Kerala Govt Logo
 
 
English | Home
 
 
അന്തിക്കാട്  ഗ്രാമ പഞ്ചായത്ത്, തൃശ്ശൂര്‍ ജില്ല
Change LB  

ചരിത്രം

പ്രാക് ചരിത്രം
കൊച്ചിരാജാവിന്‍റെ അധീനതയിലുണ്ടായിരുന്ന ഈ പഞ്ചായത്തിലെ ഭൂപ്രദേശങ്ങള്‍ ചങ്ങരം കണ്ടത്ത് കൈമളുടെയും, ചേലൂര്, ചിറ്റൂര്, നമ്പൂതിരിമാരുടെയും, ദേവസ്വങ്ങളുടെയും കൈവശമായിരുന്നു.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
ദേശീയ പ്രസ്ഥാനത്തോടനുബന്ധിച്ച് 1915ല്‍ മലബാറിലെ തളിക്കുളത്ത് നടന്ന സത്യാഗ്രഹത്തില്‍ അന്തിക്കാട് ഫര്‍ക്ക എന്നറിയപ്പെടുന്ന ഈ പ്രദേശത്തു നിന്ന് കെ. കെ. അയ്യപ്പന്‍, കെ. കെ. ഈശന്‍ എന്നിവര്‍ പങ്കെടുത്തു. മലബാറില്‍ നടന്നിരുന്ന പ്രക്ഷോഭങ്ങളില്‍ ഈ പ്രദേശത്തുള്ളവര്‍ പങ്കെടുത്തിട്ടുണ്ട്. ചെത്തുതൊഴിലാളി പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ 1942ല്‍ ജപ്പാന്‍ വിരുദ്ധ പ്രചരണത്തിലും, ഗാന്ധിജിയെ മോചിപ്പിക്കാനുള്ള പ്രക്ഷോഭണത്തിന്‍റെ ഭാഗമായി പണിമുടക്ക് നടത്തിയത് ദേശീയ പ്രസ്ഥാനത്തിലെ പ്രധാന സംഭവമാണ്. 1942ല്‍ ഒത്തുതീര്‍പ്പു വ്യവസ്ഥ ലംഘനം, തൊഴില്‍ നിഷേധം, ഷാപ്പുകളുടെ ലോക്കൗട്ട്. 1946ല്‍ നടത്തിയ സമരങ്ങള്‍ ചരിത്ര പ്രസിദ്ധമായ കുലമുറി സമരം, തുടങ്ങിയവ കര്‍ഷക പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
ഔപചാരിക വിദ്യാഭ്യാസം തുടങ്ങുന്നതിനു മുമ്പ് കളരികളെ കേന്ദ്രീകരിച്ച് വേദങ്ങളും ജ്യോതിഷവും പഠിപ്പിച്ചിരുന്നു. 1941ല്‍ രൂപംകൊണ്ട ചെത്തുതൊഴിലാളി പ്രസ്ഥാനം 2000ത്തില്‍പരം ചെത്തുതൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി ഒന്നര ദശകം നീണ്ട സമരം നടത്തുകയുണ്ടായി. കര്‍ഷകസംഘം, ബാലസംഘം, മഹിളാസംഘം, അന്തിക്കാട് ഫര്‍ക്ക ബീഡിതൊഴിലാളി യൂണിയന്‍ തുടങ്ങിയവ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രസ്ഥാനങ്ങളാണ്. 1970ല്‍ നിലവില്‍വന്ന ഭൂപരിഷ്കരണ നിയമം കൃഷിക്കാര്‍ക്ക് ഏറെ സുരക്ഷിതത്വം നല്‍കി.

വാണിജ്യ- ഗതാഗത പ്രാധാന്യം
മുറ്റിച്ചൂര്‍ കടവ്, പുലാമ്പുഴ കടവ് എന്നിവടങ്ങളില്‍ സര്‍ക്കാര്‍ ലേലം ചെയ്തു കൊടുത്തിരുന്ന കടത്തു വള്ളങ്ങള്‍ ഗതാഗതത്തിന് ഉപയോഗിച്ചിരുന്നു. ഇവിടെ നിന്നും ചരക്കുകള്‍, ചകിരി മുതലായവ കടത്തുവള്ളങ്ങളില്‍ കയറ്റി അയച്ചിരുന്നു. പൊന്നാനിആലുവവഴി കൊച്ചിക്ക് ഉണ്ടായിരുന്ന ബോട്ട് സര്‍വീസ് പ്രധാന ഗതാഗത മാര്‍ഗമായിരുന്നു.കൈത്തറി വ്യവസായമാണ് പരമ്പരാഗത വ്യവസായ മേഖല.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1953ല്‍ രൂപീകരിച്ച അന്തിക്കാട് പഞ്ചായത്തിന്‍റെ പ്രഥമ പ്രസിഡന്‍റ് എ.എ. ഖാദര്‍ ആയിരുന്നു.

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India