ചുവട് 22' ; കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലന പരിപാടിക്ക് തുടക്കം

Posted on Monday, August 1, 2022

പുതുതായി ഭാരവാഹിത്വമേറ്റെടുത്ത കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കുള്ള പഞ്ചദിന പരിശീലന പരിപാടി 'ചുവട് 22'-ന് തിരുവനന്തപുരത്ത് ജൂലൈ 29ന്‌ തുടക്കമായി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു.

 സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള 150 സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരാണ് തിരുവനന്തപുരം നാലാഞ്ചിറയിലെ മാര്‍ ഗ്രിഗോറിയസ് റിന്യുവല്‍ സെന്ററില്‍ നടക്കുന്ന ആദ്യ ബാച്ച് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ആകെ ഏഴ് ബാച്ചുകളിലായാണ് ഈ റെസിഡന്‍ഷ്യല്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തുള്ള 1070 സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരും പരിശീലനം നേടും. കുടുംബശ്രീ പരിശീലന ടീം അംഗങ്ങളായ 30 പേര്‍ ചേര്‍ന്നാണ് 'ചുവട് 22' പരിശീലനം നയിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിനകം ഏഴ് ബാച്ചുകളുടെയും പരിശീലനം പൂര്‍ത്തിയാക്കും.

 പരിശീലന ടീം അംഗം ദീപ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി പരിശീലന പരിപാടി വിശദീകരിച്ചു. ശ്രീകണ്ഠന്‍ (കില ക്യാംപ് കോ-ഓര്‍ഡിനേറ്റര്‍), വിപിന്‍ വില്‍ഫ്രഡ് (സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍) വിദ്യ നായര്‍ വി.എസ് (സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍), പരിശീലന ടീം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

tr

 

 
 
Content highlight
Chuvad 22' : Training Programme for Kudumbashree CDS Chairpersons beginsml