news

2021-22 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തുകൊണ്ട് കൊണ്ടുള്ള ഉത്തരവ്

Posted on Thursday, February 16, 2023

സ്വരാജ് ട്രോഫി ഗ്രാമപഞ്ചായത്ത്‌ - സംസ്ഥാനതലം

ഒന്നാം സ്ഥാനം -  സ്വരാജ് ട്രോഫി ഗ്രാമപഞ്ചായത്ത്‌ (എറണാകുളം ജില്ല)
രണ്ടാം സ്ഥാനം - പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ (കണ്ണൂര്‍ ജില്ല)
മൂന്നാം സ്ഥാനം - മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്ത്‌ (കോട്ടയം ജില്ല)

സ.ഉ.(സാധാ) 107/2023/LSGD Dated 15/02/2023

തദ്ദേശ ദിനാഘോഷം 2023

Posted on Thursday, February 16, 2023

തദ്ദേശ ദിനാഘോഷം 2023

ഏകീകൃത തദ്ദേശ സ്വയംഭരണവകുപ്പ് രൂപീകരണം അതിൻ്റെ പൂർണ്ണതയിൽ എത്തിച്ചേർന്നശേഷം നടക്കുന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷം 2023 ഫെബ്രുവരി 18-ാം തീയതി കേരളത്തിൻ്റെ ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയാണ്. ഈ വർഷത്തെ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തോട് അനുബന്ധിച്ചിട്ടുള്ള കാര്യപരിപാടികൾ ഫെബ്രുവരി 14 മുതൽ 19 വരെയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

Content highlight

തദ്ദേശ ദിനാഘോഷവുമായി ബന്ധപ്പെട്ട് ലോഗോ ക്ഷണിച്ചു സൃഷ്ടികൾ 25നകം നൽകണം

Posted on Monday, January 23, 2023

തൃത്താലയിൽ ഫെബുവരി 18, 19 ദിനങ്ങളിലായി ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന സംസ്ഥാന തല തദ്ദേശ ദിനാഘോഷവുമായി ബന്ധപ്പെട്ട് ലോഗോ ക്ഷണിച്ചു. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് പൂർണ തോതിൽ നിലവിൽ വന്ന ശേഷം ആദ്യമായി നടക്കുന്ന സംസ്ഥാന തല തദ്ദേശ ദിനാഘോഷം എന്ന പ്രാധാന്യം പ്രതിഫലിപ്പിച്ചും  തൃത്താലയുടെയും പാലക്കാടിൻ്റേയും കലാ സാംസ്കാരിക തനിമ ഉൾപ്പെടുത്തിയുമാവണം ലോഗോ സൃഷ്ടിക്കേണ്ടത്. 25 എം.ബി വരെയാകാവുന്ന ലോഗോ  lsgdmoffice@gmail.com ൽ ജനുവരി 25ന് വൈകീട്ട് അഞ്ചിനകം നൽകണം. തിരഞ്ഞെടുക്കുന്ന ലോഗോയുടെ സൃഷ്ടാവിന്  പാരിതോഷികം കൈമാറും. ആഘോഷ പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവ്വഹിക്കുക.
  
ഫെബ്രുവരി 16, 17, 18, 19 തിയ്യതികളിൽ വിപണനമേള, പുഷ്പമേള, കുടുംബശ്രീയുടെ ഫുഡ് കോർട്ട്, കലാസാംസ്കാരിക പരിപാടികൾ, സെമിനാറുകൾ എന്നിവ ദ്വിദിനതദ്ദേശ സ്ഥാപന ദിനാഘോഷത്തിൻ്റെ ഭാഗമായി നടക്കും.

ശുചിത്വ മിഷൻ-ഹരിത കർമ്മസേന പ്രവർത്തനങ്ങൾ-യൂസർ ഫീ, യൂസർ ഫീ കാർഡ് സേവനങ്ങൾ-സ്പഷ്ടീകരണം സംബന്ധിച്ച്

Posted on Saturday, January 7, 2023

ശുചിത്വ മിഷൻ-ഹരിത കർമ്മസേന പ്രവർത്തനങ്ങൾ- ഖരമാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട വാതിൽപ്പടി സേവനത്തിന് -യൂസർ ഫീ, യൂസർ ഫീ കാർഡ്  മറ്റ്  സേവനങ്ങൾക്കുള്ള രേഖയായി പരിഗണിക്കുന്നത് -സ്പഷ്ടീകരണം സംബന്ധിച്ച്

സ.ഉ(ആര്‍.ടി) 41/2023/LSGD Dated 06/01/2023