news

LIFE 3rd Stage Houses Foundation Stone laid in Alappuzha Paravoor

Posted on Monday, March 9, 2020

ലൈഫ് പദ്ധതിയിലൂടെ ആളുകളിൽ ആത്മവിശ്വാസം വളർത്താനായെന്ന് മുഖ്യമന്ത്രി.സ്വന്തമായൊരു വീട് ഒരുപാട് കുടുംബങ്ങൾക്ക് സ്വപ്നം മാത്രമായിരുന്നു. ലൈഫ് മിഷൻ പദ്ധതിയിലൂടെ വീട് ലഭിച്ച്, സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിഞ്ഞവർക്ക് ലഭിക്കുന്ന ആത്മാഭിമാനം വലുതാണ്. ഇത് വലിയ തോതിലുള്ള പോസിറ്റീവ് തരംഗം ആളുകളിൽ ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ആലപ്പുഴ പറവൂരിലെ ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

Rebuilt Kerala - Rs 270 crore for various projects

Posted on Saturday, March 7, 2020

കേരള പുനര്‍നിര്‍മാണ പരിപാടിയുടെ ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്ത പദ്ധതികള്‍ ലോകബാങ്കിന്‍റെ വികസന വായ്പയില്‍ നിന്ന് തുക കണ്ടെത്തി നടപ്പാക്കുന്നതിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു.

  1.  പ്രളയത്തില്‍ തകര്‍ന്ന ശാര്‍ങ്ങക്കാവ് പാലം പുനര്‍നിര്‍മ്മിക്കുന്നതിന് 12.5 കോടി രൂപ.
  2.  ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ ഭിത്തികളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്ക് 1.5 കോടി രൂപ.
  3.  കുട്ടനാട്ടിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് മൂന്ന് പദ്ധതികള്‍ക്ക്‌ 42.6 കോടി രൂപ.
  4.  മൃഗസംരക്ഷണ മേഖലയിലെ ഉപജീവന മാര്‍ഗങ്ങള്‍ക്ക് 77 കോടി രൂപ.
  5. കുടുംബശ്രീ, കേരള പൗള്‍ട്രി ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍, ബ്രഹ്മഗിരി ഡവലപ്പ്മെന്‍റ് സൊസൈറ്റി, മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ, കേരള വെറ്റിറിനറി ആന്‍റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി. എന്നിവ സഹകരിച്ച് സുരക്ഷിതവും ആരോഗ്യകരവുമായ കോഴിയിറച്ചി വിപണിയിലിറക്കുന്നതിനുള്ള കേരള ചിക്കന്‍ പദ്ധതിക്ക്‌ 63.11 കോടി രൂപ.
  6. പ്രളയസാധ്യതാ പ്രദേശങ്ങളില്‍ കാലിത്തീറ്റ ഉല്‍പാദന ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് 5.4 കോടി രൂപ.
  7. തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള പ്രളയത്തില്‍ തകര്‍ന്ന 195 കിലോമീറ്റര്‍ റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് 67.9 കോടി രൂപ.

Green Auditing under the leadership of Haritha Keralam Mission in Government Offices

Posted on Friday, March 6, 2020

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ഹരിതപെരുമാറ്റ (ഗ്രീന്‍ പ്രോട്ടോക്കോള്‍) ചട്ട പാലനം പരിശോധനയിലൂടെ വിലയിരുത്താനും ന്യൂനതകളുണ്ടെങ്കില്‍ പരിഹാര നടപടി കൈക്കൊള്ളുന്നതിനുമായി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഹരിതകേരളം മിഷന്‍ ഹരിത ഓഡിറ്റിംഗ് നടത്തുന്നു. ഹരിത പെരുമാറ്റച്ചട്ടം മികച്ച രീതിയില്‍ അനുവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്ക് ഗ്രേഡ് നല്‍കി ഹരിത ഓഫീസ് സാക്ഷ്യപത്രം നല്‍കും. ഇതിനു പുറമേ ഏറ്റവും മികച്ചതും അനുകരണീയ മാതൃക സൃഷ്ടിച്ചതുമായ ഓഫീസുകള്‍ക്ക് അനുമോദനവും പുരസ്കാരവും നല്‍കും. ഇതിനായി സംസ്ഥാനതലം മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലം വരെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പരിശോധനയ്ക്കായി പ്രത്യേക പരിശീലനം നല്‍കിയ സംഘത്തെ നിയോഗിക്കും. 2020 മാര്‍ച്ചു മാസത്തില്‍ തന്നെ ഓഡിറ്റിംഗ് നടത്താനാണ് തീരുമാനം. ഹരിതകേരളം മിഷനും ശുചിത്വ മിഷനും നേതൃത്വം നല്‍കുന്ന സംഘമാണ് പരിശോധനയ്ക്ക് എത്തുന്നത്.

കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഹരിതപെരുമാറ്റ ചട്ടം പാലിക്കണമെന്ന് നിഷ്കര്‍ഷിച്ച് 2018 ല്‍ തന്നെ ഗവ.ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഹരിതപെരുമാറ്റചട്ടം ഉറപ്പുവരുത്താന്‍ നോഡല്‍ ഓഫീസറെ നിയോഗിക്കുക, പേപ്പറിലും പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും മറ്റും നിര്‍മ്മിച്ച എല്ലാ ഇനം ഡിസ്പോസബിള്‍ വസ്തുക്കളുടെ ഉപയോഗവും പൂര്‍ണമായും ഒഴിവാക്കുക, കഴുകി പുനരുപയോഗിക്കാവുന്ന പാത്രങ്ങള്‍ സജ്ജമാക്കുകയും ഉപയോഗിക്കുകയും ചെയ്യുക, ജൈവ-അജൈവ പാഴ്വസ്തുക്കള്‍ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് പ്രത്യേകം ബിന്നുകള്‍ സ്ഥാപിക്കുക, ജൈവ മാലിന്യം സംസ്കരിക്കുന്നതിന് കമ്പോസ്റ്റ്/ബയോബിന്നുകള്‍ സ്ഥാപിക്കുക, അജൈവ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിനും സംസ്കരണത്തിന് കൈമാറുന്നതിനും സംവിധാനം ഒരുക്കുക, ഇ-മാലിന്യം, ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍, പേപ്പറുകള്‍ എന്നിവ നീക്കം ചെയ്യുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുക, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേകം പ്രത്യേകം ശുചിമുറി സംവിധാനം ഒരുക്കുക തുടങ്ങിയ മാനദണ്ഡങ്ങളാണ് ഹരിതപെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പതിനായിരത്തിലധികം സര്‍ക്കാര്‍ ഓഫീസുകള്‍ ഇതിനകം ഹരിതപെരുമാറ്റച്ചട്ടം പാലിച്ചുവരുന്നുണ്ട്. ബാക്കിയുള്ള എല്ലാ ഓഫീസുകളിലും ഇത് ഉറപ്പ് വരുത്തി ഹരിതപെരുമാറ്റച്ചട്ടം പൂര്‍ണമായും നടപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് ഹരിതകേരളം എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു.

Supply of Pump sets for agricultural purposes- Difficulty of submitting land receipt –Alternate document reg…

Posted on Monday, March 2, 2020

കൃഷി ആവശ്യത്തിനു പമ്പ് സെറ്റ് നല്‍കുന്നതിനു കരമടച്ച രസീത് ഹാജരാക്കുന്നതിലെ ബുദ്ധിമുട്ട് –പകരം രേഖ അംഗീകരിക്കുന്നത് സംബന്ധിച്ച് :

കൃഷി ആവശ്യത്തിനു പമ്പ് സെറ്റ് നല്‍കുന്നതിനു കരമടച്ച രസീത് ഹാജരാക്കാന്‍ സാധിക്കാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ കരം അടച്ച രസീത് ,കൈവശാവകാശരേഖ എന്നിവ ഹാജരാക്കുകയോ അല്ലായെങ്കില്‍ കര്‍ഷകന്റെ കൈവശമുള്ള സ്ഥലത്താണ് കൃഷി ചെയ്യുന്നത് എന്ന ബന്ധപ്പെട്ട കൃഷി ഓഫീസര്‍ സാക്ഷ്യപ്പെടുത്തുകയോ ചെയ്‌താല്‍ പമ്പ് സെറ്റ് നല്‍കാവുന്നതാണ് എന്ന് 28.01.2020 ന് കൂടിയ സി സി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അറിയിക്കുന്നു

Haritha Keralam Mission with comprehensive system for water quality testing

Posted on Sunday, March 1, 2020

സംസ്ഥാനത്ത് ജല ഗുണനിലവാര പരിശോധനയ്ക്ക് സമഗ്ര സംവിധാനവുമായി ഹരിതകേരളം മിഷന്‍. ഇതിന്‍റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധനാ ലാബുകള്‍ സജ്ജമാക്കും. വിദ്യാഭ്യാസ വകുപ്പിന്‍റെ സഹകരണത്തോടെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ രസതന്ത്ര ലാബുകളോടനുബന്ധിച്ചാണ് ജലഗുണനിലവാരലാബുകള്‍ സ്ഥാപിക്കുന്നത്. സ്കൂളിലെ ശാസ്ത്രാധ്യാപകര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കും. ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സജ്ജമാക്കല്‍, പരിശോധനാ കിറ്റ് വാങ്ങല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അധികമായി ചെയ്യേണ്ടിവരിക. ഇതിനായി എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പണം വിനിയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. കിണറുകളും കുളങ്ങളും ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകളിലെ ഗുണനിലവാരം പരിശോധിക്കുകയാണ് ലക്ഷ്യം. വേനല്‍ കടുക്കുന്നതോടെ ശുദ്ധജല ലഭ്യത കുറയുകയും ജലമലിനീകരണം കൂടു കയും അതുവഴി പകര്‍ച്ച വ്യാധി സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ജലഗുണനിലവാരം പരിശോധിക്കാനുള്ള സൗകര്യങ്ങള്‍വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടത്. കേരളത്തിലെ 60 ലക്ഷത്തിലധികം വരുന്ന കിണറുകളിലെജലം പരിശോധിച്ച് കുടിവെള്ള യോഗ്യമാണോ എന്ന് നിശ്ചയിക്കുന്നതിനുള്ള പദ്ധതിയാണ് ഹരിതകേരളം മിഷന്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് മണ്ഡലത്തിലുള്ള അഞ്ചുതെങ്ങ്,അഴൂര്‍, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, കിഴുവിലം, മുദാക്കല്‍, കഠിനംകുളം, മംഗലപുരം, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ മണ്ഡലത്തിലുള്ള ചിറ്റൂര്‍-തത്തമംഗലംമുനിസിപ്പാലിറ്റി, എരുത്തമ്പതി, കൊഴിഞ്ഞാംപാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടക്കരപതി, പെരുവേമ്പ, പൊല്‍പ്പുള്ളി, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തിലുള്ള അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂര്‍, മുഴപ്പിലങ്ങാട്, പെരളശ്ശേരി,ധര്‍മ്മടം, പിണറായി, വേങ്ങാട്, എന്നീ തദ്ദേശ സ്ഥാപനങ്ങളില്‍ ആദ്യ ഘട്ടമായി അടുത്തമാസം പദ്ധതിക്ക് തുടക്കം കുറിക്കും. മറ്റ് നിയോജക മണ്ഡലങ്ങളിലെ എം.എല്‍.എ മാര്‍ ഇതിനകംതന്നെ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു.

Life Mission Announces Completion of 2 Lakh Houses and Thiruvananthapuram District Family Reunion - Saturday 29th February, 2020

Posted on Thursday, February 27, 2020

ലൈഫ് മിഷന്‍ 2 ലക്ഷം വീടുകളുടെ പൂര്ത്തീകരണ പ്രഖ്യാപനവും തിരുവനന്തപുരം ജില്ലാ കുടുംബ സംഗമവും –2020 ഫെബ്രുവരി 29 ശനി വൈകീട്ട് 3 മണി ,പുത്തരിക്കണ്ടം മൈതാനം –തിരുവനന്തപുരം>> Program Notice