2018-ലെ കേരള നിക്ഷേപ പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും (2)ം നമ്പര്‍) ആക്ട് (2018 -ലെ 14)ം ആക്ട്) പ്രകാരം 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്തിരുന്നു. ആക്ടിലെ ഭേദഗതിയ്ക്കനുസരിച്ച് താഴെ പറയുന്ന ചട്ടങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
- കേരള പഞ്ചായത്ത് രാജ് (തൊഴില്‍ നികുതി ) ഭേദഗതി ചട്ടങ്ങള്‍, 2017. G.O.(P) No. 78/2017/LSGD dated 31.10.2017.
- കേരള മുനിസിപ്പാലിറ്റി (സ്വകാര്യ ആശുപത്രികളുടേയും സ്വകാര്യ പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷന് ) ചട്ടങ്ങള്‍ ,2017. G.O.(P) No. 79/2017/LSGD dated 31.10.2017.
- കേരള പഞ്ചായത്ത് രാജ്( ആപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലെെസന്‍സ് നല്കല് )ചട്ടങ്ങള്‍.G.O.(P) No. 80/2017/LSGD dated 31.10.2017.
- കേരള പഞ്ചായത്ത് ബില്‍ഡിംഗ് (ഭേദഗതി) ചട്ടങ്ങള്‍ , 2017. G.O.(P) No. 81/2017/LSGD dated 31.10.2017.
- കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് (ഭേദഗതി) ചട്ടങ്ങള്‍,2017. G.O.(P) No. 82/2017/LSGD dated 31.10.2017.
സംസ്ഥാനത്ത് വ്യവസായം തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ടി കേരള പഞ്ചായത്ത് രാജ് ആക്റ്റ്, കേരള മുനിസിപ്പാലിറ്റി ആക്റ്റ് അനുബന്ധ ചട്ടങ്ങള്‍ എന്നിവയില്‍ ചുവടെ കൊടുത്തിരിക്കുന്ന പ്രധാന ഭേദഗതികളാണ്സര്ക്കാര് പുറപ്പെടുവിച്ചിട്ടുള്ളത്.
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് - സെക്ഷന്‍ 233(4) - ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറീസ്, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഡി.എം.ഒ. യുടെ ക്ലിയറന്‍സ് മതിയാകും.
1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് - സെക്ഷന്‍ 448 (4ഡി) ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറീസ്, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഡി.എം.ഒ. യുടെ ക്ലിയറന്‍സ് മതിയാകും.
കേരള മുനിസിപ്പാലിറ്റി ആക്റ്റ് സെക്ഷന്‍ 447 (4 & 5 (എ) - ലൈസന്‍സിന്റെ കാലാവധി 5 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്. നിശ്ചിത ഫീസ് അടയ്ക്കുമ്പോള്‍ സ്വയമേവ ലൈസന്‍സ് പുതുക്കി ലഭിക്കും.
കേരള പഞ്ചായത്ത് രാജ് (തൊഴില്‍ നികുതി ) ഭേദഗതി ചട്ടങ്ങള്‍, 2017. (G.O.(P) No. 78/2017/LSGD dated 31.10.2017).
നികുതി ദായകര്‍ക്ക് Login Id യും Password ഉം ഉപയോഗിച്ച് ഒാണ്‍ലെെന്‍ ഇ - പെയ്മെന്റ് സിസ്റ്റത്തില്‍ തൊഴില്‍ നികുതി അടയ്കുുവാന് കഴിയുന്നതിനുള്ള വ്യവസ്ഥകള്‍ ചേര്‍ത്താണ് ചട്ടം ഭേദഗതി ചെയ്തിരിയ്ക്കുന്നത്.
കേരള മുനിസിപ്പാലിറ്റി (സ്വകാര്യ ആശുപത്രികളുടേയും സ്വകാര്യ പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷന് ) ചട്ടങ്ങള്‍ ,2017. (G.O.(P) No. 79/2017/LSGD dated 31.10.2017.
ടൗണ്‍ ആന്റ് കണ്ട്രി പ്ലാനിംഗ് ഡിപ്പാര്‍ട്ട്മെന്റ് , സ്റ്റേറ്റ് പൊളൂഷന്‍ കണ്ട്രോള് ബോര്‍ഡ്, ഹെല്‍ത്ത് സര്‍വ്വീസസ് ഡിപ്പാര്‍ട്ട്മെന്റ്, മറ്റ് പ്രസക്തമായ ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയില്‍ നിന്നുള്ള NOC സഹിതം സമര്‍പ്പിക്കുന്ന സ്വകാര്യ ആശുപത്രികളുടേയും സ്വകാര്യ പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷന് സംബന്ധിച്ച അപേക്ഷകള്‍ക്ക് സെക്രട്ടറി/ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന് അതേ ദിവസം തന്നെ രജിസ്ട്രേഷന് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ചട്ടങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. കൂടാതെ രജിസ്ട്രേഷന് അഞ്ചുവര്‍ഷത്തേക്ക് ഒന്നിച്ച് പുതുക്കാവുന്നതാണ്.
കേരള പഞ്ചായത്ത് രാജ് ( ആപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലെെസന്‍സ് നല്കല് ) ചട്ടങ്ങള്‍,2017 (G.O.(P) No. 80/2017/LSGD dated 31.10.2017.
ചട്ടത്തിന്റെ title കേരള പഞ്ചായത്ത് രാജ്( ഫാക്ടറികള്‍ക്കും വ്യാപാരങ്ങള്‍ക്കും സംരഭക പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും ലെെസന്‍സ് നല്കല് )ചട്ടങ്ങള്‍ എന്നാക്കിയിട്ടുണ്ട്.ലെെസന്‍സിന്റെ കാലാവധി 5 വര്‍ഷമാണ്. നിശ്ചിത ഫീസ് അടയ്ക്കുമ്പോള്‍ സ്വയമേവ ലൈസന്‍സ് പുതുക്കി ലഭിക്കുന്നതുമാണ്.
കേരള പഞ്ചായത്ത് ബില്‍ഡിംഗ് (ഭേദഗതി) ചട്ടങ്ങള്‍ , 2017. (G.O.(P) No. 81/2017/LSGD dated 31.10.2017.
ചട്ടം 55, 56, 58, 60 എന്നിവ അനുസരിച്ച് 300നും 1000 നും ഇടയ്ക്ക് ചതുരശ്ര അടിയുള്ള 15 മീറ്റര്‍ ഉയരത്തില്‍ കൂടാത്ത കെട്ടിടങ്ങള്‍ക്ക് അഗ്നി സുരക്ഷാ ക്ലിയന്‍സ് ലഭിക്കുന്നതിന് പ്ലാന്‍ തയ്യാറാക്കിയ architect/Engineer എന്നിവരുടെ സര്‍ട്ടിഫിക്കറ്റിനൊപ്പം സ്വയം സാക്ഷ്യപ്പെടുത്തല്‍ മതിയാകും. Deemed permit ബാധകമാകുന്ന കേസുകളില്‍ ആയതിനുള്ള സമയപരിധി 30 ദിവസമായി കുറച്ചിട്ടുണ്ട്.
കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് (ഭേദഗതി) ചട്ടങ്ങള്‍ ,2017 (G.O.(P) No. 82/2017/LSGD dated 31.10.2017.
ചട്ടം 53, 54, 56, 57 എന്നിവ അനുസരിച്ച് 300 നും 1000 നും ഇടയ്ക്ക് ചതുരശ്ര അടിയുള്ള 15 മീറ്റര്‍ ഉയരത്തില്‍ കൂടാത്ത കെട്ടിടങ്ങള്‍ക്ക് അഗ്നി സുരക്ഷാ ക്ലിയറന്‍സ് ലഭിക്കുന്നതിന് പ്ലാന്‍ തയ്യാറാക്കിയ architect/Engineer എന്നിവരുടെ സര്‍ട്ടിഫിക്കറ്റിനൊപ്പം സ്വയം സാക്ഷ്യപ്പെടുത്തല്‍ മതിയാകും. Deemed permit ബാധകമാകുന്ന കേസുകളില്‍ ആയതിനുള്ള സമയപരിധി 30 ദിവസമായി കുറച്ചിട്ടുണ്ട്.
ബന്ധപ്പെട്ട ഉത്തരവുകള്‍ :-
സ.ഉ(പി) 82/2017/LSGD Dated 31/10/2017 -കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് (ഭേദഗതി) ചട്ടങ്ങള്‍,2017.
സ.ഉ(പി) 81/2017/LSGD Dated 31/10/2017 -കേരള പഞ്ചായത്ത് ബില്‍ഡിംഗ് (ഭേദഗതി) ചട്ടങ്ങള്‍ , 2017.
സ.ഉ(പി) 80/2017/LSGD Dated 31/10/2017 -കേരള പഞ്ചായത്ത് രാജ്( ആപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലെെസന്‍സ് നല്കല് )ചട്ടങ്ങള്‍.
സ.ഉ(പി) 79/2017/LSGD Dated 31/10/2017 - കേരള മുനിസിപ്പാലിറ്റി ( സ്വകാര്യ ആശുപത്രികളുടേയും സ്വകാര്യ പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷന് ) ചട്ടങ്ങള്‍ ,2017.
സ.ഉ(പി) 78/2017/LSGD Dated 31/10/2017 - കേരള പഞ്ചായത്ത് രാജ് (തൊഴില്‍ നികുതി ) ഭേദഗതി ചട്ടങ്ങള്‍, 2017.
25890/ലെഗ്.സി.3/2017/നിയമം Dated 07/04/2018 - 2018- ലെ കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കളും (2-ാം നമ്പര്‍)ആക്റ്റ്
- 3885 views