Kerala Govt Logo
 
 
English | Home
 
 
അയ്മനം  ഗ്രാമ പഞ്ചായത്ത്, കോട്ടയം ജില്ല
Change LB  

ചരിത്രം

പ്രാക് ചരിത്രം
അയ്മനം തെക്കുംകൂര്‍ മന്ത്രിമാരുടെ ആസ്ഥാനമായിരുന്നു. കോട്ടയും കൊട്ടാരവും സ്ഥിതിചെയ്തിരുന്ന തളിക്കോട്ട അയ്മനത്തിന്‍റെ തെക്കേ അതിര്‍ത്തിയിലാണ്. ഈപ്രദേശം തെക്കുംകൂര്‍, ചെമ്പകശ്ശേരി , എന്നീ രാജ്യങ്ങളുടെ ഭരണത്തിന്‍ കീഴിലായിരുന്നു.

സ്ഥലനമോല്‍പത്തി
പാണ്ഡവന്‍മാര്‍ വനവാസകാലത്ത് താമസിച്ചിരുന്ന വനപ്രദേശത്തിന് ഐവര്‍ വനം എന്ന പേരുണ്ടായതായും ക്രമേണ ഐമനം ആയി മാറിയെന്നുമാണ് കരുതുന്നത്.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
കെ.കെ. ഗോപിനാഥന്‍, കൂത്തക്കരി, അയ്മനംസ്വാതന്ത്ര്യസമര സേനാനി ദാമോദരന്‍ പാക്കുന്നിലത്ത്, അയ്മനംസ്വാതന്ത്ര്യസമര സേനാനി,അരുന്ധതീറോയ് ബുക്കര്‍ സമ്മാനം നേടിയ ഇന്ത്യയിലെ ആദ്യത്തെ വനിത,പ്രൊഫ. വി.എന്‍. കൃഷ്ണകൈമള്‍ കഥകളി, സംഗീതം സംബന്ധിച്ച് പുസ്തകരചന,കലാമണ്ഡലം കുടമാളൂര്‍ കരുണാകരന്‍ നായര്‍ പ്രശസ്ത കഥകളി ആചാര്യന്‍,എന്‍.എന്‍. പിള്ള നാടക സിനിമാലോകത്തിലൂടെ പ്രസിദ്ധനായി,വിജയ രാഘവന്‍നാടക സിനിമാലോകത്തിലൂടെ പ്രസിദ്ധനായി

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
1936 ല്‍ സ്ഥാപിച്ച അയ്മനം പി.ജോണ്‍ സ്മാരക വായനശാല പഞ്ചായത്തിലെ ആദ്യത്തെ വായനശാലയാണ്. രാജഭരണകാലം മുതലേ നായര്‍ സര്‍വീസ് സൊസൈറ്റി സമൂദായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
ആദ്യത്തെ അയ്മനം വില്ലേജ് യൂണിയന്‍ പ്രസിഡന്‍റായി അഡ്വ. പി.കെ. കുര്യനെ തെരഞ്ഞെടുത്തു. 1953 ല്‍ ആദ്യപഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു. അഡ്വ. എ. പി നായര്‍ പ്രസിഡന്‍റായിരുന്നു.

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India