കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി വിഘ്നേശ്വരി വി ചുമതലയേറ്റു. നിലവില്‍ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന വിഘ്നേശ്വരിക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പൂര്‍ണ അധിക ചുമതലയാണ് നല്‍കിയിട്ടുള്ളത്.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എച്ച് ദിനേശന് ലാന്‍ഡ് റവന്യൂ കമ്മീഷണറായി പോയതിനെ തുടര്‍ന്നാണ് വിഘ്നേശ്വരിയുടെ നിയമനം. എച്ച് ദിനേശന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മീഷണറുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.
2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ വിഘ്നേശ്വരി വി നേരത്തെ ഇടുക്കി, കോട്ടയം ജില്ലാ കളക്ടറായും, ടൂറിസം വകുപ്പ് മാനേജിങ്ങ് ഡയറക്ടര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, കൃഷി വകുപ്പ് അഡീഷണല്‍ സെക്രട്ടറി എന്നീ തസ്തികകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ മധുര സ്വദേശിനിയാണ്.
- 112 views
Content highlight
Vighneshwari V assumed charge as the Executive Director of Kudumbashree



