news
State Level Inauguration of Water Quality Testing Lab Project
ശാസ്ത്രീയ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണമാക്കുന്നതിലൂടെ കുടിവെള്ളത്തിന്‍റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും കുടിവെള്ള പരിശോധന ലാബുകള്‍ സ്ഥാപിക്കുന്ന ഹരിതകേരളം മിഷന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ജലസംരക്ഷണ മേഖലയില്‍ ഹരിതകേരളം മിഷന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പും ജലവിഭവ വകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും തിരഞ്ഞെടുക്കപ്പെട്ട ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പരിശോധനാ ലാബ് സജ്ജമാക്കുന്നത്. പുഴകളുടെയും തോടുകളുടെയും നീര്‍ച്ചാലുകളുടെയും പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിതകേരളം മിഷന്‍റെ പ്രവര്‍ത്തനം ഏറെ ഫലം കണ്ടതായും ഇത് വിപുലമാക്കുന്നതോടെ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാനും ശുദ്ധജലത്തിന്‍റെ ഒഴുക്ക് സുഗമമാക്കാനും കഴിയുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. ജലഗുണനിലവാര പരിശോധന സംബന്ധിച്ച് തയ്യാറാക്കിയ കൈപുസ്തകം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പ്രകാശനം ചെയ്തു.
ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ്ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ, കണ്ണൂര്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. കെ.വി.സുമേഷ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ജയപാലന്‍ മാസ്റ്റര്‍, പൊതുവിദ്യാഭ്യാസഡയറക്ടര്‍ ജനറല്‍കെ. ജീവന്‍ബാബുഐ.എ.എസ്., കെ.ഐ.ഐ.ഡി.സി. മാനേജിംഗ്ഡയറക്ടര്‍ എന്‍. പ്രശാന്ത്ഐ.എ.എസ്., ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എം.എല്‍.എ.മാരുടെ ആസ്തി വികസന നിധിയില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടില്‍ നിന്നും തുക കണ്ടെത്തിയാണ് ലാബ് സ്ഥാപിക്കുന്നത്. ഇതിനകം 59 എം.എല്‍.എ.മാര്‍ 380 സ്കൂളുകളില്‍ ലാബ് ആരംഭിക്കാന്‍ തുക അനുവദിച്ചു. ഇതുള്‍പ്പെടെ 480 സ്കൂളുകളില്‍ ആദ്യഘട്ടമായി ലാബുകള്‍ പ്രവര്‍ത്തനമാരംഭിക്കും. ഈ വര്‍ഷം തന്നെ എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ലാബുകള്‍ സ്ഥാപിക്കുമെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് കിണര്‍ വെള്ളത്തിന്‍റെ സാമ്പിള്‍ പരിശോധനാ സൗകര്യം ഒരുക്കിയിട്ടുള്ള സ്കൂളുകളിലെ ലാബുകളില്‍ നേരിട്ടെത്തിച്ച് ഗുണനിലവാര പരിശോധന നടത്താം. പ്രാദേശികമായി ലാബുകള്‍ സ്ഥാപിക്കുന്നതോടെ കുടിവെള്ള പരിശോധന വ്യാപകമാക്കാനും ജലഗുണനിലവാരം ഉറപ്പാക്കാനും കഴിയും.
State - Business Reform Action Plan (BRAP) 2020
The Action plan consists of 301 action points spread across 20 Departments/Agencies covering 24 reform areas with an addition of several sector-specific reforms to ensure sectoral coverage. The reform fall under three major categories
- Publishing the information: Making available information to the Public Viz., Standard Operating Procedures.
- Policy and Procedural Changes: Amendments to Act / Rules, issuing requisite Government Ordres, Circulars etc. by the respective Departments
- Online System implementation : Offering Departmental services inline without any physical touch points , integrating services in single window portal and creating public dashboards
Green rules and the use of alternative products will reduce the amount of waste. Webinar (22.08.2020 Saturday) Morning
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കിയതിലൂടെയും ബദല്‍ ഉത്പന്നങ്ങള്‍ക്ക് പ്രചാരണവും പ്രോത്സാഹനവും നല്‍കിയതിലൂടെയും മാലിന്യത്തിന്റെ അളവ് കുറയ്ക്കാനായത് വിഷയമാക്കി സംഘടിപ്പിക്കുന്ന ദേശീയ വെബിനാര്‍ ഇന്ന് (22.08.2020 ശനി) രാവിലെ 11 മുതല്‍ 1 വരെ നടക്കും. സുസ്ഥിര വികസന മാതൃകകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല് അഡ്മിനിസ്ട്രേഷനും (കില), ഹരിതകേരളം മിഷനും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്സ് ആന്റ് ടാക്സേഷനും (ഗിഫ്റ്റ്) സംയുക്തമായി സംഘടിപ്പിച്ചു വരുന്ന വെബിനാര് പരമ്പരയിലെ ആറാം പതിപ്പാണ് ഇന്ന് നടക്കുന്നത്.
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.വാസുകി ഐ.എ.എസ്., വെബിനാറില്‍ മുഖ്യ പ്രഭാഷണം നടത്തും. ശുചിത്വമിഷന്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. അജയകുമാര്‍ വര്‍മ്മ പാനല്‍ മോഡറേറ്ററായിരിക്കും. ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ഇന്‍സിനറേറ്റര്‍ ആള്‍ട്ടര്‍ നേറ്റീവ്‌സിന്റെ ഇന്ത്യ കോര്‍ഡിനേറ്റര്‍ ഷിബു.കെ.എന്‍., സിക്കിമിലെ ഇക്കോ ടൂറിസം ആന്റ് കണ്‍സര്‍വേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ രാജേന്ദ്ര പി ഗുരംഗ്, ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് ഡെപ്യൂട്ടി പ്രോഗ്രാം മാനേജര്‍ ഡോ.സോണിയ ദേവി ഹേനം എന്നിവര്‍ പാനല്‍ അംഗങ്ങളാകും. ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ, കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍, ഗിഫ്റ്റ് ഡയറക്ടര്‍ ഡോ. കെ.ജെ.ജോസഫ് എന്നിവര്‍ പങ്കെടുക്കും.
സംസ്ഥാനത്ത് വിവിധ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് മാലിന്യ സംസ്‌കരണം നടത്തുകയും മറ്റു സ്ഥാപനങ്ങള്‍ക്ക് അനുകരിക്കാനാവും വിധം വിജയമാതൃകകളാവുകയും ചെയ്ത തദ്ദേശ സ്ഥാപനങ്ങളുടെ അവതരണമാണ് വെബിനാറിലെ പ്രധാന ഇനം. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം മുനിസിപ്പാലിറ്റി, കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ ഗ്രാമപഞ്ചായത്ത്, പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്, എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത്, കൊല്ലം ജില്ലയിലെ പെരിനാട് ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് അതത് സ്ഥാപന അധ്യക്ഷര്‍ അവതരിപ്പിക്കുന്നത്.
ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് facebook.com/
Inorganic Waste Management Success Models in Local Bodies
ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് facebook.com/
Haritha Kerala Mission Facebook Live Series Part 3 - 11.08.2020
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഹരിതകര്‍മ്മസേനയെക്കുറിച്ച് ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ഫേസ്ബുക്ക് പരമ്പരയുടെ മൂന്നാംഭാഗം 11.08.2020 ന് . ശ്രദ്ധേയവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഹരിതകര്‍മ്മസേനകളിലെ അംഗങ്ങളെയും അതത് തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തിയാണ് പരിപാടി. ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍.സീമ, മാലിന്യ സംസ്‌കരണ ഉപമിഷന്‍ കണ്‍സള്‍ട്ടന്റ് എന്‍. ജഗജീവന്‍, ടെക്നിക്കല്‍ ഓഫീസര്‍ പി.അജയകുമാര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, ശുചിത്വ മാലിന്യസംസ്‌കരണ രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കുടുംബശ്രീ, ശുചിത്വ മിഷന്‍, ക്ലീന്‍കേരള കമ്പനി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ലൈവില്‍ പങ്കെടുക്കും.
ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക, സേന നല്‍കുന്ന സേവനങ്ങളെക്കുറിച്ച് കൂടുതല്‍ പ്രചാരണം നല്‍കുക, വിജയിച്ച മാതൃകകള്‍ മറ്റ് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്കും, ജനങ്ങള്‍ക്കും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഫേസ്ബുക്ക് ലൈവ് പരമ്പര സംഘടിപ്പിക്കുന്നതെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു. ഹരിതകര്‍മ്മസേനകളുടെ പ്രവര്‍ത്തനം സംബന്ധിച്ച അവതരണവും പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് വിദഗ്ധരുടെ തത്സമയ മറുപടിയും ലൈവില്‍ ഉണ്ടാകും. ഉച്ചയ്ക്ക് 3 മണി മുതല്‍ 4.30 വരെയാണ് പരിപാടി.11.08.2020 ചൊവ്വ ആന്തൂർ നഗരസഭ, ബേഡടുക്ക ഗ്രാമ പഞ്ചായത്ത് എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഹരിത കേരളം മിഷൻ പ്രവർത്തനങ്ങളാണ് സോദാഹരണം അവതരിപ്പിക്കുന്നത്. ഹരിതകേരളം മിഷന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജ് www.fb.com/
Inorganic Waste Management Success Models in Local Bodies: Webinar 08.08.2020
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അനുവർത്തിച്ച് വിജയം കണ്ട അജൈവ മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന വെബിനാർ 08.08.2020 ശനി ഉച്ചയ്ക്ക് 2.30 മുതല് 4.30 വരെ നടക്കും. സുസ്ഥിര വികസന മാതൃകകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല് അഡ്മിനിസ്ട്രേഷനും(കില), ഹരിതകേരളം മിഷനും ഗുലാത്തി ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്സ് ആന്റ് ടാക്നേഷനും (ഗിഫ്റ്റ്) സംയുക്തമായി സംഘടിപ്പിച്ചു വരുന്ന വെബിനാര് പരമ്പരയിലെ അഞ്ചാം പതിപ്പാണ് ഇന്ന് നടക്കുന്നത്.
ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി ഐ.എ.എസ്., വെബിനാറില്‍ മുഖ്യ പ്രഭാഷണം നടത്തും. ശുചിത്വമിഷന്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. അജയകുമാര്‍ വര്‍മ്മ പാനല്‍ മോഡറേറ്ററായിരിക്കും. UNDP സര്‍ക്കുലര്‍ എക്കോണമി ഹെഡ് പ്രഭ്്ജോത് സോധി എംബിഇ, യു.എന്‍. ഹാബിറ്റാറ്റ് ഇന്‍ഡ്യ വേസ്റ്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് സ്വാതിസിംഗ് സംബയല്‍, ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ പി.കേശവന്‍ നായര്‍ എന്നിവര്‍ പാനല്‍ അംഗങ്ങളാകും. ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ., കില എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനത്ത് വിവിധ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് ജൈവമാലിന്യ സംസ്‌കരണം നടത്തുകയും മറ്റു സ്ഥാപനങ്ങള്‍ക്ക് അനുകരിക്കാനാവും വിധം വിജയമാതൃകകളാവുകയും ചെയ്ത തദ്ദേശ സ്ഥാപനങ്ങളുടെ അവതരണമാണ് വെബിനാറിലെ പ്രധാന ഇനം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മുനിസിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ വടകര മുനിസിപ്പാലിറ്റി, മലപ്പുറം ജില്ലയിലെ കരുളായി ഗ്രാമപഞ്ചായത്ത്, ഇടുക്കിയിലെ ആലക്കോട് ഗ്രാമപഞ്ചായത്ത്, ആലപ്പുഴ ജില്ലയിലെ ആര്യാട് ഗ്രാമപഞ്ചായത്ത്, പത്തനംതിട്ടയിലെ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്, കൊല്ലം ജില്ലയിലെ കടക്കല്‍ ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് അതത് സ്ഥാപന അധ്യക്ഷര്‍ അവതരിപ്പിക്കുന്നത്.
ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് facebook.com/
'The annual plan revision date has been extended to August 10 for local bodies which have not submitted their amendments to the 2020-21 annual plan.'
'2020-21 വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്ത് സമര്‍പ്പിക്കാത്ത തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി സമര്‍പ്പിക്കുന്നതിനായി വാര്‍ഷിക പദ്ധതി ഭേദഗതി തീയതി ആഗസ്റ്റ് 10 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു'
Co-ordination Committee meeting on 05.08.2020 was Postponed
05.08.2020 ലെ കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും
Harithakarmasena
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഹരിതകര്‍മ്മസേനയെക്കുറിച്ച് ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ഫേസ്ബുക്ക് പരമ്പരയ്ക്ക് 04.08.2020 ചൊവ്വ തുടക്കമാവും. ശ്രദ്ധേയവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഹരിതകര്‍മ്മസേനകളിലെ അംഗങ്ങളെയും അതത് തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍.സീമ, മാലിന്യ സംസ്‌കരണ ഉപമിഷന്‍ കണ്‍സള്‍ട്ടന്റ് എന്‍. ജഗജീവന്‍, ടെക്നിക്കല്‍ ഓഫീസര്‍ പി.അജയകുമാര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, ശുചിത്വ മാലിന്യസംസ്‌കരണ രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കുടുംബശ്രീ, ശുചിത്വ മിഷന്‍, ക്ലീന്‍കേരള കമ്പനി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ലൈവില്‍ പങ്കെടുക്കും.
ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക, സേന നല്‍കുന്ന സേവനങ്ങളെക്കുറിച്ച് കൂടുതല്‍ പ്രചാരണം നല്‍കുക, വിജയിച്ച മാതൃകകള്‍ മറ്റ് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്കും, ജനങ്ങള്‍ക്കും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഫേസ്ബുക്ക് ലൈവ് പരമ്പര സംഘടിപ്പിക്കുന്നതെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു. ഹരിതകര്‍മ്മസേനകളുടെ പ്രവര്‍ത്തനം സംബന്ധിച്ച അവതരണവും പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് വിദഗ്ധരുടെ തത്സമയ മറുപടിയും ലൈവില്‍ ഉണ്ടാകും.
നാളെ മുതല്‍ എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3 മണി മുതല്‍ 4.30 വരെയാണ് പരിപാടി. ഓരോ ദിവസവും രണ്ടു വീതം തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേനകളാണ് അവതരണത്തിനെത്തുന്നത്. 04.08.2020 ചൊവ്വ കോഴിക്കോട് ജില്ലയിലെ വടകര മുനിസിപ്പാലിറ്റി, പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ഹരിതകര്‍മ്മ സേനകളുടെ അവതരണമാണ് നടക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എരിഞ്ഞോളി, കുന്നംകുളം, ആന്തൂര്‍, ബേഡഡുക്ക, കരുളായി, പുതുപരിയാരം, മുട്ടില്‍, ചോറ്റാനിക്കര, തളിപ്പറമ്പ്, കുമിളി, വാകത്താനം, ക്ലാപ്പന, വക്കം, നീലേശ്വരം എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ അവതരണങ്ങള്‍ നടത്താനെത്തും. ഹരിതകേരളം മിഷന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജ് www.fb.com/
- Read more about Harithakarmasena
- 672 views
Pagination
- Previous page
- Page 26
- Next page



