ലൈഫ്‌ മിഷന്‍ സംസ്ഥാന ഓഫീസില്‍ ഒഴിവുള്ള പ്രോഗ്രാം മാനേജര്‍മാരുടെ തസ്തികകളിലേക്ക്‌ കരാര്‍ വ്യവസ്ഥയില്‍ അപേക്ഷകള്‍ ക്ഷണിച്ചു

Posted on Thursday, July 8, 2021

ലൈഫ്‌ മിഷന്‍ സംസ്ഥാന ഓഫീസില്‍ ഒഴിവുള്ള 2 പ്രോഗ്രാം മാനേജര്‍മാരുടെ തസ്തികകളിലേക്ക്‌ പഞ്ചായത്ത്‌, നഗരകാര്യം, ഗ്രാമവികസനം എന്നീ വകുപ്പുകളിലും കുടുംബശ്രീയിലും ഗസറ്റഡ്‌ ഓഫീസര്‍ തസ്തികയില്‍ ജോലിനോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യത്രസേവന വ്യവസ്ഥയിലും ടി വകുപ്പുകളില്‍ നിന്നും ഗസറ്റഡ്‌ ഓഫീസര്‍ തസ്തികയില്‍ വിരമിച്ച ജീവനക്കാരില്‍ നിന്ന്‌ കരാര്‍ വ്യവസ്ഥയിലും അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.