news

Waste-free New Kerala-Public Green Auditing-Guidelines

Posted on Saturday, June 17, 2023

മാലിന്യമുക്തം നവകേരളം-ജനകീയ ഹരിത ഓഡിറ്റിങ്ങ്-മാർഗ്ഗനിർദ്ദേശങ്ങൾ

     മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യം നേടുന്നതിനും  2016 ലെ ഘരമാലിന്യ പരിപാലന ചട്ടങ്ങൾ പ്രാവർത്തികമാക്കുന്നതിനുമായി  ആരംഭിച്ച ക്യാമ്പയിൻ്റെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ  അംഗീകരിച്ച്  ഉത്തരവ് (സ.ഉ(ആര്‍.ടി) 1068/2023/LSGD Dated 20/05/2023 )പുറപ്പെടുവിച്ചിട്ടുണ്ട്. 

     2024 മാർച്ചോടുകൂടി കേരളസംസ്ഥാനം മാലിന്യമുക്തമാക്കണമെന്ന്  സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിലേയ്കായി മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ നടപ്പിലാക്കി വരുന്നു. പ്രസ്തുത ക്യാമ്പയിൻ ഫലപ്രദമായി രുന്നോ എന്നത് ഒരു ജനകീയ വിലയിരുത്തലിലൂടെ പരിശോധിക്കും എന്ന് സർക്കാർ ഉത്തരവിലും കോടതി വിധിയിലും വ്യക്തമാക്കിയിട്ടുണ്ട്.

     ഇതിൻ്റെ അടിസ്ഥാനത്തിൽ മാലിന്യമുക്തം നവകേരളം-ജനകീയ ഹരിത ഓഡിറ്റിങ്ങ് മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് 

സ.ഉ(ആര്‍.ടി) 1109/2023/LSGD Dated 26/05/2023 -മാലിന്യമുക്തം നവകേരളം-ജനകീയ ഹരിത ഓഡിറ്റിങ്ങ്-മാർഗ്ഗനിർദ്ദേശങ്ങൾ

 

Littering in public places-Reward to persons reporting offences- guidelines

Posted on Friday, June 16, 2023

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത്- കുറ്റങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക് പാരിതോഷികം-മാർഗ്ഗനിർദ്ദേശങ്ങൾ 

മാലിന്യം പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നത് സമൂഹത്തോടുള്ള വെല്ലുവുളിയും ഗുരുതരമായ നിയമലംഘനവുമാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ തിരിച്ചറിയുന്നതിനും നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനും വിശ്വസനീയമായ വിവരങ്ങൾ (ഫോട്ടോസ്, വീഡിയോ) തെളിവ് സഹിതം നൽകുന്ന വ്യക്തികൾക്ക് പാരിതോഷികം നൽകുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ  ചുവടെ ചേർക്കുന്നു.

1. പൊതു ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുക, നിക്ഷേപിക്കുക, ദ്രവമാലിന്യം ഒഴുക്കി കളയുക തുടങ്ങി നിലവിലുള്ള മാലിന്യ നിർമ്മാർജ്ജന നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ഏത് പ്രവൃത്തിയും  പൊതുജനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇത്തരം മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നടത്തുന്ന  വ്യക്തികളെ കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ (തെളിവ് സഹിതം) നൽകുന്ന ഏതൊരു വ്യക്തിയും താഴെ പറയുന്ന മാനദണ്ഡങ്ങൾക്ക് അർഹനായിരിക്കും.

2. പിഴ ചുമത്തുന്നതിന് കാരണമാകുന്ന കുറ്റകൃത്യങ്ങൾക്ക് നിയമലംഘകരിൽ നിന്നും ഈടാക്കുന്ന പിഴ തുകയുടെ 25% അല്ലെങ്കിൽ പരമാവധി 2500 രൂപ, മേൽ പ്രകാരം റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക്  മാനദണ്ഡപ്രകാരം പാരിതോഷികം നൽകാവുന്നതാണ്.നിയമലംഘനം നടത്തിയ വ്യക്തി, പിഴ തുക നഗരസഭയിൽ ഒടുക്കിയ തീയതി മുതൽ 30 ദിവസത്തിൽ ആധികരിക്കാത്ത തീയതിയ്ക്കകം കുറ്റകൃത്യം റിപ്പോർട്ട് ചെയ്ത വ്യക്തിക്ക് പാരിതോഷികം നൽകേണ്ടതാണ്.

3.റിപ്പോർട്ട് ചെയ്യൽ നടപടിക്രമം- പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിന് സാക്ഷിയായ ഏതൊരു വ്യക്തിയും ഉടൻ തന്നെ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയ്ക്ക് കുറ്റകൃത്യം നടത്തുന്ന ആളിനെ അഥവാ വാഹനം തിരിച്ചറിയാൻ സഹായിക്കുന്ന തെളിവ് സഹിതം (ഫോട്ടോസ്, വീഡിയോ, സ്ഥലം, സമയം ഉൾപ്പടെ) റിപ്പോർട്ട്  ചെയ്യണം. ഇതിനായി തദ്ദേശ സ്ഥാപനതലത്തിൽ ഒരു നിശ്ചിത വാട്സ് ആപ്പ് നമ്പർ, ഇമെയിൽ ഐ.ഡി എന്നിവ പ്രസിദ്ധീകരിക്കുന്നതാണ്. കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.

4.നിയമലംഘനം സംബന്ധിച്ച വിവരങ്ങൾ ഒരു വ്യക്തി റിപ്പോർട്ട് ചെയ്താൽ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വഷണം നടത്തി 7 ദിവസത്തിനുള്ളിൽ ആയതിൽ തീരുമാനം/ തുടർനടപടികൾ സ്വീകരിക്കേണ്ടതാണ്.വിവരങ്ങൾ വിശ്വസനീയമായി കാണുകയും നിയമലംഘകരെ പിഴ ചുമത്തി ശിക്ഷിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ നിയമ ലംഘനം റിപ്പോർട്ട്  ചെയ്യുന്ന വ്യക്തി നൽകുന്ന ബാങ്ക്  അക്കൌണ്ടിലേയ്ക് പാരിതോഷികം ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ വഴി മാത്രം നൽകേണ്ടതും ആയതിന് കൃത്യമായ രജിസ്റ്റർ സൂക്ഷിക്കേണ്ടതുമാണ്. ആയത് പെർഫോർമൻസ് ഓഡിറ്റ്/ ഐ.വി.ഒ/ജോയിൻ്റ് ഡയറക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ പരിശോധിച്ച് ക്വാർട്ടർലി റിപ്പോർട്ട് പ്രിൻസിപ്പൽ ഡയറക്ടർക്ക് നൽകേണ്ടതാണ്.

5.പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ റിപ്പോർട്ട്  ചെയ്യുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പാരിതോഷിക പദ്ധതിയെക്കുറിച്ചുമുള്ള സന്ദേശം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിപുലമായ പ്രചാരണം നൽകേണ്ടതാണ്, മാലിന്യം വലിച്ചെറിയൽ/നിക്ഷേപം എന്നിവയ്ക്കെതിരെ വ്യാപകമായ ബോധവൽക്കരണ ക്യാമ്പയിനുകളും സംഘടിപ്പിക്കേണ്ടതാണ്.

 https://go.lsgkerala.gov.in/pages/query.php