥാനവും മൂവാറ്റുപുഴയിലെ ഡെന്റ്കെയര്‍ ഡെന്റല്‍ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ് രണ്ടാം സ്ഥാനവും തൃശൂരിലെ മെഗാ ഇന്‍ഡസ്ട്രീസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. കൂടാതെ പദ്ധതിക്ക് പ്രചാരം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോര്പ്പറേഷന് തയാറാക്കിയ മൂന്ന് പ്രൊമോഷണല്‍ വീഡിയോകളുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. ഡിഡിയുജികെവൈ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. സി.എസ്. പ്രവീണ്‍ സ്വാഗതം ആശംസിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ ബിനു ഫ്രാന്‍സിസ്, ഡോ. നികേഷ് കിരണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ കെ.ആര്. ജയന് നന്ദി പറഞ്ഞു.
- 132 views