Kasaragod District -File Adalath in Panchayats

Posted on Tuesday, August 6, 2019

കാസര്‍കോട് : പഞ്ചായത്ത് വകുപ്പിലും വിവിധ പഞ്ചായത്തുകളിലും തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ സമയബന്ധിതമായി  തീര്‍പ്പാക്കുന്നതിന് 25-വരെ കാസര്‍കോട് ജില്ലയിലെ പഞ്ചായത്തുകളില്‍ തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നു. നടപടികള്‍ സ്വീകരിക്കുന്നതിനായി ഏതൊക്കെ ഫയലുകളാണ് തീര്‍പ്പാക്കേണ്ടതെന്ന് തിട്ടപ്പെടുത്തണം. ഇതിനായി ബുധനാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ എല്ലാ പഞ്ചായത്ത് ഓഫീസുകളിലും ഫയലുകളുടെ പട്ടികപ്പെടുത്തല്‍, തരംതിരിക്കല്‍  പ്രവ‍ൃത്തി മാത്രം നടത്തുന്നതിന്  പഞ്ചായത്ത്  ഡെപ്യൂട്ടി ഡയറക്ടര്‍  പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.എല്ലാവിഭാഗം ജീവനക്കാരും ഫയല്‍ തിട്ടപ്പെടുത്തുന്ന പ്രവൃത്തിയില്‍  ഏര്‍പ്പെടുന്നതിനാല്‍ അന്നേദിവസം ഉച്ചയ്ക്ക് രണ്ടു മുതല്‍ ഫ്രണ്ട് ഓഫീസ് ഒഴികെയുള്ള മറ്റുസേവനങ്ങള്‍ പരിമിതപ്പെടുത്തുന്നതാണെന്ന് പഞ്ചായത്ത്  ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

പൊതു നിര്‍ദ്ദേശങ്ങള്‍

  1. ഒക്ടോബര്‍ 1 നു ശേഷം പെന്റിഗ് ഫയല്‍ ലിസ്റ്റില്‍ സര്‍ക്കാര്‍ തലത്തില്‍ തീര്‍പ്പാക്കേണ്ട ഫയലുകളും, കോടതി വ്യവഹാരങ്ങളും C&AG, KSA, PAC ഫയലുകളും മാത്രമേ അവശേഷിക്കാന്‍ പാടുള്ളൂ.
  2. പെന്‍ഷന്‍ കേസുകളും പൊതു ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകള്‍ക്കും പരാതികള്‍ക്കും മുന്ഗണന നല്‍കേണ്ടതാണ്.
  3. 31 ജൂലൈ 2019 വരെ ആരംഭിച്ച ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിക്കുവാന്‍ ബാക്കിയുള്ളവ മാത്രം പെന്റിഗ് ഫയലാക്കി കണക്കാക്കുന്നതാണ്.