ലോകവിപണിയില്‍ ഏറെ ആവശ്യക്കാരുള്ള കേരളത്തിന്റെ സ്വന്തം വയനാടന്‍ മഞ്ഞളിന് പുതുജീവന്‍ നല്‍കുകയാണ് തിരുനെല്ലി ആദിവാസി സമഗ്ര പദ്ധതിയിലൂടെ കുടുംബശ്രീ. മേഖലയിലെ ആദിവാസി വിഭാഗത്തിലെ സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗ്ഗമൊരുക്കുക കൂടി ലക്ഷ്യമിട്ട് വയനാട് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ തിരുനെല്ലി പഞ്ചായത്തില്‍ 'മഞ്ചളു ഗ്രാമം' പദ്ധതിയാണ് നടപ്പിലാക്കുന്നത്.
തിരുനെല്ലി വന്ദന്‍ വികാസ് കേന്ദ്ര, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി. തിരുനെല്ലി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയൂടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും കുറഞ്ഞത് ഒരേക്കര്‍ സ്ഥലത്തെങ്കിലും കൃഷി ചെയ്യും. അങ്ങനെ 15 ഏക്കര്‍ സ്ഥലത്ത് വയനാടന്‍ മഞ്ഞള്‍ കൃഷി ഉറപ്പാക്കുന്നു.
ചേലൂര്‍ നേതാജി കോളനിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സി.ടി വത്സല കുമാരി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തിരുനെല്ലി പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സൗമിനി. പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബാലസുബ്രഹ്‌മണ്യന്‍. പി മുഖ്യപ്രഭാഷണം നടത്തി. തിരുനെല്ലി ആദിവാസി സമഗ്രവികസന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍ ടി.വി സ്വാഗതം ആശംസിച്ചപ്പോള്‍ കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ റെജിന വി.കെ, സെലീന കെ.എം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റൂഖിയ സൈനുദ്ദീന്‍, തിരുനെല്ലി ആദിവാസി സമഗ്രവികസന പദ്ധതി അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ യദു കൃഷ്ണന്‍, സംഘകൃഷി സംഘാംഗങ്ങള്‍, അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവരും ചടങ്ങിന്റെ ഭാഗമായി
- 29 views
Content highlight
Kudumbashree Wayanad District Mission launches 'Manjalu Gramam' at Thirunelly ml