തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ പരിപൂര്‍ണ്ണമായും ഇ-ഗവേണന്‍സിലേക്ക് മാറുന്നതിന്റെ മുന്നോടിയായി , നിലവിലുള്ള സോഫ്റ്റ് വെയറുകള്‍ക്ക് പുറമെ കെട്ടിട നികുതി ഇ-പെയ്മെന്റ് സംവിധാനം, സങ്കേതം, സകര്‍മ്മ എന്നീ സോഫ്റ്റ് വെയറുകളുടെയും വിന്യാസം പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് വകുപ്പില്‍ സംസ്ഥാനത്ത് ആദ്യമായി തൃശ്ശൂര്‍ ഡിഡിപി ഓഫീസില്‍ "ഇ-ഓഫീസ്സ് " സംവിധാനവും നടപ്പാക്കുന്നു. ഈ നേട്ടത്തിന്റെ സമാരംഭ പ്രഖ്യാപനം 18/12/2017, രാവിലെ 9.30 ന് തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ വച്ച് ബഹു.തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.ടി.ജലീല്‍ നിര്‍വ്വഹിക്കുന്നു.
- 658 views