news

State Level Inauguration of Local Self Government Institutional Disaster Management Program

Posted on Thursday, January 16, 2020

പ്രളയാനന്തര കാലത്തെ പുനര്‍ നിര്‍മ്മാണത്തോടൊപ്പം ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമത്തിലാണ് നമ്മള്‍. ഇത് സാധ്യമാക്കാനായി ജനകീയാസൂത്രണ മാതൃകയില്‍ ജനാഭിപ്രായം സ്വരൂപിക്കാനായി നമ്മള്‍ പ്രത്യേക ഗ്രാമസഭ ചേരുകയാണ്. പ്രാദേശിക തലത്തില്‍ ദുരന്ത ലഘൂകരണ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ തലത്തില്‍ നടത്തേണ്ടതുണ്ട്. ഇതിനായി 2.46 ലക്ഷത്തോളം പ്രവര്‍ത്തകര്‍ക്ക് പരിശീലനം നടത്തിവരുകയാണ്.

ഫെബ്രുവരി ആദ്യ രണ്ട് ആഴ്ചകളിലായി വാര്‍ഡ്‌ / ഗ്രാമസഭകള്‍ ചേരുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ജനുവരി 21 ന് രാവിലെ 9 ന് തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നു. ബഹുമാനപ്പെട്ട തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കുന്നു. നമ്മുടെ ജീവനും സ്വത്തും പ്രകൃതിയും കാത്തു രക്ഷിക്കാന്‍ നടത്തുന്ന ഈ ജനകീയ പരിപാടിയുടെ ഭാഗമാക്കാനായി ഉദ്ഘാടന ചടങ്ങില്‍ താങ്കളുടെ സാന്നിധ്യം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Rebuild Kerala initiative Disaster Management project Inauguration

Rebuild Kerala initiative Disaster Management project Inauguration

Rebuild Kerala initiative Disaster Management project Inauguration

Annual plan 2019-20 Modification date has been extended to 30.01.2020

Posted on Thursday, January 16, 2020

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി ഭേദഗതി തിയതി 30.01.2020 വരെ നീട്ടിയിരിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ 30.01.2020 നകം നടപടിക്രമങ്ങള്‍ പാലിച്ച് പ്രോജക്ടുകള്‍ ഡി പി സി യ്ക്ക് സമര്‍പ്പിക്കേണ്ടതാണ്

Suchitwa Sangamam with Success Models in Waste Management from Jan15

Posted on Monday, January 13, 2020

മാലിന്യ സംസ്കരണത്തിലെ വിജയ മാതൃകകളുമായി ശുചിത്വ സംഗമം 15 മുതൽ

മാലിന്യ സംസ്കരണ മേഖലയിലെ മാതൃകകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിന് ഹരിതകേരളം മിഷനും തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വമിഷനും സംയുക്തമായി ശുചിത്വസംഗമം സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് കനകക്കുന്നിൽ   നടക്കുന്ന സംഗമത്തിൽ    ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പൽ, കോര്‍പ്പറേഷന്‍ തലങ്ങളിലെ ജനപ്രതിനിധികളും സംസ്ഥാന, ദേശീയ അന്തര്‍ദേശീയതല വിദഗ്ധരും ഉള്‍പ്പെടെ 1500ലേറെ പ്രതിനിധികള്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് മാലിന്യ സംസ്കരണരംഗത്തെ മാതൃകകളും പ്ലാസ്റ്റിക്കിനു പകരമുള്ള ഉൽപ്പന്നങ്ങളും ഉള്‍പ്പെടുത്തി പ്രദര്‍ശന-വിപണന മേളയും സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 15 മുതൽ   പ്രദര്‍ശനവും 21, 22 തിയതികളിൽ   ശില്പശാലയും നടക്കും.  
    21 ന് വൈകിട്ട് ശുചിത്വ സംഗമം ശില്പശാല മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ അധ്യക്ഷത വഹിക്കും.  മന്ത്രിമാര്‍, എം.എൽ .എ.മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിൽ  നടപ്പാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കേര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡും ശുചിത്വ സംഗമത്തിൽ   വിതരണം ചെയ്യും. 
    തിരുവനന്തപുരത്ത് കനകക്കുന്നിലെ സൂര്യകാന്തിയിലാണ് പ്രദര്‍ശന-വിപണനമേള നടക്കുന്നത്.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഉൽ പ്പന്നങ്ങള്‍ സംസ്ഥാനത്ത് നിരോധിച്ച സാഹചര്യത്തിൽ   ഇതിന് ബദലായുള്ള ഉൽപ്പന്നങ്ങളും ഇത്തരം ഉൽപ്പന്നനിര്‍മ്മാണ സാങ്കേതിക വിദ്യയും പരിചയപ്പെടുത്തിയുള്ള 120 ഓളം സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ടാകും. 15 ന് വൈകിട്ട് അഞ്ചിന് വ്യവസായ മന്ത്രി ഇ-പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. പരമ്പരാഗത വിഭവങ്ങളുമായി ഭക്ഷ്യമേളയും പ്രദര്‍ശന നഗരിയിലുണ്ടാവും.    
    ഹരിതകേരളം മിഷന്‍റെ ആഭിമുഖ്യത്തിൽ   ശുചിത്വമിഷന്‍റെ സാങ്കേതിക നിര്‍വഹണത്തിൽ   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ   നടന്ന പ്രവര്‍ത്തന മികവുകളുടെ അവതരണവും ദേശീയ തലത്തിൽ   വികേന്ദ്രീകൃത മാലിന്യ സംസ്കരണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുടെ അവതരണവും ശുചിത്വ സംഗമത്തിൽ   നടത്തും. കേരളത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന വിവിധ വിഷയാധിഷ്ഠിത സെമിനാറുകള്‍ സംസ്ഥാനത്തിന് പുറത്തുള്ള മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിൽ   മികച്ച മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പാക്കുന്നവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്, ശില്പശാല എന്നിവയും ശുചിത്വസംഗമത്തിൽ   സംഘടിപ്പിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിനുള്ള അടിസ്ഥാന സൗകര്യ വികസനം, മാലിന്യ സംസ്കരണവും ഉപജീവന മേഖലയും, മനോഭാവ വ്യതിയാനവും ശീലവൽക്കരണവും, പുനചംക്രമണവും പുനരുപയോഗവും എന്നീ വിഷയങ്ങളിലാണ് പ്രധാന സെമിനാറുകള്‍. സംസ്ഥാനത്ത് ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആശയരൂപീകരണവും കര്‍മ്മപരിപാടിയും ശുചിത്വസംഗമത്തിൽ   തയ്യാറാക്കും

Thiruvananthapuram Corporation - Concession  for  Building for Sree Chitra Tirunal Institute for Medical Sciences and Technology- Cheruvakkal VIllage

Posted on Wednesday, January 1, 2020

സ.ഉ(എം.എസ്) 2/2020/തസ്വഭവ Dated 01/01/2020

തിരുവനന്തപുരം നഗരസഭ- ശ്രീചിത്തിര തിരുനാൾ മെഡിക്കൽ സയൻസ് &ടെക്‌നോളജിക്കു വേണ്ടി ചെറുവക്കൽ വില്ലേജിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് കേരള മുനിസിപ്പാലിറ്റി കെട്ടിട ചട്ടങ്ങൾ 1999 ലെ ചട്ടം 3 സി പ്രകാരം FAR ഇനത്തിൽ ഇളവ് നൽകി ഉത്തരവ്

 

Haritha Keralam Mission-Alternative Product exhibition fair : Application for Stalls

Posted on Wednesday, January 1, 2020

ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ബദല്‍  ഉല്പന്ന പ്രദര്‍ശന വില്പന മേള: സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം

ഹരിതകേരളം മിഷന്‍ 2020 ജനുവരി 15 മുതല്‍  19 വരെ തിരുവനന്തപുരത്ത് കനകക്കുന്നില്‍  സംഘടിപ്പിക്കുന്ന ബദല്‍ ഉല്പന്ന പ്രദര്‍ശന വില്പന മേളയില്‍  സ്റ്റാളുകള്‍ അനുവദിക്കുന്നു. പ്ലാസ്റ്റിക് നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍  ബദല്‍ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് പ്രദര്‍ശന വില്പനമേള. ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തോടനുബന്ധിച്ചാണ് പരിപാടി. പ്രദര്‍ശനത്തില്‍  പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഹരിതകേരളം മിഷനില്‍  ബന്ധപ്പെടണം. സ്റ്റാളുകളുടെ എണ്ണം പരിമിതമായതിനാല്‍  ആദ്യമെത്തുന്നവര്‍ക്ക് അവസരം ലഭിക്കും. നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ക്ക് ബദലായുള്ളവയ്ക്ക് പ്രാധാന്യം നല്‍ കുന്ന വസ്തുക്കള്‍, വ്യത്യസ്തങ്ങളായ ഉറവിട മാലിന്യ സംസ്കരണോപാധികള്‍ എന്നിവയാണ് പ്രദര്‍ശനത്തില്‍  പരിഗണിക്കുന്നത്. കൂടുതല്‍  വിവരങ്ങള്‍ക്ക് 9387801694 എന്ന നമ്പരില്‍  ബന്ധപ്പെടാവുന്നതാണ്.

2019-20 Annual Plan-modified / new projects shall be submitted to the District Planning Committee within 15.01.2020

Posted on Saturday, December 28, 2019

ജനകീയാസൂത്രണം- 2019-20 - വാര്‍ഷിക പദ്ധതി ഭേദഗതി സംബന്ധിച്ച് :

15.01.2020 നകം  ഭേദഗതി/പുതിയ പ്രോജക്ടുകള്‍ ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കേണ്ടതാണ്

Modified / new projects shall be submitted to the District Planning Committee within 15.01.2020

Collaboration between Engineering Colleges and LSGIs -Guidelines

Posted on Monday, December 23, 2019

സ.ഉ(ആര്‍.ടി) 2933/2019/തസ്വഭവ Dated 23/12/2019

എൻജിനീയറിങ് വിദ്യാർത്‌ഥികളുടെ തൊഴിൽ നൈപുണ്യ വികസനം -എൻജിനീയറിങ് വിദ്യാർത്‌ഥികളുടെയും അധ്യാപകരുടെയും സേവനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ

LSGD Opening doors to Engineering colleges (Higher Education Department) to Associate with Projects of LSGIs

 

Building permit and Occupancy certificate monthly reporting

Posted on Friday, December 13, 2019

തദ്ദേശ സ്വയംഭരണ ഭരണ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന കെട്ടിട നിര്‍മ്മാണ/ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ സംബന്ധിച്ച പ്രതിമാസ റിപ്പോര്‍ട്ട്‌ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ വെബ്സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ്

സ.ഉ.(സാധാ) നം. 2837/2019/തസ്വഭവ തിയ്യതി 12/12/2019

Instructions for granting widow pension to eligible persons is applicable to existing widow pensioners - Suggestions

Posted on Thursday, December 12, 2019

സര്‍ക്കുലര്‍ 97/2019/ധന Dated 11/12/2019
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ : അര്‍ഹരായവര്‍ക്ക് മാത്രം വിധവാ പെന്‍ഷന്‍ അനുവദിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങള്‍ നിലവില്‍ വിധവാ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ബാധകമാണ് - നിര്‍ദേശങ്ങള്‍.