LSGD Opening doors to Engineering colleges (Higher Education Department) to Associate with Projects of LSGIs

Posted on Saturday, May 25, 2019

Opportunity for Collaboration Between Engineering Colleges & LSGIs

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളിലെ ഏകദേശം 64% വും സാങ്കേതിക പദ്ധതികളാണ്. 2018-19 വര്‍ഷത്തില്‍ കേരളത്തിലെ 1200 തദ്ദേശ ഭരണ സ്ഥാപങ്ങളില്‍ നിന്നായി 1.6 ലക്ഷം പദ്ധതികളാണ് ഈ ഗണത്തില്‍പ്പെടുന്നത്. 3570 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാന ബജറ്റില്‍ നിന്ന് നടപ്പിലാക്കിയിരിക്കുന്നത്.

തദ്ദേശ സ്വയം ഭരണ വകുപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന എഞ്ചിനീയറിംഗ് പ്രൊജക്റ്റുകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്നു. ഇൻ്റേൺഷിപ്പ്, പ്രോജക്ട് വർക്ക്, കൺസൾട്ടൻസി, എഞ്ചിനീയറിംഗ് സ്റ്റാർട്ടപ്പ് എന്നീ രീതികളിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പദ്ധതികളിൽ യുവ എഞ്ചിനീയർമാരുടേയും അധ്യാപകരുടേയും വൈദഗ്ധ്യം ഉപയോഗിക്കാവുന്നതാണ്.  മാത്രവുമല്ല യുവ എഞ്ചിനീയർമാർക്ക് തദ്ദേശഭരണവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ 4500 ഓളം വരുന്ന എഞ്ചിനീയർമാരുടേയും അതിലുള്ള 130 ഓളം എംടെക് എഞ്ചിനീയർമാരുടേയും അനുഭവസമ്പത്തും സ്വായത്തമാക്കാനുമുള്ള അവസരവുമാണിത്. ഇതിലൂടെ പല നൂതന പദ്ധതികള്‍ ആവിഷ്കരിക്കുകയും പദ്ധതികളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ലക്ഷ്യമിടുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വകുപ്പ് മന്ത്രി ഡോ: കെ. ടി. ജലീല്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ. ജോസ് ഐ.എ.എസ്, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: ഉഷ ടൈറ്റസ് ഐ.എ.എസ്, അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ: അദീല അബ്ദുള്ള ഐ.എ.എസ്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ: ചിത്ര എസ് ഐ.എ.എസ്, കേരളത്തിലെ സാങ്കേതിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍, തദ്ദേശ ഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ചീഫ് എഞ്ചിനീയര്‍ സജി കുമാര്‍, കില ഡയറക്ടര്‍ ഡോ: ജോയ് ഇളമണ്‍, തദ്ദേശ സ്വയം വകുപ്പിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.