Kerala Govt Logo
 
 
English | Home
 
 
അളഗപ്പനഗര്‍  ഗ്രാമ പഞ്ചായത്ത്, തൃശ്ശൂര്‍ ജില്ല
Change LB  

ചരിത്രം

സ്ഥലനമോല്‍പത്തി
1938 ല്‍ ആമ്പല്ലൂര്‍ പ്രദേശത്ത് അളഗപ്പ ടെക്സ്റ്റയില്‍സ് കൊച്ചിന്‍ (ലിമിറ്റഡ്) എന്ന കമ്പനി ഡോ. അളഗപ്പ ചെട്ടിയാര്‍ സ്ഥാപിക്കുകയുണ്ടായി. അതോടെ ഈ പ്രദേശം അളഗപ്പനഗര്‍ എന്നറിയപ്പെട്ടു തുടങ്ങി.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
1942 ല്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ തുടര്‍ന്ന് വി.കേശവന്‍ നായര്‍, കെ.കെ. രാമന്‍, നാരായണമേനോന്‍, പി.സി.ജോസഫ്, വിപ്ലവം ശങ്കരന്‍ നായര്‍ എന്നിവര്‍ക്കു മര്‍ദ്ദനമേല്‍ക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. 193839 ല്‍ ട്രേഡ് യൂണിയന്‍ ആരംഭിക്കുന്നു. നാരായണമേനോന്‍ കെ.കെ.വാര്യര്‍, വി.കെ.കാക്കു, ഫ്രാന്‍സിസ് എന്നിവരായിരുന്നു നേതാക്കള്‍.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
ദേശീയ പ്രസ്ഥാനത്തിന്‍റെയും നവോത്ഥാന പ്രവര്‍ത്തനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ വി.കെ. ആര്യന്‍ നമ്പൂതിരി, വി.എസ്. നമ്പൂതിരി എന്നിവരുടെ സംഭാവനകള്‍ വലുതാണ്. മണ്ണംവേട്ടയിലെ ഗ്രാമീണവായനശാലയും, ആമ്പല്ലൂരിലെ ഡോ. എ.എല്‍.എം. ലൈബ്രറിയും വട്ടാണത്രയിലെ മഹാത്മാ വായനശാലയും, ഐക്യകേരള കലാസമിതിയും പ്രധാന്യം അര്‍ഹിക്കുന്ന പ്രസ്ഥാനങ്ങളാണ്. 1938 ഫെബ്രുവരി 25 നാണ് ആദ്യത്തെ പ്രക്ഷോഭം നടന്നത്. അളഗപ്പ മില്ലിലെ തൊഴിലാളികള്‍ നടത്തിയ സമരമാണിത്. 1927 ല്‍ പഞ്ചായത്തിലെ ആദ്യവിദ്യാലയമായി വെണ്ടൂര്‍ എല്‍.പി.എസ്. സ്ഥാപിക്കപ്പെട്ടു.

വാണിജ്യ- ഗതാഗത പ്രാധാന്യം
അളഗപ്പ ടെക്സ്റ്റയില്‍സ് വാണിജ്യപരമായി മാറ്റങ്ങളുണ്ടാക്കിയ ഒരു സ്ഥാപമാണ്. റോഡാണ് പ്രധാ ഗതാഗതമാര്‍ഗം. എന്‍.എച്ച് 47 ഇതിന്‍റെ പടിഞ്ഞാറെ അതിര്‍ത്തിയിലൂടെ കടന്നുപോകുന്നു.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1953 ല്‍ ആണ് അളഗപ്പ നഗര്‍ പഞ്ചായത്ത് രൂപീകൃതമായത്. ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്‍റ് എം.വി. ലോനപ്പനും, വൈസ് പ്രസിഡന്‍റ് വി.ഡി. ദേവസ്സിയുമായിരുന്നു.

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India