തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുളള പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം, നഗരഗ്രാമാസൂത്രണം, തദ്ദേശ സ്വയംഭരണ എന്‍ജിനീയറിംഗ് വിഭാഗം എന്നീ സര്‍വീസുകളെ ഏകോപിപ്പിച്ച് ഒരു പൊതു സര്‍വീസ് രൂപീകരിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് ഓഫീസ് 15ന് രാവിലെ 11ന് നന്തന്‍കോട് സ്വരാജ് ഭവനില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐ.എ.എസ്. അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എ. അജിത് കുമാര്‍ ഐ.എ.എസ്. മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം, നഗരാസൂത്രണം, തദ്ദേശ സ്വയംഭരണ എന്‍ജിനീയറിംഗ് വിഭാഗം വകുപ്പ് തലവന്മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്
സ്വരാജ് ഭവന്, അഞ്ചാം നില,
നന്തന്‍കോട് , കവടിയാര്‍ പി.ഒ,
തിരുവനന്തപുരം 695003
വെബ് സൈറ്റ് : principaldirectorate.lsgkerala.gov.in
- 5295 views