കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ തൃശ്ശൂരിലെ ആദ്യ വിപണന കേന്ദ്രം കൊടുങ്ങല്ലൂരില്‍ വി.ആര്. സുനില്‍ കുമാര്‍ എംഎല്‍എ ഓഗസ്റ്റ് 19ന് ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍ 1 സിഡിഎസിന് കീഴിലുള്ള ഐശ്വര്യ അയല്‍ക്കൂട്ടാംഗമായ സീത ബാലകൃഷ്ണനാണ്. ഈ വിപണനകേന്ദ്രത്തിലേക്ക് ചിക്കന്റെ ലഭ്യമാക്കുന്നതിന് 3 കോഴി കര്‍ഷകരുമായി കരാറിലുമെത്തിയിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ നോര്‍ത്ത് പറവൂരിലാണ് സംസ്ഥാനത്തെ കുടുംബശ്രീയുടെ ആദ്യ കേരള ചിക്കന്‍ ഔട്ട്ലെറ്റ് ജൂണ്‍ മാസത്തില്‍ ആരംഭിച്ചത്. കേരള ചിക്കന്‍ പദ്ധതിയുടെ ഗുണഫലങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്കിത്തുടങ്ങുന്ന ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. നോര്‍ത്ത് പറവൂരിലെ വിപണന കേന്ദ്രത്തില്‍ ദിവസേന 25,000 രൂപയുടെ ശരാശരി വില്‍പ്പനയാണ് നടന്നുവരുന്നത്. ഏഴിക്കര സിഡിഎസിന് കീഴിലുള്ള അനശ്വര അയല്‍ക്കൂട്ടത്തിന്റെ കീഴിലുള്ള രേണുക രാജനാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.
നോര്‍ത്ത് പറവൂരിന് പിന്നാലെ എറണാകുളം ജില്ലയിലെ മുളവുകാട്, ശ്രീമൂലനഗരം എന്നിടങ്ങളിലും പുതിയ വിപണനകേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. മുളവുകാട് വിപണന കേന്ദ്രത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് മുളവുകാട് പഞ്ചായത്തിലെ അനുഗ്രഹ കുടുംബശ്രീ അംഗങ്ങളായ ട്രീസ, ഷിബി, ലിവേര എന്നിവര്‍ ചേര്‍ന്നാണ്. ശ്രീമൂലനഗരത്തിലെ വിപണന കേന്ദ്രം നടത്തുന്നത് ഇതേ സിഡിഎസിലെ അല്‍ അമീന് അയല്‍ക്കൂട്ടാംഗമായ റംല സുബൈറാണ്. എറാണാകുളം ജില്ലയിലെ വിപണന കേന്ദ്രങ്ങള്‍ക്കായുള്ള ബ്രോയിലര്‍ ചിക്കന്‍ ലഭ്യമാക്കുന്നതിന് 33 കോഴി കര്‍ഷകരുമായാണ് കരാറിലെത്തിയിരിക്കുന്നത്. വരും നാളുകളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ ഔട്ട്ലെറ്റുകള് ആരംഭിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കുടുംബശ്രീ.
- 40 views