സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ രണ്ട് പെന്‍ഷന്‍ അനുവദിക്കുന്നതുമായി ബന്ധപെട്ട സംശയങ്ങളും മറുപടികളും

Posted on Wednesday, March 20, 2019

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ രണ്ട് പെന്‍ഷന്‍ അനുവദിക്കുന്നതുമായി ബന്ധപെട്ട സംശയങ്ങളും മറുപടികളും. താഴെ പരാമര്‍ശിച്ചിരിക്കുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിച്ച് തയ്യാറാക്കിയത്

 • സ.ഉ.(എംഎസ്) നം 241/2018/ധന തീയതി 06/07/2018
  നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെ പരിശോധനയും പെന്‍ഷന്‍ മാനദണ്ഡങ്ങളുടെ പരിഷ്കരണവും – പുതിയ അപേക്ഷകര്‍ക്ക് ഡാറ്റാ എന്‍ട്രി അനുവദിക്കലും – അനുമതി നല്‍കി ഉത്തരവ്
 • സ.ഉ.(എംഎസ്) നം 278/2018/ധന തീയതി 03/08/2018
  നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെ അര്‍ഹതാ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ്
 • സ.ഉ.(എംഎസ്) നം 500/2018/ധന തീയതി 22/12/2018
  പുതിയ അപേക്ഷകര്‍ക്ക്‌ രണ്ടാമത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുള്ള ഡാറ്റാ എന്‍ട്രിക്ക് അനുമതി നല്‍കി ഉത്തരവ് 
 • സ.ഉ.(എംഎസ്) നം 93/2019/ധന തീയതി 21/02/2019
  സാമൂഹ്യ സുരക്ഷാ /ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ് 
 1. ചോദ്യം :- നിലവില്‍ സോഫ്റ്റ്‌വെയറില്‍ രണ്ട് പെന്‍ഷന്‍ നല്‍കുന്നതിനുള്ള സംവിധാനം ഉണ്ടോ?
  ഉത്തരം :- ഉണ്ട്.
   
 2. ചോദ്യം :- ഏതെങ്കിലും ഒരു സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് രണ്ടാമത്തെ പെന്‍ഷന്‍ വാങ്ങാന്‍ അര്‍ഹത ഉണ്ടോ?
  ഉത്തരം :- ഉണ്ട്, എന്നാല്‍ രണ്ടില്‍ ഒരെണ്ണം നിര്‍ബ്ബന്ധമായും വികലാംഗ പെന്‍ഷന്‍ ആയിരിക്കണം. രണ്ടാമത്തെ പെന്‍ഷന്‍ 600 രൂപ നിരക്കില്‍ ആയിരിക്കും ലഭിക്കുക.
   
 3. ചോദ്യം :- തനതു ഫണ്ട്‌ ഉപയോഗിച്ച് പെന്‍ഷന്‍ നല്‍കുന്ന ക്ഷേമനിധി ബോര്‍ഡില്‍ പെന്‍ഷന്‍ വാങ്ങുന്ന ഒരു ഗുണഭോക്താവിന് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അര്‍ഹത ഉണ്ടോ?
  ഉത്തരം :- വികലംഗ പെന്‍ഷന്‍ മാത്രം ഉയര്‍ന്ന നിരക്കില്‍ ലഭിക്കുന്നതാണ്.
   
 4. ചോദ്യം :- 1200 ചതുരശ്ര അടിയില്‍ കൂടുതല്‍ വീടുള്ളവര്‍ക്ക് പെന്‍ഷന് അര്‍ഹത ഉണ്ടോ?
  ഉത്തരം :- ഉണ്ട്
   
 5. ചോദ്യം :- പൊതു മേഖല സ്ഥാപനങ്ങളില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് മറ്റൊരു പെന്‍ഷന് അര്‍ഹത ഉണ്ടോ?
  ഉത്തരം :- നിലവിലെ ഉത്തരവുകള്‍ പ്രകാരം മറ്റൊരു പെന്‍ഷന് അര്‍ഹത ഇല്ല.
   
 6. ചോദ്യം :- ഇ.പി.എഫ് പെന്‍ഷന്‍ ലഭിക്കുനവര്‍ക്ക് മറ്റൊരു പെന്‍ഷന്‍ കൂടി അര്‍ഹത ഉണ്ടോ?
  ഉത്തരം :- ഉണ്ട്. 2000 രൂപ വരെ ഇ.പി.എഫ് പെന്‍ഷന്‍ ലഭിക്കുനവര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ / ക്ഷേമനിധി ബോര്‍ഡ്‌ പുതുക്കിയ നിരക്കില്‍ ലഭിക്കാന്‍ അര്‍ഹത ഉണ്ട്. 2000 രൂപയ്ക്ക് മുകളില്‍ ആണ് ഇ.പി.എഫ് പെന്‍ഷന്‍ ലഭിക്കുന്നതെങ്കില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ / ക്ഷേമനിധി ബോര്‍ഡ്‌ പെന്‍ഷന്‍ 600 രൂപ നിരക്കില്‍ മാത്രമേ അര്‍ഹത ഉള്ളു.
   
 7. ചോദ്യം :- തനതു ഫണ്ടില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന ഇ.പി.എഫ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മറ്റൊരു പെന്‍ഷന്‍ (വികലംഗ പെന്‍ഷന്‍ ഉള്‍പെടെ) കൂടി അര്‍ഹത ഉണ്ടോ?
  ഉത്തരം :- ഇല്ല, മൂന്നാമതൊരു പെന്‍ഷന് അര്‍ഹത ഇല്ല.
   
 8. ചോദ്യം :- നാലു ചക്രത്തില്‍ കൂടുതല്‍ ചക്രങ്ങളുള്ള വാഹന ഉടമകള്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹത ഉണ്ടോ?
  ഉത്തരം :- 1000 CC യില്‍ കൂടുതല്‍ എന്‍ജിന്‍ കപ്പാസിറ്റി ഉള്ള ടാക്സി അല്ലാത്ത (അംബാസിഡര്‍ കാര്‍ ഒഴികെ) വാഹന ഉടമകള്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹത ഇല്ല.
   
 9. ചോദ്യം :- മരണപെട്ട പെന്‍ഷന്‍ ഗുണഭോക്താവിന്റെ മരിക്കുന്നത് വരെയുള്ള പെന്‍ഷന്‍ അവകാശികള്‍ക്ക് കൈപ്പറ്റാമോ?
  ഉത്തരം :- ഇല്ല
   
 10. ചോദ്യം :- രണ്ട് പെന്‍ഷന്‍ കൈപ്പറ്റുന്ന (സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍) ഗുണഭോക്താവിനെ പ്രത്യേകമായി (രണ്ടായി) സസ്പെന്‍ഡ് ചെയ്യേണ്ടത് ഉണ്ടോ?
  ഉത്തരം :- ഇല്ല. രണ്ട് പെന്‍ഷനില്‍ ഏതെങ്കിലും ഒരെണ്ണം സസ്പെന്‍ഡ് ചെയ്‌താല്‍ മതി രണ്ടാമത്തെ പെന്‍ഷന്‍ സസ്പെന്‍ഡ് ആകുന്നതായിരിക്കും.
   
 11. ചോദ്യം :- രണ്ട് പെന്‍ഷന്‍ കൈപ്പറ്റുന്ന (സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍) ഗുണഭോക്താവിനെ പ്രത്യേകം (രണ്ടായി) റിവോക് ചെയ്യേണ്ടതുണ്ടോ?
  ഉത്തരം :- വേണം, ഫിനാന്‍സ് നിര്‍ദേശ പ്രകാരം രണ്ട് പെന്‍ഷന്‍ ഗുണഭോക്തവിനെയും പ്രത്യേകമായി റിവോക് ചെയ്യേണ്ടതാണ്.
   
 12. ചോദ്യം :- രണ്ട് പെന്‍ഷന്‍ കൈപ്പറ്റുന്ന (സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍) ഗുണഭോക്താവിന്‍റെ ഡാറ്റയില്‍ തിരുത്തല്‍ പ്രത്യേകം തിരുത്തേണ്ടത് ഉണ്ടോ?
  ഉത്തരം :- രണ്ട് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതില്‍ , വികലംഗ പെന്‍ഷന്‍റെ ഐഡിയില്‍ തിരുത്തല്‍ വരുത്തിയാല്‍ , രണ്ട് പെന്‍ഷന്‍ ഐഡിയിലും പ്രതിഫലിക്കും. പ്രത്യേകം തിരുത്തലുകള്‍ അനുവദിക്കുന്നില്ല.
   
 13. ചോദ്യം :- രണ്ട് പെന്‍ഷന്‍ (സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍) ഗുണഭോക്താവിനെ ട്രാന്‍സ്ഫര്‍ ഔട്ട്‌ ചെയ്യുന്നതിന് പ്രത്യേകം അപേക്ഷ പരിഗണിക്കേണ്ടത് ഉണ്ടോ?
  ഉത്തരം :- വേണ്ട, ഒരു ഗുണഭോക്താവിനെ ട്രാന്‍സ്ഫര്‍ ഔട്ട്‌ ചെയ്താല്‍ രണ്ട് പെന്‍ഷനും ട്രാന്‍സ്ഫര്‍ ഔട്ട്‌ ഇല്‍ പ്രതിഫലിക്കും. (നിലവില്‍ രണ്ട് പെന്‍ഷന്‍ നും ആക്റ്റീവ് & ഡിജിറ്റലി സൈന്‍ ആയിരിക്കണം)
   
 14. ചോദ്യം :- രണ്ട് പെന്‍ഷന്‍ (സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍) ഗുണഭോക്താവിനെ ട്രാന്‍സ്ഫര്‍ ഇന്‍ എന്‍ട്രിയില്‍ അപേക്ഷ പ്രത്യേകം പരിഗണിക്കേണ്ടത് ഉണ്ടോ?
  ഉത്തരം :- ഉണ്ട്, രണ്ട് അപേക്ഷകളായിത്തന്നെ പരിഗണിച്ചു തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.
   
 15. ചോദ്യം :- ഒന്നാമത്തെ ആധാര്‍ സാധൂകരണം നടത്തിയിട്ടില്ല എങ്കില്‍ പുതിയ പെന്‍ഷന്‍ എന്‍ട്രി അനുവധിക്കുമോ?
  ഉത്തരം :- രണ്ടാമത്തെ പെന്‍ഷന്‍ എന്‍ട്രിക്കുള്ള ആധാര്‍ സാധൂകരണം നടത്തുമ്പോള്‍ ആയതു ഒന്നാമത്തെ പെന്‍ഷന്‍ ഐഡിയിലേക്കും കൂടി ഉള്‍പ്പെടുത്താനുള്ള സമ്മത പത്രം ഉള്‍കൊള്ളിച്ചിട്ടുണ്ട്.
   
 16. ചോദ്യം :- രണ്ട് പെന്‍ഷന്‍ അപേക്ഷകള്‍ ഇ-ഫയല്‍ വഴി സാധികുമോ?
  ഉത്തരം :- നിലവില്‍ ഇ-ഫയല്‍ വഴി സാധിക്കില്ല. ലോക്കല്‍ ബോഡി ക്ലാര്‍ക്ക്ന് സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്.
   
 17. ചോദ്യം :- 06/02/2017 നു മുന്നേ രണ്ട് പെന്‍ഷന്‍ ലഭ്യമായിരിക്കുകയും എന്നാല്‍ നിലവില്‍ ഒരു ഗുണഭോക്താവ് സസ്പെന്റ് (Suspend) ആയിരിക്കുന്നതുമായ Pension ID യെ റിവോക് (Revoke) ചെയ്യുവാന്‍ സാധിക്കുമോ?
  ഉത്തരം :- സര്‍ക്കാര്‍ ഉത്തരവുക്കള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി റിവോക് (Revoke) അനുവദിച്ചു നല്‍കിയിട്ടുണ്ട്.