പ്രാദേശിക ഭരണത്തിൽ, പൊതുസേവകരുടെയും അവരെ നയിക്കുന്ന പൊതുപ്രവർത്തകരുടെയും മികവിനും ആത്മാർത്ഥതയ്ക്കും മറ്റൊന്നും പകരമല്ല. വികസന-ക്ഷേമപ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഇവരുടെ ഭാവനാശേഷിയും കാര്യശേഷിയും ഏറ്റവും പ്രധാനമാണ്.
സംസ്ഥാനത്തെ പ്രാദേശിക സ്വയംഭരണവുമായി ബന്ധപ്പെട്ട് മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ച ഇനി പറയുന്ന പൊതുസേവകരെ പഞ്ചായത്ത് ദിനാഘോഷം - 2018 ന്റെ ഭാഗമായി ആദരിക്കുകയാണ്:
- ശ്രീമതി ജ്യോത്സ്ന മോൾ ( പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, കോട്ടയം)
- ശ്രീ സുശീൽ എം. (ജൂനിയർ സൂപ്രണ്ട്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, കോട്ടയം)
- ശ്രീമതി ധന്യ എസ്. (പ്രിൻസിപ്പൽ, ബഡ്സ് സ്കൂൾ, വെങ്ങാനൂർ, തിരുവനന്തപുരം)
- ശ്രീമതി പണ്ടു സിന്ധു (പെർഫോമൻസ് ഓഡിറ്റ് സൂപർവൈസർ, വെള്ളാങ്ങല്ലൂർ, തൃശൂർ)
- ശ്രീ സഹജൻ കെ.എൻ (സെക്രട്ടറി, അടിമാലി ഗ്രാമപഞ്ചായത്ത്, ഇടുക്കി)
- ഡോ. ദാഹിർ മുഹമ്മദ് (കുടുംബ ആരോഗ്യ കേന്ദ്രം, നായ്ക്കെട്ടി പി.ഓ., വയനാട്)
- ശ്രീ പ്രകാശ് പുത്തൻ മഠത്തിൽ (കൃഷി ഓഫീസർ, മലപ്പുറം)
- ഡോ. കെ. പ്രവീൺ (മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, കട്ടിപ്പാറ, കോഴിക്കോട്)
- ശ്രീ വി.കെ. വിനോദ് ( പ്രസിഡന്റ്, കാരശ്ശേരി ഗ്രാമപഞ്ചായത്ത്, കോഴിക്കോട്)
- ഡോ. ബബിത ( വെറ്ററിനറി സർജൻ, വെറ്ററിനറി ഡിസ്പെൻസറി, മൊഗ്രാൽ ഗ്രാമപഞ്ചായത്ത്, കാസർഗോഡ്)
- ശ്രീ പി.കെ. രാധാകൃഷ്ണൻ (കൃഷി ഓഫീസർ, മയ്യിൽ ഗ്രാമപഞ്ചായത്ത്, കണ്ണൂർ)
- രജനി ജയദേവ് (പ്രസിഡന്റ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്, ആലപ്പുഴ)
കേരളത്തിലെ പൊതുപ്രവർത്തകർക്കും പൊതുസേവകർക്കും മുഴുവൻ മാതൃകയായ ഇവരെ പ്രത്യേകം പേരെടുത്ത് അനുമോദിക്കുന്നു !
Content highlight
- 480 views