* ആകെ സംഘടിപ്പിച്ചത് 453 ഓണച്ചന്തകള്‍
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും കുടുംബശ്രീ സംരംഭകര്‍ക്കും കൃഷിസം ഘാംഗങ്ങള്‍ക്കും തുണയാകാന്‍ കുടുംബശ്രീ സംഘടിപ്പിച്ച പ്രത്യേക ഓണച്ചന്തകളിലൂടെ 3,57,02,956 രൂപയുടെ വിറ്റുവരവ്. കേരളത്തിലെ ഏറ്റവും പ്രധാന വിപണനക്കാലമായ ഓണ ക്കാലത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ഓണച്ചന്തകള്‍ സംഘടിപ്പി ക്കാറുണ്ട്. ഈ വര്‍ഷവും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സാധ്യമാകുന്നിടങ്ങളില്‍ ഓണ ച്ചന്തകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും ഇതനുസരിച്ച് 12 ജില്ലകളില്‍ ഓണച്ചന്തകള്‍ നടത്തുകയുമായിരുന്നു. കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ അനുമതി ലഭിക്കാത്തതി നാല്‍ ഓണച്ചന്തകള്‍ സംഘടിപ്പിച്ചില്ല. 12 ജില്ലകളിലായി 453 ഓണച്ചന്തകളാണ് ഈ ഓണക്കാലത്ത് സംഘടിപ്പിച്ചത്.
ഒരു സിഡിഎസില്‍ ഒന്ന് എന്ന നിലയിലാണ് ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നത്. അതാത് സിഡിഎസുകള്‍ക്കാണ് നടത്തിപ്പ് ചുമതല. തദ്ദേശ സ്ഥാപനതലങ്ങളില്‍ ചന്ത നടത്താന്‍ സാഹചര്യമുള്ളിടങ്ങളില്‍ എല്ലായിടത്തും ചുരുങ്ങിയത് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഓണച്ചന്തകളാണ് സംഘടിപ്പിച്ചത്. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളും സാധ്യമാ യിടങ്ങളില്‍ കൃഷിസംഘങ്ങളുടെ (ജോയ്ന്‍റ് ലയബിളിറ്റി ഗ്രൂപ്പ്- ജെഎല്‍ജി) ഉത്പന്നങ്ങളും വില്‍പ്പനയ്ക്കായി എത്തിച്ചു. തൃശ്ശൂര്‍, പത്തനംതിട്ട, എറണാകുളം, കോട്ടയം എന്നീ നാല് ജില്ലകളില്‍ ജില്ലാതല വിപണന മേളകളും നടത്തി.
വിവിധ ജില്ലകളിലായി സംഘടിപ്പിച്ച ഓണച്ചന്തകളുടെ വിശദാംശങ്ങളും വിറ്റുവരവും താഴെ നല്‍കുന്നു.
നം
ജില്ല
ഓണച്ചന്തകള്‍ .
പങ്കെടുത്ത സംരംഭകര്‍
പങ്കെടുത്ത കൃഷിസംഘങ്ങള്‍
വിറ്റുവരവ്
(രൂപ)
1 തിരുവനന്തപുരം 61
347 125 15,52,475
2 കൊല്ലം 27 301 205 14,44,500
3 പത്തനംതിട്ട 25 233 283 10,00,682
4 ആലപ്പുഴ 38 317 278 67,72,273
5 കോട്ടയം 32 669 235 34,99,676
6 ഇടുക്കി 38 334 565 16,83,242
7 എറണാകുളം 61 1314 806 66,16,705
8 തൃശ്ശൂര്‍ 63 1134 734 77,75,552
9 പാലക്കാട് - 38 300 197 14,50,647
10 വയനാട് -
19 351 1498 3,67,881
11 കണ്ണൂര്‍ -
24 609 771 9,57,571
12 കാസര്‍ഗോഡ് 27 1793 987 25,81,752
ആകെ 453 7702 6684 3,57,02,956
- 10 views