Local Self Government Department മലയാളം | Home
 
Thiruvambadi  Grama Panchayat, Kozhikode District
Change LB  

History

പ്രാക് ചരിത്രം
കോട്ടയം രാജസ്വരൂപത്തിന്‍റെ ആധിപത്യത്തിലായിരുന്നു ഈ പ്രദേശം. മണ്ണിലേടത്ത് നാട്ടുകൂട്ടത്തിന്‍റെ സേനാധിപതിയായിരുന്ന കല്പകശ്ശേരി നായന്മാര്‍ ക്രമേണ ഈ പ്രദേശത്തിന്‍റെ ജന്മാമാരായിമാറി. ശത്രുക്കളെ പേടിച്ച് പഴശ്ശിരാജ ഈ പഞ്ചായത്തിലെ അനക്കാം പൊയ്കയില്‍ തേന്‍പാറയിലെ ഗുഹകളില്‍ ഒളിച്ചു താമസിച്ചിരുന്നു.

സ്ഥലനമോല്‍പത്തി
തിരുവമ്പാടിയില്‍ നിലവിലുണ്ടായിരുന്ന ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടായിരിക്കാം ഈ പേര് വന്നതെന്ന് കരുതപ്പെടുന്നു.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
1950 കളുടെ മധ്യത്തില്‍ തന്നെ തിരുവമ്പാടിയില്‍ ഒരു പബ്ലിക് ലൈബ്രറിയും, അതിനോടനുബന്ധമായി സ്പോര്‍ട്സ് ക്ലബ്ബും സ്ഥാപിതമായി. 1947ല്‍ തിരുവമ്പാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ച സേക്രട്ട് ഹാര്‍ട്ട് യു. പി സ്കൂളായിരുന്നു ഈ പഞ്ചായത്തിലെ ആദ്യത്തെ സ്കൂള്‍.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
കോഴിക്കോട് ജില്ലയിലെ പ്രമുഖ കുടിയേറ്റ മേഖലയായ തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് 01/01/1962 ല്‍ രൂപീകൃതമായി. 10/01/1964 ല്‍ ആദ്യത്തെ പ്രസിഡന്‍റായി എം. റ്റി. മണി മുട്ടത്തുകുന്നേല്‍ അധികാരമേറ്റു. 01/11/1964 മുതന്‍ 31/12/1963 വരെ സ്പെഷ്യല്‍ ഓഫീസരുടെ കീഴില്‍ ഭരണം നടന്നു.

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India