വ്യാപാര ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ ലഭിക്കും :തിരുവനന്തപുരം നഗരസഭയിലെ ഡി & ഒ ലൈസന്‍സിംഗ് സംവിധാനത്തിന്റെ കമ്പ്യൂട്ടര്‍വത്ക്കരണം പൂര്‍ത്തിയായിട്ടുണ്ടന്നും ഇനി ലൈസന്‍സിനായുള്ള അപേക്ഷകളും ലൈസന്‍സ് ഫീസും ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും മേയര്‍ അറിയിച്ചു. ഇതിനുള്ള സൗകര്യം നഗരത്തിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. വ്യാപാരികള്‍ക്ക് സ്വന്തം കമ്പ്യൂട്ടര്‍ സംവിധാനം ഉപയോഗിച്ചും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ പരിശോധിച്ച് അംഗീകരിച്ചു കഴിഞ്ഞാല്‍ ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനിലൂടെ ലഭ്യമാകും. നഗരസഭയില്‍ നിന്ന് വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് പരാതിയ്ക്ക് ഇതോടെ പരിഹാരമായി. വിവിധ സര്‍ക്കാര്‍ /ബാങ്ക് ആവശ്യങ്ങള്‍ക്ക് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ആധികാരിക രേഖയായി പരിഗണിക്കാന്‍ പാടുള്ളൂ. ലൈസന്‍സ് ഫീസടച്ച രസീത് യാതൊരു കാരണവശാലും ലൈസന്‍സിന് പകരമായി പരിഗണിക്കാന്‍ പാടില്ല. നഗരത്തിലെ എല്ലാ ഡി & ഒ ലൈസന്‍സികളും ഓണ്‍ലൈനിലൂടെ ലഭിക്കുന്ന ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ തങ്ങളുടെ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും വിവിധ ആവശ്യങ്ങള്‍ക്കുള്ള ഔദ്യാഗിക രേഖയായി ഇതു പ്രയോജനപ്പെടുത്തണമെന്നും മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് അറിയിച്ചു
- 39369 views