സ.ഉ(ആര്.ടി) 414/2020/തസ്വഭവ Dated 18/02/2020
വസ്തു നികുതി കുടിശ്ശിക സഹിതം ഒറ്റത്തവണയായി അടക്കുന്നവര്‍ക്ക് 31/03/2020 വരെ പിഴ ഒഴിവാക്കി ഉത്തരവ്
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 2020 മാര്‍ച്ച് 31ന് മുന്‍പായി വസ്തു നികുതി കുടിശ്ശിക മുഴുവനും പിരിച്ചെടുക്കേണ്ടതുണ്ട് .പിഴ ഒഴിവാക്കി നല്കിയാല് പിരിവു കാര്യക്ഷമമാകുമെന്നു തദ്ദേശ സ്ഥാപനങ്ങള്‍ അറിയിച്ചത് കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ വിവിധ കാരണങ്ങളാല്‍ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് നാളിതുവരെയുള്ള വസ്തുനികുതി കുടിശ്ശിക സഹിതം ഒറ്റത്തവണയായി അടക്കുന്നപക്ഷം 31/03/2020 വരെ പിഴ ഒഴിവാക്കി ഉത്തരവാകുന്നു .ഈ ഉത്തരവ് സംബന്ധിച്ച് നഗരകാര്യ ഡയറക്ടറും പഞ്ചായത്ത് ഡയറക്ടറുംവ്യാപകമായ പ്രചാരണം നടത്തേണ്ടതും 2019-20 വരെയുള്ള വസ്തു നികുതി ,കുടിശ്ശിക സഹിതം പിരിച്ചെടുക്കേണ്ടതുമാണ്
- 26479 views