news
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലാ കളക്ടറേറ്റിൽ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഫെബ്രുവരി 3ന് തൃശൂർ ജില്ലാ കളക്ടറേറ്റിൽ തദ്ദേശ ഭരണ വകുപ്പുമന്ത്രി എ സി മൊയ്തീന്‍, കൃഷി വകുപ്പ് മന്ത്രി സുനില്‍ കുമാര്‍, ജില്ല കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി.
തദ്ദേശ സ്വയംഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം 2020 ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം 2020 ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു.
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി - നിലവിലെ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച അറിയിപ്പ്
Circulars LSGD-IB1/13/2020 Dated 30/01/2020
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി - നിലവിലെ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച അറിയിപ്പ്
All Grama Panchayats,Municipalities and Municipal Corporations to make available the details of ongoing real estate projects in the enclosed proforma to KRERA by email info.rera@kerala.gov.in
Proforma
സംസ്ഥാനത്തു കൊറോണ വൈറസ് ബാധയെ തുടർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ - സംബന്ധിച്ച്
സര്‍ക്കുലര്‍ ഡിസി1/71/2020 Dated 01/02/2020
സംസ്ഥാനത്തു കൊറോണ വൈറസ് ബാധയെ തുടർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ - സംബന്ധിച്ച്
ഗ്രാമസഭ, ദുരന്ത നിവാരണ വികസന സെമിനാര്‍ എന്നിവയുടെ സമയക്രമം
ഗ്രാമ സഭകളില്‍ പങ്കെടുക്കൂ....
നാട്ടിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള അഭിപ്രായം അറിയിക്കൂ.
- ഗ്രാമ പഞ്ചായത്തുകളുടെ ഗ്രാമ സഭാ സമയക്രമം (ഫെബ്രുവരി 23 വരെ അപ്ഡേറ്റ് ചെയ്തത്)
- ദുരന്ത നിവാരണ വികസന സെമിനാര്‍ സമയക്രമം
വിശദ വിവരങ്ങള്‍ക്ക് ഗ്രാമസഭാ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക
പ്രളയ ബാധിത തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച പ്രത്യേക വിഹിതം – ജീവനോപാധികള്‍ക്ക് തുക വിനിയോഗിക്കുന്നതിന് പ്രോജക്ടുകള്‍ തയ്യാറാക്കുന്നത് സംബന്ധിച്ച്
വിദ്യാഭ്യാസമേഖലയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ പൊതു വിദ്യാലയങ്ങളുടെ ആവശ്യങ്ങള്‍ കൂടെ ഉള്‍പ്പെടുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണ വകുപ്പിന്റെയും സഹകരണത്തോടെ ഓരോ കാമ്പസും ശുചിത്വ സുരക്ഷിത കാമ്പസുകളാക്കി മാറ്റുന്നതിന് ഇടപെടലുകള്‍ വേണമെന്ന നിര്‍ദേശം മുന്നോട്ടു വക്കുകയുണ്ടായി. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തില്‍ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനമായി ലോക ലഹരി വിരുദ്ധ ദിനം കടന്നു വരുന്നു. ദിനാചരണത്തിന്റെ ഭാഗമായി ലഹരി സംസ്‌കാരത്തിനെതിരെ നിരവധി മേഖലകളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുന്നു ഒപ്പം നിരവധി പേര്‍ പ്രതിജ്ഞ എടുക്കുന്നു. ലഹരി വിരുദ്ധ ആശയം നടപ്പിലാക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍ വിദ്യാഭ്യാസ വകുപ്പും ആവശ്യപ്പെടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ വിഷയത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും ഒരുമിച്ചു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ നടത്തുന്നതിനായി 2020 ജനുവരി മുതല്‍ ലഹരി മുക്ത കാമ്പസ് എന്ന ആശയം നടപ്പിലാക്കാന്‍ തുടങ്ങുകയാണ് . ഓരോ കാമ്പസിലും ജനകീയ സമിതികള്‍ നിലവില്‍ വരുകയാണ്. കലാലയങ്ങളിലെ പഠനോല്‍സവങ്ങള്‍ ആ പ്രദേശത്തിന്റെ തന്നെ അക്കാദമിക് ഉത്സവങ്ങളാക്കി മാറ്റുവാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തയ്യാറെടുക്കുന്നു.അധ്യാപകരും,പിടിഎയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗൃഹ സന്ദര്‍ശനങ്ങള്‍ നടത്തുന്നതും കൂടുതല്‍ മാറ്റങ്ങള്‍ക്കു പ്രചോദനമാകും.
തൃശൂർ ജില്ലയിലെ 86 ഗ്രാമ പഞ്ചായത്തുകൾക്ക് ISO സർട്ടിഫിക്കറ്റ്
തൃശൂർ ജില്ലയിലെ 100% ഗ്രാമ പഞ്ചായത്തുകളും (86 ഗ്രാമ പഞ്ചായത്തുകൾ) ISO സർട്ടിഫിക്കറ്റ്കരസ്ഥമാക്കി. തൃശൂർ ടൌൺ ഹാളിൽ വെച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ.എ. സി. മൊയ്‌തീൻ അവർകൾ ISO നേടിയ പഞ്ചായത്തുകളെ അഭിനന്ദിച്ചു. ജനജീവിതത്തിന്റെ സമസ്ത മേഖലകളും കൈകാര്യം ചെയ്യുന്ന ഗ്രാമ പഞ്ചായത്തുകൾ മികവിന്റെ കേന്ദ്രങ്ങൾ ആയി മാറിക്കഴിഞ്ഞു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് അതിവേഗം ഓൺലൈനിൽ സർട്ടിഫിക്കറ്റുകൾ എടുക്കാനും നികുതി അടയ്ക്കാനും പഞ്ചായത്തുകളിൽ സാധ്യമാകുന്നു. ഇതിനു നേതൃത്വം നൽകിയത് ബഹു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. ജോയ് ജോൺ ആണ്. സഹായകമായി 'കില' യും. ISO പ്രഖ്യാപനത്തിൽ ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മേരി തോമസ് അധ്യക്ഷത വഹിച്ചു. MLA മാരായ ശ്രീ. യൂ.എ. പ്രദീപ്, ശ്രീ. ടൈസൺ മാസ്റ്റർ, കളക്ടർ ശ്രീ. ഷാനവാസ് IAS, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ. പി. എസ്. വിനയൻ ശ്രീധരന്‍, പ്രസിഡന്റ് ശ്രീ. സതീശന്‍ ചൊവ്വന്നൂര്‍, കില ഡയറക്ടർ ശ്രീ. ജോയ് ഇളമണ്‍, ഡി ഡി പി ശ്രീ. ജോയ് ജോൺ, എ ഡി പി ശ്രീ. പി. ടി. പ്രസാദ് എന്നിവർ സംസാരിച്ചു.
Pagination
- Previous page
- Page 40
- Next page



