Local Self Government Department മലയാളം | Home
 
Vellamunda  Grama Panchayat, Wayanad District
Change LB  

History

പ്രാക് ചരിത്രം
പുളിയ രാജ വംശത്തിന്‍റെ പിന്‍തുടര്‍ച്ചക്കാരായ പുളിയന്‍ നായര്‍ വിഭാഗത്തിന്‍റെ അധീനതയിലായിരുന്നു ഈ പ്രദേശം. പുളിയവംശ വംശത്തിന്‍റെ ദുര്‍ഭരണം സഹിക്കാതെ വന്നപ്പോള്‍ മംഗലശ്ശേരി, വട്ടത്തോട, ചെറുകര, കരിങ്ങാരി, തരുവണ തുടങ്ങിയ നായര്‍ നാടുവാഴികളയങ്ങുന്ന പൊരുനത്തൂര്‍ സ്വരൂപം കോട്ടയം സ്വരൂപത്തോട് (പഴശ്ശി) അപേക്ഷിച്ചതനുസരിച്ച്, പഴശ്ശി രാജാവ് പുളിയ വംശത്തെ തോല്പിച്ചു. തന്‍റെ കോട്ടയം സ്വരൂപത്തോട് ചേര്‍ത്തു. പഴശ്ശിയുടെ ഒളിപ്പോര്‍ സങ്കേതങ്ങളില്‍ ഒന്ന് മംഗലശ്ശേരി മലയില്‍ ആയിരുന്നു എന്നും അന്ന് സ്ഥാപിക്കപ്പെട്ടതാണ് അന്നത്തെ ശ്രീ പോര്‍ക്കലി ക്ഷേത്രം എന്നു പറയപ്പെടുന്നു. കുറ്റ്യാടിചുരം വഴി ഈ പ്രദേശത്തേക്ക് വന്ന ബ്രിട്ടീഷുകാരോട് പഴശ്ശി രാജാവ് നടത്തിയ ചെറുത്തുനില്പിന്‍റെ തെളിവുകള്‍ ലഭിച്ചുട്ടുണ്ട്.

സ്ഥലനമോല്‍പത്തി
ജന്മിത്വ വ്യവസ്ഥിതി നിലനിന്നിരുന്ന കാലത്തെ വെള്ളായ്മ സ്വരൂപത്തില്‍പെട്ട ദേശപതികളിലൊന്നായ വട്ടത്തോട് തറവാട്, വെള്ളമുണ്ട ഇടം ആയിരുന്നു. അതില്‍ നിന്നാണ് വെള്ളമുണ്ട എന്ന പ്രാദേശികനാമം ഉണ്ടായത്.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
1884 ല്‍ ആണ് ഇവിടെ ആദ്യത്തെ വിദ്യാലയം സ്ഥാപിതമായത്.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1950 ല്‍ മദ്രാസ് പഞ്ചായത്ത് നിയമം അനുസരിച്ച് ചോണ്ടര്‍ നാട്, വെള്ളമുണ്ട വില്ലേജുകള്‍ ഉള്‍പ്പെടുത്തി വെള്ളമുണ്ട പഞ്ചായത്ത് രൂപീകരിച്ചു. 1961 ല്‍ തൊണ്ടനാട് വില്ലേജ് ഒഴിവാക്കി പെരുന്നന്നൂര്‍ വില്ലേജ് കൂട്ടിച്ചേര്‍ത്ത് വെള്ളമുണ്ട പഞ്ചായത്ത് നിലവില്‍ വന്നു.

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India