Deposit works through KSEB,KWA,GWD -reg.. circular
സര്‍ക്കുലര്‍ ഡിഎ1/798/2018/തസ്വഭവ Dated 21/11/2018
KSEB,KWA,GWD തുടങ്ങിയ വകുപ്പ് മുഖേന നടപ്പാക്കുന്ന ഡിപ്പോസിറ്റ് വര്‍ക്കുകള്‍ സംബന്ധിച്ച സര്‍ക്കുലര്‍
സര്‍ക്കുലര്‍ ഡിഎ1/798/2018/തസ്വഭവ Dated 21/11/2018
KSEB,KWA,GWD തുടങ്ങിയ വകുപ്പ് മുഖേന നടപ്പാക്കുന്ന ഡിപ്പോസിറ്റ് വര്‍ക്കുകള്‍ സംബന്ധിച്ച സര്‍ക്കുലര്‍
സര്‍ക്കുലര്‍ ഡിഎ1/797/2018/തസ്വഭവ Dated 21/11/2018
2018-19 ലെ വാര്‍ഷിക പദ്ധതിയില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
ഐ.ടി.ഐ. ഗ്രീന്‍ കാമ്പസ് വടക്കന്‍ മേഖലാ ശില്‍പ്പശാലയ്ക്ക് 21.11.2018 ന് തുടക്കം ഹരിത കേരളം മിഷന്‍റെയും വ്യാവസായിക പരിശീലന വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഐ.ടി.ഐ.കളെയും ഹരിതസ്ഥാപനങ്ങളാക്കി മാറ്റുന്നു. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന വടക്കന്‍ മേഖലാ ശില്‍പ്പശാല നാളെയും മറ്റന്നാളും (2018 നവംബര്‍ 21, 22 തീയതികളില്‍) തിരുവനന്തപുരത്ത് നാലാഞ്ചിറയിലുള്ള മാര്‍ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്‍ററില്‍ നടക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴിലുളള ഐ.ടി.ഐ.കളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ ശില്‍പ്പശാലയില്‍ ആമുഖ അവതരണ നടത്തും. ശുചിത്വ മാലിന്യ സംസ്കരണം, കൃഷി, ജലസംരക്ഷണം, ഗ്രീന്‍ പ്രോട്ടോക്കോള്‍ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍ ശില്‍പ്പശാലയില്‍ വിഷയാവതരണം നടത്തും. ഹരിത ക്യാമ്പസിലെ ജലസംരക്ഷണം, ഹരിത ക്യാമ്പസിലെ കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍, ഹരിത ക്യാമ്പസ് മാസ്റ്റര്‍ പ്ലാന്‍ അവതരണം, ഓരോ ക്യാമ്പസിലെയും നിലവിലുള്ള അവസ്ഥയും സാധ്യതകളും, നൈപുണ്യ കര്‍മ്മസേനയും ഹരിതക്യാമ്പസും, ഹരിതക്യാമ്പസ് ആസൂത്രണം തുടങ്ങിയ വിഷയങ്ങള്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്യും.
Vol VII No 1649(S.R.O 419/2018) Dated 20/06/2018 RERA Rules-Kerala Real Estate (Regulation and Development )Rules, 2018 |
Vol VI No 2327 Dated 31/10/2017(SRO 675/2017) Kerala Panchayat Building Amendment Rules,2017 |
Vol VI No 2328 Dated 31/10/2017(SRO 676/2017) Kerala Municipality Building (Amendment) Rules,2017 |
സര്‍ക്കുലര്‍ 667/ഡി ബി 1/2018/തസ്വഭവ Dated 07/11/2018
ലൈഫ് മിഷന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും അടിസ്ഥാനപ്പെടുത്തി പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍
ഹരിതകേരളം മിഷന്‍റെയും വ്യാവസായിക പരിശീലന വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഐ.ടി.ഐ കളെയും ഹരിത സ്ഥാപനങ്ങളാക്കി മാറ്റുന്നു. ഹരിത കേരളം മിഷനുമായി ചേര്‍ന്ന് വ്യാവസായിക പരിശീലന വകുപ്പിലെ ട്രെയിനികളും ഇന്‍സ്ട്രക്ടര്‍മാരും മറ്റ് ജീവനക്കാരും അടങ്ങുന്ന മൂവായിരത്തിലധികം പേര്‍ നേതൃത്വം നല്‍കിയ നൈപുണ്യ കര്‍മ്മസേനയുടെ സേവനം സംസ്ഥാനത്ത് പ്രളയ ദുരന്ത മേഖലകളിലെ ദുരിതാശ്വാസ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനെ തുടര്‍ന്ന് ഹരിത കേരളം മിഷനും വ്യാവസായിക പരിശീലന വകുപ്പും സംയുക്തമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയാണിത്. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി തിരുവനന്തപുരത്തും തൃശൂരും രണ്ട് മേഖലാ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. ഇതില്‍ ആദ്യത്തെ ശില്‍പ്പശാല2018 നവംബര്‍ 7, 8 തീയതികളില്‍ തിരുവനന്തപുരം നാലാഞ്ചിറയുള്ള മാര്‍ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്‍ററില്‍ നടക്കും. തിരുവനന്തപുരം മേഖലാ ശില്‍പ്പശാല മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും
സ.ഉ(ആര്‍.ടി) 2776/2018/തസ്വഭവ Dated 30/10/2018
ഗ്രാമ പഞ്ചായത്ത് തലത്തിൽ വയോജന ക്ഷേമത്തിനുള്ള ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനായി വയോജന ജാഗ്രതാ സമിതി രൂപീകരിക്കുന്നതിനുള്ള ഉത്തരവ്
സര്‍ക്കാര്‍ ഓഫീസുകള്‍ ഗ്രീന്‍പ്രോട്ടോക്കോളിലേക്ക്
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നു. ഹരിത കേരളം മിഷന്‍റെയും ശുചിത്വമിഷന്‍റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും നോഡല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കി വന്ന ഗ്രീന്‍പ്രോട്ടോക്കോള്‍ പരിശീലനം പൂര്‍ത്തിയായി. സംസ്ഥാന തലത്തില്‍ 18 പരിശീലന പരിപാടികള്‍ ഇതിനായി സംഘടിപ്പിച്ചു. 1224 നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. സംസ്ഥാനതലത്തില്‍ 83 വകുപ്പുകളും 90 പൊതുമേഖലാ സ്ഥാപനങ്ങളും 33 കമ്മീഷനുകളും 33 ക്ഷേമബോര്‍ഡുകളും 160 ഗവണ്‍മെന്‍റ് സ്ഥാപനങ്ങളും 399 മറ്റ് സ്ഥാപനങ്ങളും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കി. ജില്ലാതലങ്ങളില്‍ 1114 ഓഫീസുകളും ഗ്രീന്‍പ്രോട്ടോക്കോളിലേക്ക് മാറി. ഇതിനു പുറമേ 1224 സര്‍ക്കാര്‍ ഓഫീസുകളും ഹരിത ഓഫീസുകളായി മാറുന്നതായി അറിയിച്ചു. ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി എല്ലാത്തരം ഡിസ്പോസിബിള്‍ വസ്തുക്കളുടെയും ഉപയോഗം ഓഫീസുകളില്‍ ഒഴിവാക്കുന്നതാണ്. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഒഴിവാക്കും. സ്റ്റീല്‍ പാത്രങ്ങളും മറ്റ് പ്രകൃതി സൗഹൃദ വസ്തുക്കളാല്‍ നിര്‍മ്മിക്കുന്ന പാത്രങ്ങളും സജ്ജീകരിക്കും. ഉപയോഗശൂന്യമായ ഫര്‍ണീച്ചറുകള്‍ പുനരുപയോഗത്തിനായി കൈ മാറും. ഇ-മാലിന്യങ്ങള്‍ നീക്കം ചെയ്യും. ജൈവ മാലിന്യങ്ങള്‍ ഓഫീസുകളില്‍ത്തന്നെ സംസ്ക്കരിക്കും. ജൈവ പച്ചക്കറി കൃഷി, ഓഫീസ് കാന്‍റീന്‍ ഹരിതാഭമാക്കല്‍, ശുചിമുറി നവീകരണം, ക്യാമ്പസ്, ടെറസ് എന്നിവ ഹരിതാഭമാക്കല്‍. എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ ഘട്ടങ്ങളിലായി പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കും. സംസ്ഥാനം സമ്പൂര്‍ണ്ണമായും ഗ്രീന്‍പ്രോട്ടോക്കോളിലേയ്ക്ക് മാറ്റുന്നതിന് മുന്നോടിയായാണ് ആദ്യഘട്ടമായി സര്‍ക്കാര്‍ ഓഫീസുകളില്‍ പദ്ധതി നിര്‍ബന്ധമാക്കുന്നത്. എല്ലാ മാസവും പദ്ധതി നടത്തിപ്പ് വിവിധ തലങ്ങളില്‍ അവലോകനം ചെയ്യും
സ.ഉ(ആര്‍.ടി) 2766/2018/തസ്വഭവ Dated 29/10/2018
നവകേരളത്തിന് ജനകീയാസൂത്രണം -ഗ്രാമപഞ്ചായത്ത് വികസന പദ്ധതിയുടെ നോഡൽ ഓഫീസർമാരെ നിശ്ചയിച്ച് ഉത്തരവ്