കുടുംബശ്രീയുടെ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിലെ ഇരുമ്പുപാലം ഊരില്‍ കിഴങ്ങുവര്‍ഗ്ഗങ്ങളുടെ നടീല്‍ ഉത്സവം മേയ് 10ന് സംഘടിപ്പിച്ചു. കിഴങ്ങുവര്‍ഗ്ഗങ്ങളുടെ സംരക്ഷണവും വിത്ത് ഉത്പാദനവും വിതരണവും കൂടാതെ പുതു തലമുറയ്ക്ക് കിഴങ്ങ് വര്‍ഗ്ഗങ്ങളെക്കുറിച്ച് അറിവ് പകരലും ലക്ഷ്യമിട്ട് ആവിഷ്ക്കരിച്ച ‘നൂറാങ്ക്’ പദ്ധതിയുടെ ഭാഗമായാണ് കിഴങ്ങുവര്‍ഗ്ഗ കൃഷി നടത്തുന്നത്. 300ല്‍ പരം കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്നു.
ഇരുമ്പുപാലം ഊരിലെ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് കൃഷി ചെയ്യുന്നത്. സി.ഡി.എസ് ചെയര്‍ പേഴ്സണല്‍ സൗമിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹുമാനപെട്ട പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ റുക്കിയ സ്വാഗതം ആശംസിച്ചു. വത്സല, ടി.സി. ജോസഫ്, ഷഫ്ന എം.എസ്, പി. ജെ. മാനുവല്‍ എന്നിവര്‍ ആശംസ അറിയിച്ചു. തിരുനെല്ലി സ്പെഷ്യല്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സായി കൃഷ്ണന് നന്ദി രേഖപ്പെടുത്തി.