ഇന്‍ഫര്‍മേഷന്‍കേരള മിഷന് രൂപകല്‍പ്പന ചെയ്ത സഞ്ചയ സോഫ്റ്റ് വെയര്‍ മുഖേന വസ്തുനികുതി ഈ-പെയ്മെന്റ് സംവിധാനം എല്ലാ ഗ്രാമ പഞ്ചായത്തുകളിലും 100 ശതമാനം നടപ്പിലാക്കിയതിന്റെ ജില്ലാതല പ്രഖ്യാപനം ബഹു- തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി ജലീൽ അവർകൾ 2017 ഒക്ടോബര്‍ 30 ന് ജില്ലാ ആസൂത്രണ ഭവനിലെ ഡോ. എ.പി.ജെ അബ്ദുള്‍കലാം മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങില്‍വെച്ച് നിർവ്വഹിച്ചു. കൂടാതെ വയനാട് ജില്ലയിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളിലും ഭരണസമിതി യോഗനടപടി ക്രമങ്ങള്‍ സകർമ്മ സോഫ്റ്റ് വെയര്‍ മുഖേന പൂര്‍ണ്ണമായി ഓണ്ലൈന്സംവിധാനത്തിലും ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും കെട്ടിട നിര്‍മാണപെര്‍മിറ്റ് സങ്കേതം സോഫ്റ്റ് വെയര്‍ മുഖേന ഓണ്‍ലൈന്‍സംവിധാനത്തിലൂടെ നടപ്പിലാക്കിയതിന്റെ പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഉഷകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു പഞ്ചായത്ത് ഡയറക്ടർ ശ്രീമതി മേരിക്കുട്ടി IAS, ശ്രീ. വി കെ ബാലന് ജോയിന്റ്ഡയറക്ടർ നഗരകാര്യ വകുപ്പ്, ശ്രീ. ഷൌക്കത്തലി ഗ്രാമവികസന കമ്മീഷണർ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീ.ജോസ് മാത്യു, ശ്രീ. കെ.എം രാജു അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, ശ്രീമതി സുഭദ്രാ നായര്‍ അസ്സിസ്റ്റന്റ്ജില്ലാ പ്ലാനിംഗ് ഓഫീസർ, ശ്രീ. പി സി മജീദ് എ.ഡി.സി (ജനറല്‍), ശ്രീ. ബെന്നി ജോസഫ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ബ്ബോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, മുൻസിപ്പൽ ചെയർമാൻമാർ, ഗ്രാമ-ബ്ലോക്ക് - മുൻസിപ്പൽ സെക്രട്ടറിമാർ, ജില്ലാതല വകുപ്പ് മേധാവികൾ, ജില്ലാതല ഉദ്യോഗസ്ഥർ, ഓഡിറ്റ് സൂപ്പർവൈസർമാർ, ഐ.കെ.എം. ജില്ലാ ടെക്നിക്കൽ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.
ഏകദേശം 3 മാസം കൊണ്ടാണ് ഈ സോഫ്റ്റ്വെയറുകൾ വയനാട് ജില്ലയിലെ 23 പഞ്ചായത്തുകളിലും 4 ബ്ലോക്കുകളിലും, ജില്ലാ പഞ്ചായത്തിലും വിന്യസിക്കുന്നതിന് സാധിച്ചത്. തദ്ദേശസ്ഥാപന അധ്യക്ഷൻമാർ, എ.ഡി.സി (ജനറല്‍), ഡി ഡി പി, അസ്സിസ്റ്റന്റ്ജില്ലാ പ്ലാനിംഗ് ഓഫീസർ, ജനപ്രതിനിധികൾ, സെക്രട്ടറിമാർ, മറ്റ് ജീവനക്കാർ, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർമാർ, ഐ.കെ.എം സോഫ്റ്റ്വെയര് ടീം, സാങ്കേതിക ജീവനക്കാർ, മാസ്റ്റര്‍ട്രയിനര്‍മാര്‍, പഞ്ചായത്ത് ജീവനക്കാർ, കില എന്നിവരുടെ നിർല്ലോഭമായ പിന്തുണയും സഹകരണവും കൂട്ടായ പ്രവര്‍ത്തനവും ആണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ. കുറഞ്ഞ കാലയളവിനുള്ളില്‍ ഈ നേട്ടം കൈവരിക്കുന്നതിനായ് അക്ഷീണം പ്രയത്നിച്ച എല്ലാ ജീവനക്കാരെയും ബഹു. മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
- 450 views