Kerala Govt Logo
 
 
English | Home
 
 
ചടയമംഗലം  ബ്ലോക്ക് പഞ്ചായത്ത്, കൊല്ലം ജില്ല
Change LB  

ചരിത്രം

പ്രാക് ചരിത്രം
നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൊടുംകാടായിരുന്നു ഈ പ്രദേശം. പാണ്ഡ്യദേശത്തെ നാട്ടുരാജാക്കന്‍മാര്‍ തമ്മില്‍ ഉണ്ടായിക്കൊണ്ടിരുന്ന യുദ്ധങ്ങളില്‍ തോറ്റോടിയ പടയാളികളാണ് ഇവിടെ കുടിയേറി പാര്‍ത്തത്. ഇതില്‍ ഭൂരിപക്ഷവും മുസ്ലീങ്ങളായിരുന്നു. അതിനു മുമ്പ് ഗിരി വര്‍ഗ്ഗക്കാരും പട്ടികജാതിക്കാരുമായിരുന്നു ഇവിടത്തെ നിവാസികള്‍. കൊട്ടാരക്കര രാജാവായ ഇളയിടത്തു സ്വരൂപം, വെളിയം രാജ്യത്തിന്‍റെ ഭരണാധികാരിയായ വെളിയന്‍ എന്നിവരുടെ കീഴിലായിരുന്നു ഈ ബ്ലോക്ക് പ്രദേശങ്ങളില്‍ ഭരണം നടത്തപ്പെട്ടിരുന്നത്.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
1938 സെപ്തംബര്‍ മാസം 21ാം തീയതി ശംഖുമുഖത്തു നടന്ന സ്റ്റേറ്റ് കോണ്‍ഗ്രസ്സ് സമ്മേളനത്തിനു നേരെ പോലീസ് വെടി വയ്ക്കുകയും 3 പേര്‍ മരിക്കുകയുമുണ്ടായി. ഈ സമരത്തില്‍ പങ്കെടുത്തവര്‍ നേതൃത്വം കോടുത്തുകൊണ്ടാണ് ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് 1938 ല്‍ കടയ്ക്കല്‍ വിപ്ലവം സംഘടിപ്പിക്കപ്പെട്ടത്. അന്യായമായ ചന്തപിരിവ് നിഷേധിച്ചുകൊണ്ട് ജനങ്ങള്‍ നടത്തിയ മുന്നേറ്റമാണ് കടയ്ക്കല്‍ വിപ്ലവമായി രൂപാന്തരപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് നിരവധിപേര്‍ക്ക് ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇതിനുശേഷം സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലും ഈ ബ്ലോക്ക് പ്രദേശത്തു നിന്നും നിരവധിപേര്‍ പങ്കെടുക്കുകയുണ്ടായി.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1963 മെയ് ഒന്നിനാണ് ഈ ബ്ലോക്ക് പഞ്ചായത്ത് രൂപീകൃതമായത്. ആദ്യകാലഘട്ടത്തില്‍ ചടയമംഗലം, ചിതറ, കടയ്ക്കല്‍, ഇളമാട്, ഇട്ടിവ, വെളിനല്ലൂര്‍, എന്നീ പഞ്ചായത്തുകളും 1977 മുതല്‍ പുതുതായി രൂപീകരിച്ച നിലമേല്‍ പഞ്ചായത്തും കൂടി ബ്ലോക്കിന്‍റെ ഭാഗമായി.

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India