news

Haritha Kerala Mission Facebook Live Series Part 3 - 11.08.2020

Posted on Tuesday, August 11, 2020

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഹരിതകര്‍മ്മസേനയെക്കുറിച്ച് ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ഫേസ്ബുക്ക് പരമ്പരയുടെ മൂന്നാംഭാഗം 11.08.2020 ന്  . ശ്രദ്ധേയവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഹരിതകര്‍മ്മസേനകളിലെ അംഗങ്ങളെയും അതത് തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തിയാണ് പരിപാടി. ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍.സീമ, മാലിന്യ സംസ്‌കരണ ഉപമിഷന്‍ കണ്‍സള്‍ട്ടന്റ് എന്‍. ജഗജീവന്‍, ടെക്നിക്കല്‍ ഓഫീസര്‍ പി.അജയകുമാര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, ശുചിത്വ മാലിന്യസംസ്‌കരണ രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കുടുംബശ്രീ, ശുചിത്വ  മിഷന്‍, ക്ലീന്‍കേരള കമ്പനി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ലൈവില്‍ പങ്കെടുക്കും.

ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക, സേന നല്‍കുന്ന സേവനങ്ങളെക്കുറിച്ച് കൂടുതല്‍ പ്രചാരണം നല്‍കുക, വിജയിച്ച മാതൃകകള്‍ മറ്റ് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്കും, ജനങ്ങള്‍ക്കും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഫേസ്ബുക്ക് ലൈവ് പരമ്പര സംഘടിപ്പിക്കുന്നതെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു. ഹരിതകര്‍മ്മസേനകളുടെ പ്രവര്‍ത്തനം സംബന്ധിച്ച അവതരണവും പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് വിദഗ്ധരുടെ തത്സമയ മറുപടിയും ലൈവില്‍ ഉണ്ടാകും.  ഉച്ചയ്ക്ക് 3 മണി മുതല്‍ 4.30 വരെയാണ് പരിപാടി.11.08.2020 ചൊവ്വ ആന്തൂർ നഗരസഭ, ബേഡടുക്ക ഗ്രാമ പഞ്ചായത്ത് എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഹരിത കേരളം മിഷൻ പ്രവർത്തനങ്ങളാണ് സോദാഹരണം അവതരിപ്പിക്കുന്നത്.  ഹരിതകേരളം മിഷന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജ് www.fb.com/harithakeralamission സന്ദര്‍ശിച്ച് ലൈവ് പരിപാടി കാണാവുന്നതാണ്.

Inorganic Waste Management Success Models in Local Bodies: Webinar 08.08.2020

Posted on Saturday, August 8, 2020

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അനുവർത്തിച്ച് വിജയം കണ്ട അജൈവ മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന വെബിനാർ 08.08.2020 ശനി ഉച്ചയ്ക്ക് 2.30 മുതല് 4.30 വരെ നടക്കും. സുസ്ഥിര  വികസന മാതൃകകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല് അഡ്മിനിസ്ട്രേഷനും(കില), ഹരിതകേരളം മിഷനും ഗുലാത്തി ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്സ് ആന്റ് ടാക്നേഷനും (ഗിഫ്റ്റ്) സംയുക്തമായി സംഘടിപ്പിച്ചു വരുന്ന വെബിനാര് പരമ്പരയിലെ അഞ്ചാം പതിപ്പാണ് ഇന്ന് നടക്കുന്നത്.
ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി ഐ.എ.എസ്., വെബിനാറില്‍ മുഖ്യ പ്രഭാഷണം നടത്തും. ശുചിത്വമിഷന്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രമുഖ പരിസ്ഥിതി  ശാസ്ത്രജ്ഞനുമായ ഡോ. അജയകുമാര്‍ വര്‍മ്മ പാനല്‍ മോഡറേറ്ററായിരിക്കും. UNDP സര്‍ക്കുലര്‍ എക്കോണമി ഹെഡ് പ്രഭ്്ജോത് സോധി എംബിഇ, യു.എന്‍. ഹാബിറ്റാറ്റ് ഇന്‍ഡ്യ വേസ്റ്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് സ്വാതിസിംഗ് സംബയല്‍, ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ പി.കേശവന്‍ നായര്‍ എന്നിവര്‍ പാനല്‍ അംഗങ്ങളാകും. ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ., കില എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനത്ത് വിവിധ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് ജൈവമാലിന്യ സംസ്‌കരണം നടത്തുകയും മറ്റു സ്ഥാപനങ്ങള്‍ക്ക് അനുകരിക്കാനാവും വിധം വിജയമാതൃകകളാവുകയും ചെയ്ത തദ്ദേശ സ്ഥാപനങ്ങളുടെ അവതരണമാണ് വെബിനാറിലെ പ്രധാന ഇനം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മുനിസിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ വടകര മുനിസിപ്പാലിറ്റി, മലപ്പുറം ജില്ലയിലെ കരുളായി ഗ്രാമപഞ്ചായത്ത്, ഇടുക്കിയിലെ ആലക്കോട് ഗ്രാമപഞ്ചായത്ത്, ആലപ്പുഴ ജില്ലയിലെ ആര്യാട് ഗ്രാമപഞ്ചായത്ത്, പത്തനംതിട്ടയിലെ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്, കൊല്ലം ജില്ലയിലെ കടക്കല്‍ ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് അതത് സ്ഥാപന അധ്യക്ഷര്‍ അവതരിപ്പിക്കുന്നത്.

ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് facebook.com/harithakeralamission, യൂട്യൂബ് ചാനല്‍ youtube.com/harithakeralammission, കിലയുടെ ഫേസ്ബുക്ക് www.facebook.com/kilatcr യുട്യൂബ് ചാനല്‍ youtube.com/kilatcr, ഗിഫ്റ്റിന്റെ ഫേസ്ബുക്ക് facebook.com/Gulatigift, യുട്യൂബ് ചാനല്‍ youtube.com/GIFTkerala എന്നിവയിലൂടെ വെബിനാർ കാണാനാവും.

 

'The annual plan revision date has been extended to August 10 for local bodies which have not submitted their amendments to the 2020-21 annual plan.'

Posted on Tuesday, August 4, 2020

'2020-21 വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്ത് സമര്‍പ്പിക്കാത്ത തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി സമര്‍പ്പിക്കുന്നതിനായി  വാര്‍ഷിക പദ്ധതി ഭേദഗതി തീയതി ആഗസ്റ്റ് 10 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു'

Harithakarmasena

Posted on Monday, August 3, 2020

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഹരിതകര്‍മ്മസേനയെക്കുറിച്ച് ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ഫേസ്ബുക്ക് പരമ്പരയ്ക്ക് 04.08.2020 ചൊവ്വ തുടക്കമാവും. ശ്രദ്ധേയവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഹരിതകര്‍മ്മസേനകളിലെ അംഗങ്ങളെയും അതത് തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍.സീമ, മാലിന്യ സംസ്‌കരണ ഉപമിഷന്‍ കണ്‍സള്‍ട്ടന്റ് എന്‍. ജഗജീവന്‍, ടെക്നിക്കല്‍ ഓഫീസര്‍ പി.അജയകുമാര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, ശുചിത്വ മാലിന്യസംസ്‌കരണ രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കുടുംബശ്രീ, ശുചിത്വ മിഷന്‍, ക്ലീന്‍കേരള കമ്പനി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ലൈവില്‍ പങ്കെടുക്കും.

ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക, സേന നല്‍കുന്ന സേവനങ്ങളെക്കുറിച്ച് കൂടുതല്‍ പ്രചാരണം നല്‍കുക, വിജയിച്ച മാതൃകകള്‍ മറ്റ് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്കും, ജനങ്ങള്‍ക്കും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഫേസ്ബുക്ക് ലൈവ് പരമ്പര സംഘടിപ്പിക്കുന്നതെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു. ഹരിതകര്‍മ്മസേനകളുടെ പ്രവര്‍ത്തനം സംബന്ധിച്ച അവതരണവും പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് വിദഗ്ധരുടെ തത്സമയ മറുപടിയും ലൈവില്‍ ഉണ്ടാകും.

നാളെ മുതല്‍ എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3 മണി മുതല്‍ 4.30 വരെയാണ് പരിപാടി. ഓരോ ദിവസവും രണ്ടു വീതം തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേനകളാണ് അവതരണത്തിനെത്തുന്നത്. 04.08.2020 ചൊവ്വ കോഴിക്കോട് ജില്ലയിലെ വടകര മുനിസിപ്പാലിറ്റി, പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ഹരിതകര്‍മ്മ സേനകളുടെ അവതരണമാണ് നടക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എരിഞ്ഞോളി, കുന്നംകുളം, ആന്തൂര്‍, ബേഡഡുക്ക, കരുളായി, പുതുപരിയാരം, മുട്ടില്‍, ചോറ്റാനിക്കര, തളിപ്പറമ്പ്, കുമിളി, വാകത്താനം, ക്ലാപ്പന, വക്കം, നീലേശ്വരം എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ അവതരണങ്ങള്‍ നടത്താനെത്തും. ഹരിതകേരളം മിഷന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജ്  www.fb.com/harithakeralamission സന്ദര്‍ശിച്ച് ലൈവ് പരിപാടി കാണാവുന്നതാണ്.

Content highlight

CMLRRP -Chief Minister's Local Road Rebuild Project

Posted on Sunday, August 2, 2020

ആയിരം കോടി രൂപയുടെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് മൂന്നുമണിക്ക് ഓൺലൈനായി 14 കേന്ദ്രങ്ങളിലായി ഉദ്ഘാടനം നടക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ റോഡുകൾക്കായി ആവിഷ്‌കരിക്കുന്ന പ്രത്യേക പദ്ധതിയാണിത്.

2018, 2019 പ്രളയത്തിൽ തകർന്നതും തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്.5,000 പ്രവൃത്തികളിലൂടെ 11,000 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് പുനരുദ്ധരിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗമാണ് നിർവഹണം.

ആദ്യഘട്ടത്തിൽ 2011 പ്രവൃത്തികൾക്ക് 354.59 കോടി രൂപയും രണ്ടാംഘട്ടത്തിൽ 2,118 പ്രവൃത്തികൾക്ക് 388.43 കോടി രൂപയും അനുവദിച്ച് ഭരണാനുമതിയായിരുന്നു.കൂടാതെ, മൂന്നാംഘട്ടത്തിൽ 881 പ്രവൃത്തികൾക്ക് 173.64 കോടി രൂപയും മറ്റുഘട്ടങ്ങളിലെ പ്രവൃത്തികളുടെ മെച്ചപ്പെട്ട പൂർത്തീകരണത്തിന് 25 ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായിരുന്നു.

Opportunity to apply for the Life Housing Scheme from August 1st to 14th

Posted on Monday, August 3, 2020

ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി ലൈഫ് മിഷൻ തയ്യാറാക്കിയ മാർഗ്ഗരേഖയ്ക്ക് സർക്കാർ അനുമതി നൽകി ഉത്തരവു പുറപ്പെടുവിച്ചു.ഇതു പ്രകാരം ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കും. പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്ന ഹെൽപ് ഡെസ്ക്കുകൾ വഴിയോ സ്വന്തമായോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. ഇതുപ്രകാരം 2020 ജൂലൈ ഒന്നിനു മുൻപ് റേഷൻ കാർഡ് ഉള്ളതും കാർഡിൽ പേരുള്ള ഒരാൾക്ക് പോലും ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിത ഭവനരഹിതർ എന്നിവർക്കാണ് അപേക്ഷിക്കാൻ കഴിയുക. നിബന്ധനകളും മാനദണ്ഡങ്ങളും മാർഗ്ഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്.

സ.ഉ(എം.എസ്) 112/2020/തസ്വഭവ Dated 27/07/2020 ലൈഫ് സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി 2017 - ൽ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാൻ കഴിയാതെ പോയ അർഹരായ ഗുണഭോക്താക്കളുടെ പുതിയ പട്ടിക തയ്യാറാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

Covid First Line Treatment Center (CFLTC) -Guidelines

Posted on Thursday, July 16, 2020

 

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ  (CFLTC) രൂപീകരണവും നടത്തിപ്പും സംബന്ധിച്ച പുതുക്കിയ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ

സ.ഉ(ആര്‍.ടി) 1364/2020/തസ്വഭവ Dated 16/07/2020

 

The time limit for mustering of social security pensioners is extended upto 22.7.2020

Posted on Thursday, July 16, 2020

ക്ഷേമ നിധി ബോർഡ് /സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -മസ്റ്ററിംഗ് സമയം 22.7.2020 വരെ ദീർഘിപ്പിച്ചു