Kerala Govt Logo
 
 
English | Home
 
 
ആലക്കോട്  ഗ്രാമ പഞ്ചായത്ത്, കണ്ണൂര്‍ ജില്ല
Change LB  

ചരിത്രം

പ്രാക് ചരിത്രം
വൈതല്‍ കോന്‍ എന്നൊരു രാജാവ് ഈ പ്രദേശം കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നതായി പറയുന്നു. ബ്രിട്ടീഷ് മലബാറിന്‍റെ ഭാഗമായി ചിറയ്ക്കല്‍ താലൂക്കില്‍പ്പെട്ടിരുന്ന ഈ പ്രദേശത്തെ ഭൂമികളത്രയും ദേവസ്വം വകയോ ജന്മിമാരുടെ വകയോ ആയിരുന്നു. രയറോത്ത് മുസ്സീം ജനവിഭാഗം മറ്റു സ്ഥലങ്ങളില്‍നിന്നും വന്ന് പാര്‍പ്പ് തുടങ്ങിയിട്ട് നൂറ്റമ്പതോളം വര്‍ഷമായി എന്നു കണക്കാക്കുന്നു.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1968 വരെ ഈ പ്രദേശം തടിക്കടവ് പഞ്ചായത്തിന്‍റെ ഭാഗമായിരുന്നു. 1968 ല്‍ തടിക്കടവ് പഞ്ചായത്ത് വിഭജിച്ച് ആലക്കോട് ചപ്പാരപ്പടവ് പഞ്ചായത്തുകള്‍ നിലവില്‍ വന്നു. 1979 ല്‍ ആലക്കോട്. പഞ്ചായത്ത് വീണ്ടും വിഭജിച്ച് ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളായിത്തീര്‍ന്നു. വില്ലേജ് പുനര്‍ നിര്‍ണയത്തോടെ ആലക്കോട്, തിമിരി, നടുവില്‍ എന്നീ വില്ലേജുകളുടെ ഭാഗങ്ങള്‍ ചേര്‍ന്നതാണ് ആലക്കോട് പഞ്ചായത്ത്.

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India