Govt of Kerala
Local Self Government Department

Home

27.07.2017 ലെ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനം - വാര്‍ഷിക പദ്ധതി ഭേദഗതി അംഗീകാര നടപടിക്രമങ്ങള്‍.

Posted on 28/07/2017

No.20/17/SRG/CC

കുറിപ്പ്

  1. 27.07.2017ലെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനപ്രകാരം 2017-18 വാര്‍ഷിക പദ്ധതി ഭേദഗതി - അംഗീകാര നടപടിക്രമങ്ങള്‍

    വാര്‍ഷിക പദ്ധതി അംഗീകാര സമയത്ത് ജില്ലാ ആസൂത്രണ സമിതി നിര്‍ദ്ദേശിച്ച ഭേദഗതികള്‍ സാദ്ധ്യമാക്കുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ സുലേഖ സോഫ്ട് വെയറില്‍ വരുത്തി വിന്യസിച്ചിട്ടുണ്ട്. 2017-18 വാര്‍ഷിക പദ്ധതിയില്‍ താഴെപ്പറയുന്ന ഭേദഗതികള്‍ മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന് 27.07.2017-ല്‍ കൂടിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.

    1. ജില്ലാ ആസൂത്രണസമിതി നിരസിച്ച പ്രോജക്ടുകള്‍ക്ക് പകരം പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കല്‍
    2. ജില്ലാ ആസൂത്രണസമിതി ഭേദഗതി നിര്‍ദ്ദേശിച്ച പ്രോജക്ടുകള്‍ ഭേദഗതി ചെയ്യുകയോ പകരം പ്രോജക്ടു് ഏറ്റെടുക്കുകയോ ചെയ്യല്‍
    3. വെറ്റിംഗ് ഓഫീസര്‍/ജില്ലാതല വിദഗദ്ധ സമിതി നിരസിച്ച പ്രോജക്ടുകള്‍ക്ക് പകരം പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കല്‍.
    4. വെറ്റിംഗ് ഓഫീസര്‍/ജില്ലാതല വിദഗ്ദ്ധ സമിതി നിര്‍ദ്ദേശിച്ച പ്രോജക്ടുകള്‍ ഭേദഗതി ചെയ്യുകയോ പകരം പ്രോജക്ട് ഏറ്റെടുക്കുകയോ ചെയ്യല്‍
    5. 2016-17 ന് മുമ്പുള്ള സ്പില്‍ഓവര്‍ പ്രോജക്ടുകള്‍ വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കാന്‍ 2017-18-ലെ ബജറ്റ് വിഹിതം/ തനത് ഫണ്ട് വകയിരുത്തിക്കൊണ്ടുള്ള പ്രോജക്ടുകള്‍.
    6. പ്രോജക്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത് നിര്‍ദ്ദിഷ്ഠ ഫോറത്തില്‍ അല്ലായെങ്കില്‍ ശരിയായ ഫോറം ഉപയോഗിക്കുന്നതിനുള്ള ഭേദഗതി.
    7. മുമ്പ് നിര്‍മ്മാണം തുടങ്ങി പൂര്‍ത്തിയാക്കാത്ത വീടുകളുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയുള്ള പ്രോജക്ടുകള്‍. ഇനി നല്‍കേണ്ട ഗഡുക്കള്‍ക്ക് ആനുപാതികമായി പുതിയ നിരക്കില്‍ തുക നല്‍കാവുന്നതാണ്.
    8. ഹരിത കേരള മിഷനുമായി ബന്ധപ്പെട്ട പുതിയ പ്രോജക്ടുകള്‍ തദ്ദേശഭരണ സ്ഥാപനത്തിന് ഏറ്റെടുക്കാവുന്നതാണ്. ഇതടക്കം സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഭേദഗതികള്‍/ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കാവുന്നതാണ്.
    9. മേല്‍ പറഞ്ഞ ഭേദഗതികള്‍ സാധ്യമാക്കുന്നതിന് അനിവാര്യമായ മറ്റ് ഭേദഗതികളും ആകാവുന്നതാണ്. ഉദാഹരണത്തിന് ജില്ലാ ആസൂത്രണസമിതി നിര്‍ദ്ദേശിച്ചത് പ്രകാരം ഒരു പ്രോജക്ടിന്റെ വിഹിതം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെങ്കില്‍ മേഖലാ നിബന്ധനകള്‍ക്കനുസൃതമായി അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍/ പ്രോജക്ടുകളില്‍ നിന്ന് വിഹിതം കണ്ടെത്തി വകയിരുത്തേണ്ടതാണ്. അതുപോലെ സ്പില്‍ഓവര്‍ പ്രോജക്ടുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ 2017-18 വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്ത് വിഹിതം കണ്ടെത്തി വകയിരുത്തണം.

  2. മുകളില്‍ പറഞ്ഞ ഭേദഗതികള്‍ 15.09.2017-നു മുന്‍പ് പൂര്‍ത്തിയാക്കണം

  3. പുതിയ മാര്‍ഗ്ഗരേഖപ്രകാരം തദ്ദേഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയ്ക്ക് ഡി.പി.സി അംഗീകാരം നല്‍കിയതിനുശേഷമാണ് പ്രോജക്ടുകള്‍ വെറ്റിംഗിനു നല്‍കേണ്ടത്. വാര്‍ഷിക പദ്ധതി ഭേദഗതിയുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രോജക്ടുകള്‍ ഡി.പി.സി അംഗീകാരത്തിനു നല്‍കുന്നുണ്ട്. ഇത്തരം പ്രോജക്ടുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വെറ്റുചെയ്തതിനുശേഷമാണ് ഡി.പി.സിക്ക് അംഗീകാരത്തിനു സമര്‍പ്പിക്കേണ്ടത്. ഇതനുസരിച്ച് സുലേഖ സോഫ്റ്റ് വെയറില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതാണ്.

Attachments
 
Recent News
News
ലൈഫ് മിഷന്‍ - ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഡെപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിക്കുന്നു
ജനകീയാസൂത്രണത്തെ സഹായിക്കാൻ വിദഗ് ധരുടെ പാനൽ - സമ്മതപത്രം
കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഡിസംബര്‍ മാസത്തിലെ യോഗങ്ങള്‍
ഗ്രാമ ,ബ്ലോക്ക്‌ ,ജില്ലാ പഞ്ചായത്തുകള്‍ 2018-19 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും 2018-19 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) -സമീപന രേഖ
Technical Specification for Computer hardware procurement
സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി- മാര്‍ഗരേഖ
Reports of Institutions and Departments-2017
Plan expenditure of Line Departments and Institutions
Sulekha-Plan Monitoring System -FAQ
ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം
പതിമൂന്നാം പഞ്ചവത്സരപദ്ധതി
കോ-ഓര്‍ഡിനേഷന്‍ സമിതി- ഷെഡ്യൂൾ , തീരുമാനങ്ങള്‍
Developed and maintained by Information Kerala Mission for Local Self Government Department, Kerala