പ്രാക് ചരിത്രം 1805 നവംബര്‍ 30 ന് വീരപഴശ്ശിയുടെ ചരമത്തോടെ തൊണ്ടര്‍നാട് ബ്രിട്ടീഷുകാരുടെ അധീനതയിലായി.
സ്ഥലനമോല്‍പത്തി നെല്ലിയോട് തിരുമുല്പ്പാടി നവകാശപ്പെട്ട തൊണ്ടര്നാടിന്റെ ഭരണം നടത്തിയത് തൊണ്ടര്‍ നമ്പിയാരായിരുന്നു. തൊണ്ടര്‍ നമ്പിയാര് ഭരിച്ച നാടായത് കൊണ്ട് തൊണ്ടര്‍നാട് എന്ന പേര് ലഭിച്ചു.
സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍ വയനാടന്‍ ഗാന്ധി എന്നറിയപ്പെട്ടിരുന്ന ശ്രീ.കെ.പി.ക്യഷ്ണന് നായര്‍ ദേശിയ പ്രസ്ഥാനത്തെ നയിച്ച പ്രമുഖരില്‍ പ്രധാനിയായിരുന്നു. ഇദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന സാംസ്കാരിക സ്ഥാപനമാണ് നിരവില്‍ പുഴയിലെ ശ്രീ.കെ.പി. ക്യഷ്ണന് നായര്‍ സ്മാരക വായനശാല.
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍ സ്വാതന്ത്യാനന്തരം കേരളത്തിലാകെ അലയടിച്ച ജന്മിത്ത വിരുദ്ധ സമരത്തിന്റെ അലയൊലികള്‍ ഈ പഞ്ചായത്തിലുമുണ്ടായി. 1950 കളില്‍ പാട്ട വ്യവസ്ഥയ്ക്കെതിരായ പ്രതിഷേധങ്ങള്‍ അങ്ങിങ്ങ് ഉയരുകയുണ്ടായി.
പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍ 1963ല്‍ രൂപീ ക്യതമായ ഈ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന കെ.പി.ക്യഷ്ണന് നായര്‍ ആയിരുന്നു. |