Local Self Government Department മലയാളം | Home
 
Ayroor  Grama Panchayat, Pathanamthitta District
Change LB  

History

പ്രാക് ചരിത്രം
ആദ്യശതകത്തില്‍ തമിഴകത്തില്‍പ്പെട്ട ഒരു രാജ്യമായിരുന്നു അയിരൂര്‍. മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് രാമയ്യന്‍ ദളവ ഈ പ്രദേശങ്ങളെ വേണാടിനോട് ചേര്‍ത്തപ്പോഴാണ് അയിരൂര്‍ ദേശത്തിന് അയിരൂര്‍ പ്രവൃത്തി എന്ന പേരു വന്നത്. തെക്കുംകൂര്‍ രാജവംശത്തില്‍പ്പെട്ട ഒരു യുവരാജാവ് കുടുംബസമേതം ഇവിടെ വന്നു താമസിച്ചിരുന്നു. അവര്‍ താമസിച്ചിരുന്ന സ്ഥലത്തിന് ഇന്നും കോയിക്കല്‍ എന്നു പറഞ്ഞുവരുന്നു.

സ്ഥലനമോല്‍പത്തി
കുന്നിന്‍പുറത്ത് അയ്യപ്പനെ പ്രതിഷ്ഠിച്ച് ഒരു ക്ഷേത്രം പണിതു. അയ്യപ്പന്‍ വന്നിരുന്ന സ്ഥലമായതിനാല്‍ ഈ ഗ്രാമത്തിന് അയ്യന്‍ ഊര് അതാണ് പില്‍ക്കാലത്ത് അയിരൂര്‍ ആയി മാറിയത്.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
1930 കളില്‍ സ്ഥാപിച്ച ശ്രീസുബ്രമഹ്ണ്യവിലാസം ഗ്രന്ഥശാലയാണ് ആദ്യത്തെ വായനശാല. പൂത്തേഴുത്ത് 1920 കളില്‍ കഥകളി കളരി സ്ഥാപിച്ചിരുന്നു. 1871 ല്‍ ചെറുക്കോല്‍പ്പുഴയില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി സര്‍ക്കാര്‍ സ്കൂള്‍ സ്ഥാപിച്ചു

വാണിജ്യ- ഗതാഗത പ്രാധാന്യം
ചരക്കു ഗതാഗതം നടത്തിയിരുന്നത് ജലമാര്‍ഗമായിരുന്നു. 1925 ല്‍ പൂര്‍ത്തിയാക്കിയ ചെറുകോല്‍പ്പുഴപൂവന കടവ് റോഡാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ റോഡ്. ഇവിടെ തന്നെയാണ് ആദ്യത്തെ ബസ് സര്‍വീസ് ആരംഭിച്ചതും.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1984ല്‍ നിലവില്‍വന്ന ആദ്യത്തെ പഞ്ചായത്തു ഭരണസമിതിയുടെ പ്രസിഡന്‍റ് റാവൂ സാഹിബ് ഡോ. സി.എം. ഫിലിപ്പായിരുന്നു

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India