Govt of Kerala
Local Self Government Department

Home

നഗരഗ്രാമാസൂത്രണ വകുപ്പില്‍ ഫയല്‍ അദാലത്ത് മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തു‍

Posted on 21/04/2017

നഗരഗ്രാമാസൂത്രണ വകുപ്പിലെ ഫയല്‍ അദാലത്ത് തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍ നന്തന്‍കോട് സ്വരാജ് ഭവനില്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ്, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ. വാസുകി, ചീഫ് ടൗണ്‍പ്ലാനര്‍ കെ. രമണന്‍, ചീഫ് ടൗണ്‍ പ്ലാനര്‍ (വിജിലന്‍സ്) പി. അനില്‍കുമാര്‍, ചീഫ് ടൗണ്‍പ്ലാനര്‍ (പ്ലാനിംഗ്) ഷാജി ജോസഫ് എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 122 അപേക്ഷകളാണ് അദാലത്തില്‍ പരിഗണനക്കായി ലഭിച്ചത്. വിവിധ ജില്ലകളില്‍ നിന്നായി 86 അപേക്ഷകര്‍ നേരിട്ട് ഹാജരായി. തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്. 44 എണ്ണം. ജില്ലയില്‍ നിന്നും 35 അപേക്ഷകര്‍ നേരിട്ട് ഹാജരായി. നഗരാസൂത്രണ വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളിന്‍മേല്‍ മന്ത്രി തീരുമാനം കൈക്കൊണ്ട് ഉത്തരവായി.

 

 

Attachments
 
Recent News
News
പദ്ധതി പുരോഗതി 16 ഓഗസ്റ്റ്‌ 2017
Next meeting of Co-ordination Committee is scheduled to be held on 23.08.2017
ലൈഫ് സര്‍വ്വേ കരട് പട്ടിക
സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി- മാര്‍ഗരേഖ
ഹരിത കേരളം- ശുചിത്വപരിപാലനം- കര്‍മ്മപദ്ധതി
Reports of Institutions and Departments-2017
പദ്ധതി നിർവഹണം 2017 -18 -വാർഷിക പദ്ധതി കലണ്ടർ സംബന്ധിച്ച സർക്കുലർ
Plan expenditure of Line Departments and Institutions
Sulekha-Plan Monitoring System -FAQ
ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം
പതിമൂന്നാം പഞ്ചവത്സരപദ്ധതി
കോ-ഓര്‍ഡിനേഷന്‍ സമിതി അജണ്ടയും തീരുമാനങ്ങളും
Developed and maintained by Information Kerala Mission for Local Self Government Department, Kerala