ഐ.ടി.ഐ. ഗ്രീന്‍ കാമ്പസ് വടക്കന്‍ മേഖലാ ശില്‍പ്പശാലയ്ക്ക് 21.11.2018 ന് തുടക്കം ഹരിത കേരളം മിഷന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഐ.ടി.ഐ.കളെയും ഹരിതസ്ഥാപനങ്ങളാക്കി മാറ്റുന്നു. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന വടക്കന്‍ മേഖലാ ശില്‍പ്പശാല നാളെയും മറ്റന്നാളും (2018 നവംബര്‍ 21, 22 തീയതികളില്‍) തിരുവനന്തപുരത്ത് നാലാഞ്ചിറയിലുള്ള മാര്‍ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്ററില്‍ നടക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴിലുളള ഐ.ടി.ഐ.കളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിതകേരളം മിഷന് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ ശില്‍പ്പശാലയില്‍ ആമുഖ അവതരണ നടത്തും. ശുചിത്വ മാലിന്യ സംസ്കരണം, കൃഷി, ജലസംരക്ഷണം, ഗ്രീന്‍ പ്രോട്ടോക്കോള്‍ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍ ശില്‍പ്പശാലയില്‍ വിഷയാവതരണം നടത്തും. ഹരിത ക്യാമ്പസിലെ ജലസംരക്ഷണം, ഹരിത ക്യാമ്പസിലെ കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍, ഹരിത ക്യാമ്പസ് മാസ്റ്റര്‍ പ്ലാന്‍ അവതരണം, ഓരോ ക്യാമ്പസിലെയും നിലവിലുള്ള അവസ്ഥയും സാധ്യതകളും, നൈപുണ്യ കര്‍മ്മസേനയും ഹരിതക്യാമ്പസും, ഹരിതക്യാമ്പസ് ആസൂത്രണം തുടങ്ങിയ വിഷയങ്ങള്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്യും.
- 81 views