പെര്‍ഫോമന്‍സ് ഓഡിറ്റ്‌ വിഭാഗം

അധികാര വികേന്ദ്രീകരണം ശക്തിപ്പെടുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1997-98 മുതല്‍ വാര്‍ഷിക പദ്ധതികള്‍ വഴി വര്‍ദ്ധിച്ച തോതില്‍  ഫണ്ട് അനുവദിച്ചതിനെത്തുടര്‍ന്ന് വികസനപരവും ജനക്ഷേമകരവും പ്രാദേശിക സമ്പദ്-വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തിവരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായ ചുമതലകളും അവരെ എല്‍ല്പിച്ച സാമ്പത്തികവും നിയന്ത്രണപരവുമായ അധികാരങ്ങളും, നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി കാര്യക്ഷമമായും  ഫലപ്രദമായും നിര്‍വഹിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിനും പാകപ്പിഴകള്‍  ഉണ്ടെങ്കില്‍  അവ പരിഹരിക്കാന്‍ യഥാസമയം  പ്രതിവിധികള്‍ നല്‍കുന്നതിനും ഒരു പുതിയ ഓഡിറ്റ് സംവിധാനത്തിന് 1997-ലെ പഞ്ചായത്ത് രാജ് (പരിശോധന രീതിയും ഓഡിറ്റ് സംവിധാനവും) ചട്ടങ്ങളിലൂടെ രൂപം നല്‍കുകയുണ്ടായി. പ്രസ്തുത ചട്ടങ്ങളിലുടെ സംസ്ഥാനതലത്തില്‍ ഒരു പെര്‍ഫോമന്‍സ് ഓഡിറ്റ് അതോറിറ്റി നിലവില്‍ വന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയാണ്  പെര്‍ഫോമന്‍സ് ആഡിറ്റ് അതോറിറ്റി. അദ്ദേഹത്തെ സഹായിക്കാന്‍ സീനിയര്‍  ഡെപ്യൂട്ടി അക്കൌണ്ടന്റ് ജനറലിന്റെ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനെ സംസ്ഥാന പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസറായി നിയമിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റില്‍ നിന്നും ഗ്രാമവികസന/പഞ്ചായത്ത്/മുനിസിപ്പല്‍ വകുപ്പുകളില്‍ നിന്നും അധിക ജീവനക്കാരെ കണ്ടെത്തിയാണ് പെര്‍ഫോമന്‍സ് ആഡിറ്റ് ടീമില്‍ നിയമിക്കുന്നത്. മൂന്ന് മാസത്തിലൊരിക്കല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണപരവും സാമ്പത്തികവുമായ നടപടികള്‍ അവലോകനം ചെയ്ത് ശരിയായ ഭരണം ഉറപ്പുവരുത്തുകയാണ് പെര്‍ഫോമന്‍സ് ഓഡിറ്റിന്റെ കര്‍ത്തവ്യം. തെറ്റുകള്‍ തിരുത്തുന്നതിനും അവ ആവര്‍ത്തിക്കുന്നില്ലായെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഊന്നല്‍ നല്‍കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വരുമാന മാര്‍ഗ്ഗങ്ങള്‍ യഥാവിധി പ്രയോജനപ്പെടുത്തി തനതുവരുമാനം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും വികസന പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍  നടപ്പിലാക്കുന്നുണ്ടെന്നും അവകൊണ്ട് ഉദ്ദേശിച്ച ഫലങ്ങള്‍ കിട്ടുന്നുണ്ടോയെന്നും വിലയിരുത്തി തക്കസമയത്ത് വേണ്ട നടപടികളെടുക്കാന്‍ പെര്‍ഫോമന്‍സ് ഓഡിറ്റ്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കുന്നു.

സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ്‌ ഓഫീസര്‍
ഫോണ്‍ : 0471-2335413, 0471-2518886
ഇ-മെയില്‍ : spaokerala@gmail.com

 

പഞ്ചായത്ത് അസിസ്റ്റന്റ്‌ ഡയറക്ടര്‍മാര്‍ / ജില്ലാ പെര്‍ഫോമന്‍സ് ഓഫീസര്‍മാര്‍
തിരുവനന്തപുരം 0471-2733593
കൊല്ലം 0474-2793431
പത്തനംതിട്ട 0468-2222207
ആലപ്പുഴ 0477-2252784
കോട്ടയം 0481-2583506
ഇടുക്കി 04862-222815
എറണാകുളം 0484-2422216
തൃശ്ശൂര്‍ 0487-2360354
പാലക്കാട് 0491-2505155
മലപ്പുറം 0483-2734984
കോഴിക്കോട് 0495-2371916
വയനാട് 04936-202663
കണ്ണൂര്‍ 0497-2700081
കാസര്‍ഗോഡ് 04994-255803