news

Fourteenth Five Year Plan - Subsidy, Funding and Related Subject Guideline

Posted on Saturday, June 4, 2022

Fourteenth Five Year Plan - Subsidy, Funding and Related Subject Guideline

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പതിനാലാം പഞ്ചവത്സര പദ്ധതിയിലെ വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള മാർഗ്ഗരേഖ സ.ഉ(എം.എസ്) 84/2022/LSGD Dated 19/04/2022 , സ.ഉ(എം.എസ്) 86/2022/LSGD Dated 19/04/2022 എന്നീ ഉത്തരവുകള്‍ പ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട് , ഈ ഉത്തരവുകള്‍ക്ക് തുടര്‍ച്ചയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയും പ്രോജക്ടുകള്‍ തയാറാക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട സബ്സിഡി, ധനസഹായം, അനുബന്ധവിഷയങ്ങള്‍ എന്നിവ സംബന്ധിച്ച മാർഗ്ഗരേഖ സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവാകുന്നു

സ.ഉ(എം.എസ്) 115/2022/LSGD Dated 28/05/2022

സ.ഉ(എം.എസ്) 84/2022/LSGD Dated 19/04/2022

സ.ഉ(എം.എസ്) 86/2022/LSGD Dated 19/04/2022

Kerala must achieve complete Digital Literacy: Minister M V Govindan Master

Posted on Wednesday, June 1, 2022

സർക്കാർ സംവിധാനങ്ങളും സേവനങ്ങളും പൂർണമായി ഓൺലൈൻ വഴി ലഭ്യമാകുന്ന പശ്ചാത്തലത്തിൽ കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നഗര തദ്ദേശ സ്ഥാപനങ്ങളിൽ ഇ-ഗവേണൻസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഇൻഫർമേഷൻ കേരള മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന കാലത്ത് ഓരോ പൗരനും അതിന്റെ ഗുണം ലഭിക്കണമെങ്കിൽ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് ലഭിക്കേണ്ടത് പ്രധാനമാണ്. ഇത് സാധ്യമാക്കുന്നതിനുള്ള പരിശീലനങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓരോ വിഭാഗം തദ്ദേശ സ്ഥാപനങ്ങൾക്കും സേവനങ്ങൾ ഏകീകൃതമായ രീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള സോഫ്റ്റ് വെയറുകൾ രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ജൂലൈ മാസത്തോടെ ഇത് യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇൻഫർമേഷൻ കേരള മിഷൻ ചീഫ് മിഷൻ ഡയറക്ടർ സന്തോഷ് ബാബു, നഗരകാര്യ വകുപ്പ് ഡയറക്ടർ അരുൺ കെ വിജയൻ, ഐ ടി മിഷൻ ഡയറക്ടർ സ്‌നേഹിൽ കുമാർ സിങ്, ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർ ഡി.സങ്കി, എൻ ഐ സി ഡയറക്ടർ പി വി മോഹന കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Concerning the construction and clarification of mobile towers in Grama Panchayats

Posted on Tuesday, April 19, 2022

  ഏതെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കുന്ന/സന്ദർശിക്കേണ്ട (താമസം,ജോലി,വിദ്യാലയം,കച്ചവടം,വ്യവസായം മുതലായവ) മനുഷ്യ സാന്നിധ്യമുണ്ടാകാനിടയുള്ള നിർമ്മാണങ്ങളെയാണ് ഏതെങ്കിലും ഒക്യുപൻസിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റു കെട്ടിടങ്ങളെ appurtenant buildings / Operational constructions / auxiliary buildings എന്നു കണക്കാക്കി ,ഇവയ്ക്കു ബാധകമായ പ്രത്യേകം  ചട്ടങ്ങളാണ്, കെട്ടിട നിർമ്മാണ ചട്ടത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. മൊബൈൽ ടവറും ഇതു പോലെ ഒരു നിർമ്മാണമാണ്. ഇതിനു ബാധകമായ ചട്ടങ്ങൾ അദ്ധ്യായം  XVIII  ൽ  പ്രത്യേകം ഉൾപ്പെടുത്തിയിരിക്കുന്നു. ഇതു പ്രകാരം മൊബൈൽ ടവറിനു വഴി  വീതി നിഷ്കർഷിച്ചിട്ടില്ല. കൂടാതെ പുതിയ ടെക്നോളജി അനുസരിചു  വലിയ  മൊബൈൽ ടവറിനു പകരം ചെറുതായുള്ള അനേകം ടവറുകൾ വരാൻ സാധ്യതയുള്ളതിനാൽ  ടവറിനു വഴി  നിഷ്കർഷിക്കേണ്ട ആവശ്യമില്ല .

U.N resident coordinator visited the Pachathurth

Posted on Thursday, March 17, 2022

നവകേരളം കര്‍മ്മപദ്ധതിയുടെ കീഴില്‍ ഹരിത കേരളം മിഷന്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയിലെ ആദ്യ പച്ചത്തുരുത്തില്‍ യു.എന്‍. റസിഡന്റ്‌സ് കോര്‍ഡിനേറ്റര്‍ സന്ദര്‍ശനം നടത്തി. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് പഞ്ചായത്തില്‍ മണലകം വാര്‍ഡിലെ വേങ്ങോട് പച്ചത്തുരുത്താണ് ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ റസിഡന്റ്് കോര്‍ഡിനേറ്റര്‍ ഷോംബി ഷാര്‍പ്പും സംഘവും സന്ദര്‍ശിച്ചത്. മൂന്നുവര്‍ഷമെത്തും മുന്‍പുതന്നെ വേങ്ങോട് പച്ചത്തുരുത്ത് നന്നായി പുഷ്ടി പ്രാപിച്ചിട്ടുണ്ട്. അരമണിക്കൂറോളം പച്ചത്തുരുത്തില്‍ ചെലവഴിച്ച യു.എന്‍. സംഘം ഇവിടെ മൂന്ന് വൃക്ഷ തൈകളും നട്ടു. സമീപത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലും സന്ദര്‍ശനം നടത്തിയ യു.എന്‍. സംഘം കേരള വികസന മാതൃകയേയും പോത്തന്‍കോട് ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ചാണ് മടങ്ങിയത്. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍, വൈസ് പ്രസിഡന്റ് ശ്രീമതി അനിത, ജില്ലാ പഞ്ചായത്ത് അംഗം കെ. വേണുഗോപാലന്‍നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില്‍കുമാര്‍ എന്നിവരും വിവിധ വാര്‍ഡുകളിലെ ജനപ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിയും ഹരിത കേരളം മിഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് യു.എന്‍. സംഘത്തെ സ്വീകരിച്ചു. യു.എന്‍. റസിഡന്റ് കോര്‍ഡിനേറ്ററുടെ പത്‌നിയും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്റെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉള്ളൂരില്‍ സ്ഥാപിച്ച അജൈവ മാലിന്യ സംഭരണകേന്ദ്രമായ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയും ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള എയ്‌റോബിക് ബിന്‍ സംവിധാനങ്ങളും സംഘം സന്ദര്‍ശിച്ചു. മുട്ടത്തറയില്‍ സ്ഥാപിച്ച റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയിലും സംഘം സന്ദര്‍ശനം നടത്തി. ക്ലീന്‍കേരള കമ്പനിയാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. ഇതിനകം 102 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടെനിന്നും പുനഃചംക്രമണത്തിനായി കൈമാറിയിട്ടുണ്ട്.

 

image1

image1

image1