news
Submission of 100 public toilet complexes and roadside rest areas
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ബഹു.മുഖ്യമന്ത്രിയുടെ 12 ഇന കർമ്മപരിപാടിയിലുൾപ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയാണ് ടേക്ക് എ ബ്രേക്ക് .പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും .ദേശീയ സംസ്ഥാന പാതയോരങ്ങളിലും ജനബാഹുല്യമുള്ള മേഖലകളിലും സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ ഏതു സമയത്തും വൃ ത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിൽ ആധുനിക സംവിധാനങ്ങളോടുകൂടിയ 100 ശുചിമുറി സമുച്ചയങ്ങളും കോഫീഷോപ്പുകളോട് കൂടിയ ഉന്നത നിലവാരത്തിലുള്ള വിശ്രമകേന്ദ്രങ്ങളുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചിരിക്കുന്നത്.
Integrated Local Governance Management System in 150 Gram Panchayats
സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി 150 ഗ്രാമപഞ്ചായത്തുകളിൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കും. ഇതിന്റെ ഔപചാരികമായ ഉദ്‌ഘാടനം 2021 സെപ്റ്റംബർ 6 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ബഹു. തദ്ദേശസ്വയംഭരണവും എക്സൈസും വകുപ്പു മന്ത്രി ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
അധികാര വികേന്ദ്രീകരണത്തിലും പ്രാദേശിക ഭരണ രംഗത്തും രാജ്യത്ത് മാതൃകയായ നമ്മുടെ സംസ്ഥാനം, ഗ്രാമ പഞ്ചായത്തുകളിൽ സമ്പൂർണ്ണ ഇന്റലിജന്റ് ഇ ഗവേർണൻസ് സംവിധാനം നടപ്പിലാക്കി മറ്റൊരു മാതൃക സൃഷ്ടിക്കുകയാണ്. ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യയിൽ കേരള സർക്കാർ സ്ഥാപനമായ ഇൻഫർമേഷൻ കേരള മിഷനാണ് (IKM) ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയിട്ടുള്ളത്.
NavaKerala Coordinator - Dr.T.N. Seema
നവകേരളം മിഷന്‍-2 ന്റെ കോര്‍ഡിനേറ്ററായി നിയമിതയായ ഡോ. ടി.എന്‍. സീമ ചുമതലയേറ്റു. മിഷന്‍ ആസ്ഥാനമായി സര്‍ക്കാര്‍ നിശ്ചയിച്ച ഹരിതകേരളം മിഷന്‍ സംസ്ഥാന ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. മിഷന്‍ ടീം അംഗങ്ങള്‍ പുസ്തകങ്ങളും പൂക്കളും നല്‍കിയാണ് കോര്‍ഡിനേറ്ററെ വരവേറ്റത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനമൊഴിഞ്ഞതിനുശേഷം പുതുതായി രൂപീകരിച്ച നവകേരളം മിഷന്‍-2 ന്റെ കോര്‍ഡിനേറ്ററായി ഡോ. ടി.എന്‍. സീമയെ നിയമിക്കുകയായിരുന്നു. ഹരിതകേരളം മിഷന്‍, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, റീബില്‍ഡ് കേരള എന്നിവ ഉള്‍പ്പെടുത്തിയാണ് നവകേരളം മിഷന്‍-2 രൂപീകരിച്ചത്.
Online application and online payment in all Gram Panchayats

എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും സേവനങ്ങൾ ജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന സിറ്റിസൺ പോർട്ടൽ എന്ന സുപ്രധാനമായ ചുവടുവയ്പ്പുമായി സംസ്ഥാന സർക്കാർ നൂറുദിന കർമ്മപരിപാടിയിലെ മറ്റൊരു ലക്ഷ്യംകൂടി പൂർത്തിയാക്കുകയാണ്.
ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച അതിനൂതന സോഫ്റ്റ്‌വെയർ അപ്ലിക്കേഷനായ സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായ (ഐഎൽജിഎംഎസ്)ത്തിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ സിറ്റിസൺ പോർട്ടൽ സെപ്തംബർ ഒന്നുമുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകും.
എല്ലാ സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യം മുൻനിർത്തിയാണ് ഐഎൽജിഎംഎസ് അപ്ലിക്കേഷൻ വികസിപ്പിച്ചത്.
കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളിൽ ഐഎൽജിഎംഎസ് നിലവിൽ വിന്യസിച്ചു പ്രവർത്തിച്ചുവരുന്നുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളിൽ ഐഎൽജിഎംഎസ് വിന്യസിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഈ 303 ഗ്രാമപഞ്ചായത്തുകളിലേക്ക് സോഫ്റ്റ്‌വെയറിൽ രജിസ്റ്റർ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങൾ ലഭിക്കുന്നതിനായി ഓൺലൈനായി അപേക്ഷിക്കുന്നതിനും ഓൺലൈൻ പെയ്മെന്റ് നടത്തുന്നതിനും സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്നതിനും പൊതു ജനങ്ങൾക്ക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
ശേഷിക്കുന്ന 638 ഗ്രാമപഞ്ചായത്തുകളിൽ കൂടി സേവനങ്ങൾക്കായി ഓൺലൈനിൽ അപേക്ഷിക്കുന്നതിനും അപേക്ഷയോടൊപ്പം നൽകാനുള്ള ഫീസുകൾ ഓൺലൈനിൽ അടയ്ക്കുന്നതിനും സർക്കാർ നിർദേശപ്രകാരം ഐഎൽജിഎംഎസിന്റെ തന്നെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയതാണ് സിറ്റിസൺ പോർട്ടൽ(citizen.lsgkerala.gov.in).
Twenty-fifth Anniversary of Popular Planning - Organizing Opening Ceremony and Allied Events with Strict adherence to Covid protocol - guidelines-regards
Order appointing District Level Facilitators for the satisfactory implementation of the People's Planning Program
Pagination
- Previous page
- Page 17
- Next page



