Thiruvananthapuram Corporation- LIFE -Time extended to Nov 15 for submitting documents

Posted on Tuesday, November 5, 2019

ലൈഫ് പദ്ധതി - രേഖകള്‍ ഹാജരാക്കുന്നതിനുളള സമയപരിധി നവംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 

ലൈഫ് ഭവന പദ്ധതിയില്‍  ഭൂമിയും, വീടും ഇല്ലാത്ത ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിന്‍റെ ഭാഗമായി രേഖകള്‍ നഗരസഭയില്‍ ഹാജരാക്കുന്നതിനുള്ള സമയ പരിധി  2019 നവംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. ഇതിനായി നഗരസഭയുടെ മെയിന്‍ ഓഫീസിലും എല്ലാ സോണല്‍ ഓഫീസുകളിലും പ്രത്യേക കൗണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സൗകര്യം എല്ലാ ഗുണഭോക്താക്കളും പ്രയോജനപ്പെടുത്തണമെന്നും, നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള രേഖകള്‍ മേല്‍പ്പറഞ്ഞ കൗണ്ടറുകളില്‍ ഹാജരാക്കണമെന്നും 2019 നവംബര്‍ 15 നകം  എല്ലാ രേഖകളും നഗരസഭയില്‍ ഹാജരാക്കാത്തപക്ഷം പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റില്‍നിന്നും ഒഴിവാക്കപ്പെടുന്നതാണെന്നുമുള്ള വിവരം അറിയിക്കുന്നു.  വിശദ വിവരങ്ങള്‍ക്ക്  നഗരസഭയുടെ യു.പി.എ സെല്ലുമായോ സോണല്‍ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. 

ഹാജരാക്കേണ്ട രേഖകള്‍
1. റേഷന്‍ കാര്‍ഡിന്‍റെ കോപ്പി പഴയത് (31.12.2017 മുന്‍പ് ഉള്ളത്).
2. വീടും സ്ഥലവും ഇല്ല എന്ന് കാണിച്ചുകൊണ്ടുള്ള വില്ലേജ് ഓഫീസില്‍ നിന്നുള്ള  സാക്ഷ്യപത്രം.
3. വരുമാന സര്‍ട്ടിഫിക്കറ്റ്.
4. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (ഗുരുതരമായ രോഗം ബാധിച്ചവര്‍).
5. ആധാര്‍ കാര്‍ഡിന്‍റെ കോപ്പി.
 

അധിക വിവരങ്ങള്‍