സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകളുടെ പ്രവർത്തനം നടന്നു വരികയാണല്ലോ. ഈ മിഷനുകളുടെ വാർഷിക അവലോകനത്തിനും ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനും 2018 ആഗസ്റ്റ് 2,3 തീയതികളില്‍ ഒരു ദ്വിദിന ശില്പശാല തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ശില്പശാലയില് മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, വകുപ്പു മേധാവികള്‍, വിവിധ മിഷന് പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ 21000 ത്തോളം ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ശില്പശാല വിക്ടേഴ്സ് ചാനല്‍ വഴി തത്സമയം കാണുന്നതിന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സൗകര്യ മുണ്ടായിരിക്കും. പ്രേക്ഷകര്‍ക്കുണ്ടാകുന്ന അഭിപ്രായങ്ങളും സംശയങ്ങളും തത്സമയം ശില്പശാലയിലേക്ക് അറിയിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്.
- 976 views