news
Wayanad District-Certificate Retrieval Adalath
വയനാട് ജില്ലയിൽ 2019 പ്രളയ ദുരന്തത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്കായി ജില്ല ഭരണകൂടവും ഐടി മിഷനും മാനന്തവാടി മുനിസിപ്പാലിറ്റിയിൽ 17.10.19 ന് സംഘടിപ്പിച്ച അദാലത്തിൽ ജനന സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടയാൾക്ക് സർട്ടിഫിക്കറ്റ് ബഹു.മാനന്തവാടി സബ് കളക്ടർ നല്കുന്നു.തദവസരത്തിൽ ഐ.ടി മിഷൻ ഡി.പി.എം ശ്രീ നിവേദ്,ഡി ഡി പി ഓഫീസിലെ ജൂനിയർ സുപ്രണ്ട് ബാലസുബ്രഹ്മണ്യൻ, സുരേഷ് ബാബു, ഐ.കെ എം ഡി.ടി.ഒ സുജിത് കെ.പി, ടെക്നിക്കൽ ഓഫീസർ ശ്രീജിത്ത്.കെ എന്നിവർ പങ്കെടുത്തു.
Certificate Retrieval Camps/Adalaths at the flood affected areas in the state-Guidelines
G.O.(Rt) 203/2019/ITD Dated 14/10/2019
Certificate Retrieval Camps/Adalaths at the flood affected areas in the state-Guidelines
Inviting applications for Accounts Officer, IT Officer and Accounts Assistant (Temporary vacancies for six months on contract basis) to handle Double Entry Accounting works in new Municipalities and Kannur Corporation
പുതുതായി രൂപീകരിക്കപ്പെട്ട നഗരസഭകളിലേക്കും കണ്ണൂർ കോർപ്പറേഷനിലേക്കും ഡബിൾ എൻട്രി അക്കൗണ്ടിംഗ് നവീകരണ പ്രവർത്തികൾ നടപ്പിലാക്കുന്നതിലേക്ക് അക്കൗണ്ട്സ് ഓഫീസർ ,ഐ റ്റി ഓഫീസർ, അക്കൗണ്ട്സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നതിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു .അപേക്ഷകൾ ലഭിക്കേണ്ട അവസാന ദിവസം 26.10.2019. - നോട്ടിഫിക്കേഷൻ
Revision enabled LBs can make revision procedures until 11 October
റിവിഷന്‍ എനേബിള്‍ ചെയ്തതും എന്നാല്‍ ഡി.പി.സി. ക്ക് സമര്‍പ്പിക്കാത്തതുമായ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 11 ന് മുന്‍പായി പദ്ധതി ഭേദഗതി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഡി.പി.സി. ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഒക്ടോബര്‍ 11 ന് ശേഷം പദ്ധതികളില്‍ ഭേദഗതി സാധ്യമല്ല.
Strict Green Protocol in Local Bodies
തദ്ദേശ സ്ഥാപനങ്ങള്‍ ഗാന്ധിജയന്തി മുതല്‍ ഹരിതനിയമങ്ങള്‍ കര്‍ശനമാക്കും ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിലുള്ള ഹരിതനിയമ ബോധവല്‍ക്കരണ പരിശീലനം 20 ലക്ഷം പേരിലേക്ക്
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ വര്‍ഷത്തെ ഗാന്ധിജയന്തി ദിനം മുതല്‍ ഹരിതനിയമങ്ങള്‍ കര്‍ശനമാക്കും. ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന ഹരിതനിയമം ബോധവല്‍ക്കരണ പരിശീലന പരിപാടിയുടെ തുടര്‍ച്ചയാണ് നടപടി. അരുത്, വലിച്ചെറിയരുത്, കത്തിക്കരുത് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കണം എന്ന സന്ദേശമുയര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ചു വരുന്ന ഹരിതനിയമാവലി പരിശീലനം 20 ലക്ഷം പേരിലേക്ക് എത്തുകയാണ്. ഒക്ടോബര്‍ രണ്ടിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ ഇനിമേലില്‍ തങ്ങളുടെ സ്ഥാപന പരിധിയില്‍ ഏതെങ്കിലും മാലിന്യം കത്തിക്കുകയോ ഒഴുക്കി വിടുകയോ വലിച്ചെറിയുകയോ ചെയ്താല്‍ കര്‍ശന നടപടി എടുക്കുമെന്ന് പ്രഖ്യാപിക്കും. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഇതുസംബന്ധിച്ച പ്രതിജ്ഞ ചൊല്ലും. പോലീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവയുടെ സഹായത്തോടെയാണ് ഹരിതനിയമ ലംഘനങ്ങള്‍ക്കെതിരെ തദ്ദേശവകുപ്പ് നടപടികള്‍ സ്വീകരിക്കുന്നത്. ഇതിനുപുറമെ എല്ലാ സ്കൂളുകളിലും ഗാന്ധിജയന്തി ദിനം മുതല്‍ ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ എന്‍.സി.സി., എസ്.പി.സി., സ്കൗട്ട് ആന്‍റ് ഗൈഡ്സ്, എന്‍.എസ്.എസ്. വോളന്‍റിയര്‍മാരിലൂടെ ഹരിതനിയമ ബോധവല്‍ക്കരണ പരിശീലന പരിപാടിക്ക് തുടക്കമിടും.
Haritha Tourism in Vagamon
ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ ഹരിത ടൂറിസത്തിന് വാഗമണ്‍ ഒരുങ്ങുന്നു.
സംസ്ഥാനത്ത് ഹരിത ടൂറിസത്തിന് തുടക്കമിട്ട് ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിലുള്ള വഴികാട്ടാന്‍ വാഗമണ്‍ പദ്ധതിയുടെ ഭാഗമായുള്ള ഏകദിന മെഗാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 02.10.2019 നടക്കും. പദ്ധതിയുടെ ഭാഗമായി വാഗമണ്ണിലേയ്ക്കുള്ള നാല് റൂട്ടുകളും ഹരിത ഇടനാഴികളായി മാറും. ഉപ്പുതറ, ഏലപ്പാറ, തീക്കോയി, പുള്ളിക്കാനം എന്നിവിടങ്ങളില്‍ ഹരിത ചെക്ക് പോസ്റ്റുകളും തുറക്കും. ഇതിനു പുറമേ വഴിക്കടവിലെ വനം വകുപ്പ് ചെക്ക് പോസ്റ്റും ഹരിതചെക്ക് പോസ്റ്റാക്കും. ഡിടിപിസി, ശുചിത്വമിഷന്‍, കുടുംബശ്രീ, ഏലപ്പാറ, അറക്കുളം, കൂട്ടിക്കല്‍, തീക്കോയി ഗ്രാമപ്പഞ്ചായത്തുകള്‍ കൂട്ടുചേര്‍ന്നാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.
Walk-in interview for software developers in Life Mission on 01/10/2019
സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷനിൽ സോഫ്റ്റ്
വെയർ ഡവലപ്പർമാരുടെ 3 ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ഒഴിവുകള്‍
- സീനിയർ സോഫ്റ്റ് വെയർ ഡവലപ്പർ – 1 ഒഴിവ്
PHP, Laravel Framework, MySQL, PostgreSQL എന്നിവയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
- സോഫ്റ്റ് വെയർ ഡവലപ്പർ – 2 ഒഴിവ്
PHP, Laravel Framework, MySQL, PostgreSQL എന്നിവയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
ഈ ഒഴിവുകളിലേക്ക് നടക്കുന്ന ഇന്റർവ്യൂവിന് 2019 ഒക്ടോബര്‍ 1 രാവിലെ 10.30 മണിക്ക് തമ്പാനൂർ എസ്.എസ് കോവിൽ റോഡ്, പി.റ്റി.സി ടവർ,രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ഉദ്യോഗാർത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.
Action taken by Urban LBs on Building Permits and Occupancy applications
കെട്ടിട നിര്‍മ്മാണ അനുമതി, ഒക്കുപന്‍സി അപേക്ഷകളിന്മേല്‍ നഗരസഭകള്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച സ്ഥിതിവിവര കണക്ക്.
Pagination
- Previous page
- Page 36
- Next page