2019-20 Plan Calendar
സര്‍ക്കുലര്‍ ഡിഎ1/222/2019/തസ്വഭവ Dated 10/07/2019
2019-20 പദ്ധതി നിര്‍വഹണ കലണ്ടര്‍
സര്‍ക്കുലര്‍ ഡിഎ1/222/2019/തസ്വഭവ Dated 10/07/2019
2019-20 പദ്ധതി നിര്‍വഹണ കലണ്ടര്‍
പദ്ധതി നിര്‍വഹണം കാര്യക്ഷമവും സമയ ബന്ധിതവുമാക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ >>സര്‍ക്കുലര്‍
1. നിര്‍വഹണ കലണ്ടര്‍ കൃത്യമായി പാലിച്ച് കഴിവതും 70 ശതമാനമെങ്കിലും പദ്ധതി ചെലവു ഡിസംബര്‍ 31 നകം വരുത്തണം ഈ ലക്‌ഷ്യം നേടുന്നതിനു ജൂണ്‍ മാസം 30നു 15ശതമാനവും സെപ്തംബര്‍ 30നു 45 ശതമാനവും പദ്ധതി ചെലവു കൈവരിക്കണം
2. പ്രവര്‍ത്തികളുടെ പാര്‍ട്ട് ബില്‍ ,പ്രത്യേകിച്ച് നിര്‍മാണ പ്രവര്‍ത്തികളുടെ തയ്യാറാക്കി നല്‍കണം എന്ജിനീയര്‍മാരെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ സഹായം നല്‍കണം
3. ഡെപ്പോസിറ്റ് പ്രവര്‍ത്തികള്‍ക്ക് ബന്ധപ്പെട്ട എജന്‍സിയില്‍ നിന്നും എസ്റ്റിമേറ്റ് വാങ്ങി തുക നേരത്തെ നല്‍കുകയും പ്രോജക്ടുകള്‍ ഈ വര്ഷം തന്നെ പൂര്‍ത്തിയാക്കുകയും വേണം
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യുത്ഥാനം പദ്ധതി –ഗുണഭോക്തക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
സര്‍ക്കുലര്‍ SFC-B3/39/2019-Fin Dated 06/07/2019
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഗുണ ഭോക്തക്കളുടെ /അപേക്ഷകരുടെ ഭൌതിക സാഹചര്യങ്ങളുടെ പരിശോധന –സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച സർക്കുലർ താൽക്കാലികമായി തടഞ്ഞു വച്ച ഉത്തരവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫയല്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിനു വേണ്ടിയുള്ള ഐ കെ എം ന്റെ സൂചിക സോഫ്റ്റ് വെയര്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ സമ്പൂര്‍ണമായും നടപ്പിലാക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം ജൂലൈ 6നു രാവിലെ പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് ബഹു.അഡീഷണല്‍ ഡവലപ്പ് മെന്റ് കമ്മീഷണര്‍ ശ്രീ വി എസ് സന്തോഷ് കുമാര്‍ നിര്‍വഹിച്ചു
കേരളത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 30 ദിവസത്തിലധികമായി തീര്‍പ്പാക്കാതെ ശേഷിക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്/ഒക്കുപ്പന്‍സി സംബന്ധിച്ച അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ബഹു: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി അദാലത്ത് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ വിശദമായ സമയക്രമം ചുവടെ ചേര്‍ക്കുന്നു.
ക്രമ നം. | കോര്‍പ്പറേഷന്‍ | അദാലത്ത് നടക്കുന്ന തിയ്യതിയും സമയവും |
1 | കൊച്ചി | 15 ജൂലൈ 2019, 10 മണിയ്ക്ക് |
2 | തിരുവനന്തപുരം | 17 ജൂലൈ 2019, 11 മണിയ്ക്ക് |
3 | കൊല്ലം | 19 ജൂലൈ 2019, 10 മണിയ്ക്ക് |
4 | തൃശ്ശൂര്‍ | 22 ജൂലൈ 2019, 10 മണിയ്ക്ക് |
5 | കോഴിക്കോട് | 29 ജൂലൈ 2019, 10 മണിയ്ക്ക് |
6 | കണ്ണൂര്‍ | 02 ഓഗസ്റ്റ് 2019, 10 മണിയ്ക്ക് |
20.06.2019 ലെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനപ്രകാരം തുടര്‍ നടപടി സ്വീകരിക്കേണ്ട വിഷയങ്ങള്‍
വിധവാപെന്‍ഷന്‍/ 50വയസ്സ്കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ -സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തിയ ഉത്തരവ്
സ.ഉ(എം.എസ്) 251/2019/ധന Dated 03/07/2019
വിധവാപെന്‍ഷന്‍ ഗുണഭോക്താക്കളും 50വയസ്സ്കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളും വിവാഹം /പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങളില്‍ 60 വയസ്സും അതിനു മുകളിലുംപ്രായമുള്ള ഗുണഭോക്തക്കള്‍ക്ക് ഇളവ് അനുവദിച്ച് ഭേദഗതി വരുത്തിയ ഉത്തരവ്
ഇംപാക്റ്റ് കേരളയില്‍ (IMPACT Kerala) പ്രോജക്റ്റ് ഡയറക്ടര്‍, പ്രോജക്റ്റ് മാനേജര്‍ (Environmental Engineering), പ്രോജക്റ്റ് മാനേജര്‍ (Structural Engineering) എന്നീ തസ്തികകളിലേയ്ക്ക് ഡപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിക്കുന്നു.
IMPACT KERALA Limited (Investment in Municipalities and Panchayaths Asset Creation for Transformation Kerala Limited) is a Special Purpose Vehicle constituted to implement major infrastructure projects in Local Self Govt sector as a Private limited Company .
IMPACT KERALA LIMITED seeking competent Government employees on deputation from various Government departments for the following posts vide government order GO (Ms) No 53 /2019/LSGD dated 24/05/2019 .
All terms and conditions for deputation are applicable for all the posts.
The application should be reached to this office in the prescribed format on or before 10-07-2019, 5.00 pm by e- mail or by Post E mail id: spvimpactkerala@gmail.com Website : www.impactkerala.com >> Notification
IMPACT KERALA LIMITED
Ist FLOOR , SWARAJ BHAVAN ,
NANTHANCODE,
THIRUVANANTHAPURAM , KERALA
E mail : spvimpactkerala@gmail.com ,
Website : http://impactkerala.com
Ph : 0471-2312886
കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും കെട്ടിട നിര്‍മ്മാണാനുമതി നല്‍കുന്നതില്‍ കാലതാമസം ഒഴിവാക്കുന്നതിനായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലകര്‍ പ്രകാരം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും കെട്ടിട നിര്‍മ്മാണത്തിന് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് കെട്ടിട നിര്‍മ്മാണ ചട്ടത്തില്‍ പ്രതിപാദിച്ചിരിക്കുന്നക്കുന്ന സമയ പരിധിക്കുള്ളില്‍ നിര്‍മ്മാണാനുമതി ലഭിക്കുന്നില്ലെന്ന് ധാരാളം പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. കെട്ടിട നിര്‍മ്മാണാനുമതിക്കായി ലഭിക്കുന്ന അപേക്ഷകളില്‍ ഗ്രാമ പഞ്ചായത്തുകള്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാത്തത് കാരണം അപേക്ഷകര്‍ പലരും അനധികൃതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും, പ്രസ്തുത കെട്ടിടങ്ങള്‍ പലതും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍ കെട്ടിട നിര്‍മ്മാണ ക്രമവത്കണവും കെട്ടിട നിര്‍മ്മാണ അനുമതിയും അനുവദിക്കാത്ത സാഹചര്യം ഉണ്ടാവുകയും അതിനെതിരെ കെട്ടിട ഉടമകള്‍ സര്‍ക്കാരിനെയും കോടതികളേയും സമീപിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്യുന്നുണ്ട്. മേല്‍ സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണ അനുമതിക്കായി ഗ്രാമപഞ്ചായത്തുകളില്‍ ലഭിക്കുന്ന അപേക്ഷകളിന്‍മേല്‍ ക്രമവിരുദ്ധമായി കാലതാമസം വരുത്തുന്നത് ഗൗരവമായി കണ്ട് ഇത് സംബന്ധിച്ച് സമയബന്ധിത നടപടി സ്വീകരിക്കുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു, ആയത് എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഉടന്‍ പ്രാബല്യത്തില്‍ നടപ്പിലാക്കേണ്ടതാണ്.