പിഎംഎവൈ (അര്‍ബന്‍) ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരങ്ങളിലെ ഭവനരഹിതര്‍ക്ക് കൂടുതല്‍ വീടുകളും ഭവനസമുച്ചയങ്ങളും നിര്‍മ്മിച്ച് നല്കാന് അനുമതി. 52 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 10,465 വ്യക്തിഗത ഭവനങ്ങള്‍ നിര്‍മ്മിക്കാനും പുനലൂര്‍, പന്തളം, ആലപ്പുഴ, ചിറ്റൂര്‍-തത്തമംഗലം എന്നീ നഗരസഭകളില്‍ ഭൂരഹിതരായ ഭവനരഹിതര്‍ക്ക് വേണ്ടി പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനുമുള്ള അനുമതിയാണ് ലഭിച്ചത്. ഈ നാല് പാര്‍പ്പിട സമുച്ചയങ്ങളിലായി 286 ഭവനങ്ങളാണുണ്ടാകുക. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് ലെവല്‍ അപ്രൈസല്‍ കമ്മിറ്റിയുടെയും (എസ്എല്‍എസി) ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് ലെവല്‍ സാംങ്ഷനിങ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെയും അനുമതി ലഭിച്ച ശേഷം സെന്‍ട്രല്‍ സാംങ്ഷനിങ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (സിഎസ്എംസി) അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
ഡിസംബറില്‍ നടന്ന സിഎസ്എംസിയില്‍ 17 നഗരസഭകളുടെ 3181 വീടുകളുടെ നിര്‍മ്മാണത്തിന് അനുമതി ലഭിച്ചിരുന്നു. ഇതോടെ ഡിസംബറിലും ഓഗസ്റ്റിലുമായി 13,646 വീടുകളുടെ നിര്‍മ്മാണത്തിന് കൂടി അനുമതി ലഭിച്ചിരിക്കുകയാണ്. ഈ വീടുകളുടെ നിര്‍മ്മാണം ഈ സാമ്പത്തികവര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ലൈഫ് പദ്ധതിയുടെ ഭാഗമായ ഈ പദ്ധതി പ്രകാരം വ്യക്തിഗത ഗുണഭോക്താവിന് 4 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഇതില്‍ 50,000 രൂപ സംസ്ഥാന വിഹിതവും 2 ലക്ഷം രൂപ നഗരസഭാ വിഹിതവുമാണ്. 1.5 ലക്ഷം രൂപ കേന്ദ്രവിഹിതവും.
ഇതിന് മുമ്പ് 88,583 വീടുകളുടെ നിര്‍മ്മാണത്തിനായിരുന്നു അന്തിമ അനുമതി ലഭിച്ചിരുന്നത്. ഇതില്‍ 48,445 വീടുകളുടെ (54.6%) നിര്‍മ്മാണം പൂര്‍ത്തിയായി. 28,447 വീടുകളുടെ (32%) നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണ്. 76,892 വീടുകള്‍ക്കുള്ള (86.8%) ആദ്യഗഡു ധനസഹായം നല്കി കഴിഞ്ഞു.
- 20 views