Guidelines for selecting Best panchayat 2017-18
സ.ഉ(ആര്.ടി) 159/2019/തസ്വഭവ Dated 25/01/2019
2017-18 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവ്
സ.ഉ(ആര്.ടി) 159/2019/തസ്വഭവ Dated 25/01/2019
2017-18 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവ്
G.O.(P) 07/2019/Fin Dated 24/01/2019
Integrated Financial Management System (IFMS) –Utilisation and Monitoring of Plan Fund –Further Operational Guidelines on Joint venture projects under various LSGs-Modified –Orders Issued
സംസ്ഥാനത്ത് ശുചിത്വ-മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ അടിത്തറ ഒരുക്കുകയും ശ്രദ്ധേയമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്ത ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം കാമ്പയിന് രണ്ടാംഘട്ടത്തിന് 26.01.2019 നു തുടക്കമാവും. ഇതിന്റെ ഭാഗമായുള്ള ഹരിതനിയമാവലി കാമ്പയിനും ആരംഭിക്കും. പരിസ്ഥിതിക്ക് ദോഷകരവും ആരോഗ്യത്തിന് ഹാനികരവുമായ പ്രവൃത്തികള്‍ക്കെതിരെയുള്ള നിയമനടപടികള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഹരിതനിയമാവലി കാമ്പയിന് സംഘടിപ്പിക്കുന്നത്. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 2019 ജനുവരി 26 ഉച്ചയ്ക്ക് 2.30 ന് എറണാകുളം ജില്ലയിലെ ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളി ബഹു.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ.സി.മൊയ്തീന് നിര്‍വ്വഹിക്കും. ഹരിതനിയമാവലി കൈപുസ്തകം എറണാകുളം ജില്ലാ കളക്ടര്‍ ശ്രീ.കെ.മുഹമ്മദ് വൈ.സഫീറുള്ള ഐ.എ.എസ്സിന് ന് നല്കി ബഹു.മന്ത്രി പ്രകാശനം ചെയ്യും. ശ്രീ.അന്‍വര്‍സാദത്ത് എം.എ .എ യുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഹരിതകേരളം മിഷന് എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍ സീമ മുഖ്യപ്രഭാഷണം നടത്തും. കില ഡയറക്ടര്‍, ഡോ.ജോയ് ഇളമണ്‍, ശുചിത്വമിഷന് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ആര്.അജയകുമാര്‍ വര്‍മ്മ, ചൂര്‍ണിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉദയകുമാര്‍, എറണാകുളം ഡി.എം.ഒ. ഡോ.എന്‍.കെ.കുട്ടപ്പന്, കൊച്ചിന് സിറ്റി നര്‍ക്കോട്ടിക് സെല്‍ , പോലീസ് അസി.കമ്മീഷണര്‍, ശ്രീ.ബി.പി. വിനോദ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി.മാലതി, ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി.കമ്മീഷണര്‍ ശ്രീ.സി.ശിവകുമാര്‍, നഗരകാര്യ വകുപ്പ് ആര്.ജെ.ഡി., ശ്രീ.റ്റി.ആര്. റാം മോഹന്‍ റോയ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ ശ്രീ.എം.എ. ബൈജു, ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.എ.പി.ഷാജി, ഹരിതകേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ.സുജിത്ത് കരുണ്‍, ടെക്നിക്കല്‍ ഓഫീസര്‍ ശ്രീ.വി.രാജേന്ദ്രന് നായര്‍ എന്നിവര്‍ പങ്കെടുക്കും. ഇതോടൊപ്പം എല്ലാ ജില്ല കേന്ദ്രങ്ങളിലും ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ലീഗ് സര്‍വ്വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ കാമ്പയിന്റെ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് - കില- യാണ്. പൊതു സ്ഥലങ്ങളിള്‍ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങള്‍ക്കായി നിയമ പഠന ക്ലാസ്സുകളും സംഘടിപ്പിക്കും. പോലീസ്, ആരോഗ്യം, ഭക്ഷ്യസുരക്ഷ, തദ്ദേശഭരണം തുടങ്ങിയ വകുപ്പുകള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയ്ക്ക് കീഴിലുള്ള വിവിധ നിയമങ്ങളാകും പഠന ക്ലാസ്സുകളില്‍ വിഷയമാക്കുന്നത്. 30 ലക്ഷം പേര്‍ക്ക് ഹരിത നിയമം സംബന്ധിച്ച ബോധവല്‍ക്കരണം നല്‍കാനാണ് ആദ്യഘട്ടത്തില്‍ കാമ്പയിന് ലക്ഷ്യമിടുന്നത്
അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബഹു.ഹൈക്കോടതി 22750/18,25784/18 എന്നീ റിട്ട് പെറ്റീഷനുകളില്‍മേല്‍ 15.01.2019 ൽ പുറപ്പെടുവിച്ച പൊതു ഉത്തരവ് പാലിച്ച് ഉത്തരവ്
പാര്‍ക്കിംഗ് ഏരിയ ചട്ട വിരുദ്ധമായി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് –നിര്‍ദേശങ്ങള്‍
സംസ്ഥാനമൊട്ടാകെ വാണിജ്യ സ്ഥാപനങ്ങളും മറ്റു ബഹു നില മന്ദിരങ്ങളും പെര്‍മിറ്റ് പ്രകാരം പാര്‍ക്കിംഗ് ഏരിയയായി നീക്കി വച്ചിട്ടുള്ള ഭാഗങ്ങള്‍ ഒക്ക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷം കെട്ടിയടച്ച് വാണിജ്യാവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിച്ച് വരുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട് .ഇത്തരത്തിലുള്ള ദുരുപയോഗം തടയുന്നതിനും കംപ്ലീഷന്‍ പ്ലാനില്‍ നിന്ന് രൂപമാറ്റം വരുത്തി മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല എന്ന് ഭാവിയില്‍ നടക്കുന്ന പരിശോധനയില്‍ ഉറപ്പു വരുത്തുന്നതിനായി പണി പൂര്‍ത്തിയാക്കിയ ശേഷം ഒക്ക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്കുമ്പോള് കംപ്ലീഷന്‍ പ്ലാനിന്റെ സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പ് കൂടി അപേക്ഷകന് നല്‍കേണ്ടതാണെന്ന് എല്ലാ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്കുന്നു
പുതിയതായി രൂപീകൃതമായ 28 മുനിസിപ്പാലിറ്റികളുടെ വെബ്സൈറ്റുകള്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്ദീന് ഉദ്ഘാടനം ചെയ്തു. ഓപ്പണ്‍ സോഴ്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഏകീകൃത വെബ് പ്ലാറ്റ് ഫോമിൽ തയ്യാറാക്കപ്പെട്ട 28 പുതിയ നഗരസഭകളുടെ വെബ് സൈറ്റുകളാണ് മന്ത്രി വിവിധ വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് സമർപ്പിച്ചത്. സെക്രെട്ടറിയേറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വകുപ്പ് മന്ത്രിയോടൊപ്പം അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ. ടി. കെ, ജോസ് ഐ.എ.എസ്, സംസ്ഥാന പ്ലാനിങ് ബോർഡ് മെമ്പർ ഡോ. കെ എൻ ഹരിലാൽ, നഗരകാര്യ ഡയറക്ടർ ആര്. ഗിരിജ ഐ.എ.എസ്, കുടുംബശ്രീ ഡയറക്ടർ എസ് ഹരികിഷോര്‍ ഐ എ എസ്, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ തുടങ്ങീ പ്രധാന വകുപ്പ് മേധാവികളുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങ് വേറിട്ട ഒരു അനുഭവമായി. ഇ ഗവേണൻസ് രംഗത്ത് ഇൻഫർമേഷൻ കേരളാ മിഷൻ നടത്തിയ പുതിയ കാൽവയ്പ്പാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഒരു പ്ലാറ്റ് ഫോമിൽ നിരവധി വെബ് സൈറ്റുകൾ തയ്യാറാക്കപ്പെടുന്ന രീതിയാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. ഇൻഫർമേഷൻ കേരളാ മിഷനാണ് വെബ് സൈറ്റുകൾ രൂപകൽപ്പന ചെയ്തത്.
ഹരിതായനം-വാഹന പ്രചാരണ പരിപാടി ജനുവരി 4 ലേക്ക് മാറ്റി
ഹരിതകേരളം മിഷന് ഇന്നു (ജനുവരി 3) മുതല്‍ തുടങ്ങാനിരുന്ന വാഹന പ്രചാരണ യാത്ര ഹരിതായനം 2019 നാളെ (ജനുവരി 4) ത്തേയ്ക്ക് മാറ്റി. ഹരിതകേരളം മിഷന് പ്രവര്‍ത്തനങ്ങളും ആശയങ്ങളും ബോധവല്‍ക്കരണ സന്ദേശങ്ങളും ഉള്‍പ്പെടുത്തി സജ്ജമാക്കിയ വാഹനത്തിന്റെ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രചാരണ യാത്ര കരകുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനില്‍ രാവിലെ 9.30 ന് നവകേരളം കര്‍മ്മപദ്ധതി ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ. ചെറിയാന് ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്യും. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള വാഹനം രാവിലെ 10.00 ന് കാസര്‍ഗോഡ് ഠൗണില്‍ ശ്രീ. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍ .എ. ഫ്ളാഗ് ഓഫ് ചെയ്യും.
ഹരിതായനം: ഹരിതകേരളം മിഷന് പ്രചാരണ വാഹനം ജനുവരി മൂന്നിന് യാത്ര തുടങ്ങും. ഹരിതകേരളം മിഷന് പ്രവര്‍ത്തനങ്ങളും ആശയങ്ങളും ബോധവ ക്കരണ സന്ദേശങ്ങളും ഉള്‍പ്പെടുത്തി സജ്ജമാക്കിയ പ്രചാരണ വാഹനം- ഹരിതായനം 2019 - സംസ്ഥാനത്ത് 2019 ജനുവരി 3 ന് യാത്ര തുടങ്ങും. കൊല്ലം ആസ്ഥാനമായുള്ള മിഡാസ് ക്രിയേറ്റീവ് സൊല്യൂഷന്റെ സഹകരണത്തോടെയാണ് പ്രചാരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് വടക്കോട്ടും കാസര്‍ഗോഡ് നിന്ന് തെക്കോട്ടും യാത്രചെയ്യുന്ന രണ്ട് വാഹനങ്ങളാണ് സംസ്ഥാനമൊട്ടാകെ പ്രചാരണ പര്യടനം നടത്തുന്നത്. ഇരു വശത്തും ഡിജിറ്റ സ്ക്രീന്‍ ഘടിപ്പിച്ചിട്ടുള്ള വാഹനം പ്രധാന കവലകളിലും ജനം കൂടുന്ന സ്ഥലങ്ങളിലും സ്ഥാപനങ്ങള്‍ക്കു മുന്നിലും എത്തി വീഡിയോ പ്രദര്‍ശനം നടത്തും. തിരുവനന്തപുരത്ത് കരകുളം പഞ്ചായത്ത് ജംഗ്ഷനി 2019 ജനുവരി 3 വ്യാഴാഴ്ച രാവിലെ 9.30 ന് നവകേരളം കര്‍മ്മ പദ്ധതി ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ.ചെറിയാന് ഫിലിപ്പ് ഹരിതായനത്തിന്റെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിക്കും. ഹരിതകേരളം മിഷന് എക്സിക്യുട്ടീവ് വൈസ് ചെയര്‍ പേഴ്സണ്‍ ഡോ.ടി.എന്‍ സീമ അധ്യക്ഷയാകുന്ന ചടങ്ങി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ബി.ബിജു, കരകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം.എസ് അനില, വൈസ് പ്രസിഡന്റ് ശ്രീ.പ്രമോദ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. കാസര്‍ഗോഡ് ജില്ലയി നിന്നുള്ള വാഹനം കാസര്‍ഗോഡ് ടൗണി ശ്രീ.എന്‍.എ നെല്ലിക്കുന്ന് എം.എ .എ ഫ്ളാഗ് ഓഫ് ചെയ്യും. ഹരിതകേരളം മിഷനെക്കുറിച്ചും, ഹരിതപെരുമാറ്റച്ചട്ടം, ശുചിത്വ - മാലിന്യ സംസ്കരണത്തിനായി തദ്ദേശഭരണ സ്ഥാപനങ്ങളി രൂപീകരിച്ച ഹരിതകര്‍മ്മസേന, സുരക്ഷിത ഭക്ഷ്യോല്പാദനം, അധിക നെ കൃഷി വ്യാപനം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ചുമുള്ള വീഡിയോകളും മറ്റ് ബോധവ ക്കരണ സന്ദേശങ്ങളുമാണ് ഹരിതായനത്തിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. ഓരോ ജില്ലയിലും നാല് ദിവസം വീതമാണ് ഹരിതായനത്തിന്റെ പര്യടനം.
സ.ഉ(എം.എസ്) 528/2018/ധന Dated 29/12/2018
ബാങ്ക് വഴി സാമൂഹ്യ സുരക്ഷാ പെന്ഷന് വാങ്ങുന്നവരുടെ മസ്റ്ററിംഗ് നീട്ടിവക്കുന്നതിലേക്ക് അനുമതി നല്കി ഉത്തരവ്
വജ്ര ജൂബിലി ഫെല്ലോഷിപ്പ് നേടുന്ന കലാകാരന്മാര്ക്ക് 5000 രൂപാ വീതം പ്രതിമാസം നല്‍കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍