scroll news

തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യ സംസ്‌കരണം വിജയ മാതൃകകള്‍

Posted on Friday, August 14, 2020

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അനുവർത്തിച്ച് വിജയം കണ്ട അജൈവ മാലിന്യ സംസ്‌കരണ മാർഗ്ഗങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ദേശീയ വെബിനാർ ഇന്ന് (15.08.2020 ശനി) ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ നടക്കും. സുസ്ഥിര  വികസന മാതൃകകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനും(കില), ഹരിതകേരളം മിഷനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഫിനാൻസ് ആന്റ് ടാക്‌സെഷനും (ഗിഫ്റ്റ്) സംയുക്തമായി സംഘടിപ്പിച്ചു വരുന്ന വെബിനാർ പരമ്പരയിലെ അഞ്ചാം പതിപ്പാണ് ഇന്ന് നടക്കുന്നത്. കഴിഞ്ഞ ശനിയാഴ്‌ച നടത്താനിരുന്ന വെബിനാർ മഴക്കെടുതികളെയും ദുരന്തങ്ങളെയും തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.

ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി ഐ.എ.എസ്., വെബിനാറില്‍ മുഖ്യ പ്രഭാഷണം നടത്തും. ശുചിത്വമിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും പ്രമുഖ പരിസ്ഥിതി  ശാസ്ത്രജ്ഞനുമായ ഡോ. അജയകുമാര്‍ വർമ്മ പാനൽ മോഡറേറ്ററായിരിക്കും. UNDP സര്‍ക്കുലര്‍ എക്കോണമി ഹെഡ് പ്രഭ്ജോത് സോധി എംബിഇ, യു.എന്‍. ഹാബിറ്റാറ്റ് ഇന്‍ഡ്യ വേസ്റ്റ് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് സ്വാതിസിംഗ് സംബയല്‍, ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ പി.കേശവന്‍ നായര്‍ എന്നിവര്‍ പാനല്‍ അംഗങ്ങളാകും. ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ., കില എക്‌സിക്യൂട്ടീവ് ഡയറക്ടര്‍  ഡോ.ജോയ് ഇളമണ്‍, ഗിഫ്റ്റ് ഡയറക്ടർ ഡോ. കെ.ജെ.ജോസഫ് എന്നിവര്‍ പങ്കെടുക്കും.
 
സംസ്ഥാനത്ത് വിവിധ മാർഗ്ഗങ്ങൾ അവലംബിച്ച് അജൈവമാലിന്യ സംസ്‌കരണം നടത്തുകയും മറ്റു സ്ഥാപനങ്ങൾക്ക് അനുകരിക്കാനാവും വിധം വിജയമാതൃകകളാവുകയും ചെയ്ത തദ്ദേശ സ്ഥാപനങ്ങളുടെ അവതരണമാണ് വെബിനാറിലെ പ്രധാന ഇനം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മുനിസിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ വടകര മുനിസിപ്പാലിറ്റി, മലപ്പുറം ജില്ലയിലെ കരുളായി ഗ്രാമപഞ്ചായത്ത്, ഇടുക്കിയിലെ ആലക്കോട് ഗ്രാമപഞ്ചായത്ത്, ആലപ്പുഴ ജില്ലയിലെ ആര്യാട് ഗ്രാമപഞ്ചായത്ത്, പത്തനംതിട്ടയിലെ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്, കൊല്ലം ജില്ലയിലെ കടക്കല്‍ ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് അതത് സ്ഥാപന അധ്യക്ഷര്‍ അവതരിപ്പിക്കുന്നത്.
ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് facebook.com/harithakeralamission, യൂട്യൂബ് ചാനല്‍   youtube.com/harithakeralammission, കിലയുടെ ഫേസ്ബുക്ക് facebook.com/kilatcr , യുട്യൂബ് ചാനല്‍  youtube.com/kilatcr, ഗിഫ്റ്റിന്റെ ഫേസ്ബുക്ക്  facebook.com/Gulatigift ,  യുട്യൂബ് ചാനല്‍ youtube.com/GIFTkerala   എന്നിവയിലൂടെ വെബിനാർ കാണാനാവും.   

05.08.2020 ലെ കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം മാറ്റിവച്ചു

Posted on Tuesday, August 4, 2020

05.08.2020 ലെ കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും 

ആരോഗ്യ ക്ഷേമ വകുപ്പ്-സംസ്ഥാനത്ത് കോവിഡ് 19 നിയന്ത്രണം –ഹോം ക്വാറന്റൈന്‍ പരിശോധന നടപടിക്രമങ്ങള്‍ -വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

Posted on Monday, May 11, 2020

ഇന്ത്യയ്ക്കകത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ കര്‍ശനമായി നടപ്പാക്കേണ്ടതാണ്. എന്നാല്‍ അതേസമയം ഇങ്ങനെ എത്തുന്ന വ്യക്തികളുടെ വീട്ടില്‍ ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറന്റൈന്‍ സൗകര്യമോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമോ സ്വീകരിക്കാവുന്നതാണ്.

ഹോം ക്വാറന്റൈന്‍ കൃത്യമായി പാലിക്കപ്പെടുന്നതിന് കര്‍ശനമായി നടപ്പിലാക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍

1. സ്വന്തം വാസസ്ഥലത്ത് പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ഒരു ബാത്ത്‌റൂമും ഉള്ള വ്യക്തികള്‍ക്ക് മാത്രമേ ഹോം ക്വാറന്റൈന്‍ അനുവദിക്കാന്‍ പാടുള്ളു. ഈ സൗകര്യങ്ങള്‍ മാര്‍ഗരേഖ പ്രകാരം ലഭ്യമാണോ എന്ന വസ്തുത സ്ഥലത്തെ ആരോഗ്യ, തദ്ദേശസ്വയം ഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ടീം പരിശോധന നടത്തി ഉറപ്പുവരുത്തേണ്ടതാണ്. മാര്‍ഗരേഖ പ്രകാരം സൗകര്യം ലഭ്യമല്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറന്റൈന്‍ സൗകര്യമോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമോ അനുവദിക്കാവുന്നതാണ്.
2. ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിലെ മുതിര്‍ന്ന വ്യക്തികള്‍/മറ്റ് രോഗബാധയുള്ള വ്യക്തികള്‍ എന്നിവരുമായി യാതൊരു വിധത്തിലും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ല.
3. നേരത്തെ തീരുമാനിച്ച പ്രകാരം ആരോഗ്യ, തദ്ദേശസ്വയംഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ടീം ഇവരെ നിരീക്ഷണത്തില്‍ വെക്കേണ്ടതാണ്.
4. ഹോം ക്വാറന്റൈന്‍ ചട്ടങ്ങള്‍ അനുസരിച്ചുകൊളളാമെന്ന് വ്യക്തിയുടെ സമ്മതപത്രം ആവശ്യമാണ്.
5. ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാത്തപക്ഷം ഇത് തെറ്റിക്കുന്ന വ്യക്തിയെ പകര്‍ച്ചാവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ്, മറ്റ് അനുബന്ധ സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയുടെ വ്യവസ്ഥകള്‍ പ്രകാരം ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റേണ്ടതാണ്.

857/2020/H&FWD Dated 10/05/2020

ആരോഗ്യ ക്ഷേമ വകുപ്പ്-സംസ്ഥാനത്ത് കോവിഡ് 19 നിയന്ത്രണം –ഹോം ക്വാറന്റൈന്‍ പരിശോധന നടപടിക്രമങ്ങള്‍ -വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച ഉത്തരവ്

കോവിഡ് 19- വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന കേരളീയരുടെ ക്വാറന്റൈൻ സംവിധാനം-ഉത്തരവ്

Posted on Saturday, May 9, 2020

സ.ഉ(ആര്‍.ടി) 849/2020/തസ്വഭവ തിയ്യതി 09/05/2020

കോവിഡ് 19 -വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന കേരളീയരുടെ ക്വാറന്റൈൻ സംവിധാനം - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കേണ്ട ചുമതലകളും പ്രവർത്തനങ്ങളും നിശ്ചയിച്ച് ഉത്തരവ്

വസ്തു നികുതി പിഴ കൂടാതെ അടക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടക്കുന്നതിനുമുള്ള അവസാന തിയതി 31.05.2020 വരെ ദീർഘിപ്പിച്ച ഉത്തരവ്

Posted on Wednesday, May 6, 2020

സ.ഉ(ആര്‍.ടി) 820/2020/തസ്വഭവ Dated 04/05/2020

കോവിഡ് 19 സാഹചര്യം പരിഗണിച്ച്‌ തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടക്കുന്നതിനുമുള്ള അവസാന തിയതി 31.05.2020 വരെ ദീർഘിപ്പിച്ച ഉത്തരവ്