തിരുവനന്തപുരം നഗരസഭ-അദാലത്ത്

Posted on Monday, July 15, 2019

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള അദാലത്ത് ജൂലൈ 17 ന്:
തിരുവനന്തപുരം നഗരസഭയില്‍ തീര്‍പ്പാക്കാതെ ശേഷിക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്/ഒക്യുപെന്‍സി അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിലേയ്ക്കായി ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍റെ നേതൃത്വം നല്‍കുന്ന അദാലത്ത് 17.07.2019 രാവിലെ 11 മണി മുതല്‍ പാളയം നഗരസഭ മെയിന്‍ ഓഫീസില്‍ വച്ച് നടക്കുന്നു. കേരളത്തിലെ എല്ലാ കോര്‍പ്പറേഷനുകളിലെയും തീര്‍പ്പാകാതെ ശേഷിക്കുന്ന കെട്ടിട നിര്‍മ്മാണാനുമതി ഒക്യുപെന്‍സി അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിലേയ്ക്ക് ബഹു.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി അദാലത്തുകള്‍ സംഘടിപ്പിച്ചിട്ടുള്ളതിന്‍റെ ഭാഗമായാണ് തിരുവനന്തപുരം നഗരസഭയില്‍ അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്. ടി അദാലത്തില്‍ മന്ത്രിയ്ക്ക് പുറമെ നഗരസഭ മേയര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ്. അദാലത്തിലേയ്ക്കുള്ള അപേക്ഷകള്‍ നഗരസഭയില്‍സ്വീകരിച്ചു വരികയായിരുന്നു. അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളവര്‍ 17 ന് രാവിലെ ഓഫീസിലെയെത്തി പേര് രജിസ്റ്റര്‍ ചെയ്ത് അദാലത്തില്‍ പങ്കെടുക്കാവുന്നതാണ്.

Content highlight
Thiruvananthapuram Corporation-Adalath